BREAKING NEWS

എംപിയുടെ വക മാലിന്യക്കൂമ്പാരം, എംഎൽഎമാരുടെ വക രാജിക്കത്ത്, നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ എഎപിയിൽ പൊട്ടിത്തെറി

· · 1 min read
Share: Copied!

ന്യൂഡൽഹി: ഡൽഹി നിയമസഭാ തെരഞ്ഞെടുപ്പ് പടിവാതിൽക്കൽ എത്തിനിൽക്കെ എഎപിയിൽ പൊട്ടിത്തെറി. ഡൽഹി തെരഞ്ഞെടുപ്പിന് അഞ്ച് ദിവസം മാത്രം ബാക്കി നിൽക്കെ ഏഴ് എഎപി എംഎൽഎമാർ പാർട്ടിയിൽ നിന്ന് രാജിവച്ചു. തെരഞ്ഞെടുപ്പിൽ ഇവർക്ക് മത്സരിക്കാനുള്ള അവസരം നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് രാജിയെന്നാണ് സൂചന. നരേഷ് കുമാർ, രോഹിത് കുമാർ, രാജേഷ് ഋഷി, മദൻ ലാൽ, പവൻ ശർമ, ഭാവ്‌ന ഗൗഡ്, ഭൂപീന്ദർ സിങ് ജൂൺ എന്നീ എംഎൽഎമാരാണ് രാജിവച്ചിരിക്കുന്നത്.

പാർട്ടി നേതൃത്വവുമായുള്ള അഭിപ്രായ വ്യത്യാസങ്ങളാണ് രാജിക്ക് പിന്നിലെന്നാണ് അറിയുന്നത്. എഎപി ദേശീയ കൺവീനർ അരവിന്ദ് കെജ്‌രിവാളിലും പാർട്ടിയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടിയാണ് എംഎൽഎമാരുടെ രാജി.

ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു, തല ഭിത്തിയിലിടിപ്പിച്ചു, ശ്വാസം മുട്ടിച്ചു, ലൈംഗികമായി പീഡിപ്പിച്ചു… ശരീരത്തിലെ മുറിവുകളില്‍ ഉറുമ്പരിക്കുമ്പോള്‍ പോലും ഒന്നു പ്രതികരിക്കാന്‍ പോലുമാവാതെ ആ 20 കാരി…തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍, ഒരിക്കല്‍കൂടി ജീവിതത്തിലേക്ക് നടത്താനുള്ള കാത്തിരിപ്പില്‍ ആ അമ്മ പുറത്തും…എല്ലാം വിഭലമായി

ഭൂപീന്ദർ സിങ് ജൂണിന്റേതായി പുറത്തുവന്ന രാജി പ്രസ്താവനയ്ക്ക് പിന്നാലെയാണ് മറ്റ് ആറുപേരും പാർട്ടിയിൽ നിന്ന് രാജിവയ്ക്കുന്നുവെന്ന വിവരം സമൂഹമാധ്യമങ്ങളിലൂടെ പുറത്തുവിട്ടത്. രണ്ട് ദിവസം മുമ്പാണ് ഡൽഹി തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നവരുടെ അഞ്ചാമത്തെ സ്ഥാനാർഥി പട്ടിക എഎപി പുറത്തിറക്കിയത്. ഇപ്പോൾ രാജിവച്ചവരുടെ സീറ്റിൽ മറ്റുള്ളവർക്ക് അവസരം നൽകിയതോടെയാണ് എംഎൽഎമാർ പാർട്ടിവിടാൻ തീരുമാനിച്ചത്. തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുണ്ടായ കൂട്ടരാജി എഎപിയെ പ്രതിസന്ധിയിലാക്കിയിരിക്കുകയാണ്. അതേ സമയം എഎപിയുമായി അഭിപ്രായ വ്യത്യാസമുള്ള രാജ്യസഭാ എംപി സ്വാതി മലിവാൾ വികാസ്പുരിയിലെ മാലിന്യക്കൂമ്പാരത്തിൽ നിന്നെത്തിച്ച ഒരു ലോഡ് മാലിന്യം ഫിറോസ് ഷാ റോഡിലെ അരവിന്ദ് കേജ്‌രിവാളിന്റെ വീടിനു മുൻപിൽ കൊണ്ടിറക്കി പ്രതിഷേധിച്ചതും എഎപിയെ പ്രതിരോധത്തിലാക്കി.

പ്രാണന്‍ പിടയുന്ന വേദനയില്‍ ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തില്‍ 6 ദിവസങ്ങള്‍… ഒടുവില്‍ ചോറ്റാനിക്കര അതിജീവിത മരണത്തിനു കീഴടങ്ങി,

വികാസ്പുരിയിൽ അനധികൃതമായി മാലിന്യ നിക്ഷേപം നടക്കുന്നതിനെതിരെ പ്രദേശവാസികൾ പലതവണ പരാതി നൽകിയിട്ടും നടപടിയുണ്ടായിട്ടില്ല. കേജ്‌രിവാൾ ജനങ്ങൾക്കു നൽകിയ ഈ സമ്മാനം എന്തു ചെയ്യണമെന്ന് അദ്ദേഹത്തോട് തന്നെ ചോദിക്കാനാണ് ഇതുമായി ഇവിടെയെത്തിയത്’ ട്രക്കിൽനിന്ന് കേജ്‌രി‌വാളിന്റെ വീടിനു മുന്നിൽ മാലിന്യമിറക്കുന്നതിനിടെ മലിവാൾ പറഞ്ഞു.

BREAKING NEWS
പാചകത്തിനിടെ ഗ്യാസ് സ്റ്റൗവിലെ ഗ്ലാസ് പൊട്ടിത്തെറിച്ചു; കുക്കർ തെറിച്ചുവീണു; യുവതിക്ക് ഗുരുതര പരിക്ക്; സംഭവം വയനാട് മീനങ്ങാടിയിൽ
27 Oct 2026
BREAKING NEWS
പ്രതികളിലൊരാൾക്ക് അപസ്മാരം ബാധിച്ചതായി അഭിനയിച്ചു, പിന്നാലെ സഹായിക്കാനെത്തിയ ജയിൽ ഉദ്യോ​ഗസ്ഥനെ ആക്രമിച്ചു!! തേനിയിൽ 17 തടവുകാർ ജയിൽചാടി; ഒരാൾ പിടിയിൽ, 16 പേർക്കായി അതിർത്തി കേന്ദ്രീകരിച്ച് വ്യാപക തിരച്ചിൽ
27 Oct 2026
BREAKING NEWS
ഒരു ആവേശത്തിൽ ഭാര്യ വീഡിയോ ഇട്ടു, മുതല ഇറച്ചി കഴിക്കുന്ന ദൃശ്യങ്ങൾ വൈറൽ! ന​ഗരസഭാ ഉദ്യോ​ഗസ്ഥനായ ഭർത്താവ് പെട്ടു!! കാരണം കാണിക്കൽ നോട്ടീസ്; പണി തെറിക്കുമോ?
27 Oct 2026
BREAKING NEWS
ശ്മശാനത്തിലെ കുഴികൾ മാന്തി ശവശരീരാവശിഷ്ടങ്ങൾ കടത്തി; മെഡിക്കൽ കോളജുകളിൽ വിൽപ്പന, പ്രതിഫലം 2,000 മുതൽ 3,000 രൂപ വരെ; മൂന്നുപേർ പിടിയിൽ
27 Oct 2026