CRIME

ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു, തല ഭിത്തിയിലിടിപ്പിച്ചു, ശ്വാസം മുട്ടിച്ചു, ലൈംഗികമായി പീഡിപ്പിച്ചു… ശരീരത്തിലെ മുറിവുകളില്‍ ഉറുമ്പരിക്കുമ്പോള്‍ പോലും ഒന്നു പ്രതികരിക്കാന്‍ പോലുമാവാതെ ആ 20 കാരി…തിരിച്ചുവരുമെന്ന പ്രതീക്ഷയില്‍, ഒരിക്കല്‍കൂടി ജീവിതത്തിലേക്ക് നടത്താനുള്ള കാത്തിരിപ്പില്‍ ആ അമ്മ പുറത്തും…എല്ലാം വിഭലമായി

· · 1 min read
Share: Copied!

കൊച്ചി: ഒരിക്കല്‍ തോന്നിയ ഒരിഷ്ടത്തിന്റെ പേരില്‍ അവള്‍ അനുഭവിച്ചത് എണ്ണിയാല്‍ ഒടുങ്ങാത്ത കൊടിയ പീഡനമുറകള്‍… ചുറ്റിക കൊണ്ട് തലയ്ക്കടിച്ചു.. തല ഭിത്തിയിലിടിപ്പിച്ചു.. ശ്വാസം മുട്ടിപ്പിച്ചു… ഒരു രാത്രി മുഴുവന്‍ അതിക്രൂരമായി മര്‍ദനത്തിന് ഇരയാക്കി… ശരീരത്തിലെ ഓരോ മുറിവിലും ഉറുമ്പുകള്‍ കൂട്ടംകൂടിയരിച്ചു… അങ്ങനെ മരണത്തോട് മല്ലടിച്ച് വെന്റിലേറ്ററില്‍ കഴിഞ്ഞത് ആറു ദിവസം. മനസാക്ഷിയെ ഞെട്ടിക്കുന്ന അതിക്രൂരതയ്ക്കാണ് ചോറ്റാനിക്കരയിലെ പോക്‌സോ അതിജീവിത കൂടിയായ പെണ്‍കുട്ടി ഇരയായത്. മരുന്നുകളോട് പ്രതികരിക്കാതെ അനക്കമറ്റ് വെന്റിലേറ്ററില്‍ കഴിയുമ്പോള്‍ ജീവിതത്തിലേക്ക് മകള്‍ തിരികെ വരുമെന്ന പ്രതീക്ഷയില്‍ പെണ്‍കുട്ടിയുടെ അമ്മ ഐസിയുവിന് വെളിയില്‍ കാത്തിരുന്നിരുന്നു. ഒരിക്കല്‍ താനും തന്റെ ഭര്‍ത്താവും കൂടി ജീവിതത്തിലേക്ക് കൈപിടിച്ചു കൊണ്ടുവന്നതാണ്. ഇടയ്ക്ക് ആ പിടി അവള്‍ ഒന്നു വിട്ടെങ്കിലും വീണ്ടും ചേര്‍ത്തു നിര്‍ത്താനുള്ള കാത്തിരിപ്പിലായിരുന്നു ആ അമ്മ… എന്നാല്‍ പ്രതീക്ഷകളെല്ലാം വിഭലമാക്കി വേദനകളില്ലാത്ത ലോകത്തേക്ക് അവള്‍ യാത്രയായി…

പ്രാണന്‍ പിടയുന്ന വേദനയില്‍ ജീവിതത്തിനും മരണത്തിനുമിടയിലുള്ള നൂല്‍പ്പാലത്തില്‍ 6 ദിവസങ്ങള്‍… ഒടുവില്‍ ചോറ്റാനിക്കര അതിജീവിത മരണത്തിനു കീഴടങ്ങി,

കഴുത്തില്‍ ഷാള്‍ മുറുകി, കൈയില്‍ മുറിവേറ്റ്, ചോര വാര്‍ന്ന് അര്‍ധനഗ്‌ന നിലയിലായിരുന്നു പെണ്‍കുട്ടിയെ ബന്ധുക്കള്‍ വീട്ടില്‍ കണ്ടെത്തിയത്. അമ്മയുമായി അത്ര സൗഹൃദത്തിലായിരുന്നില്ല എന്നതിനാല്‍ പെണ്‍കുട്ടി വീട്ടില്‍ തനിച്ചായിരുന്നു താമസം. അപ്രതീക്ഷിതമായി ഒരു ബന്ധു വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെ അവശനിലയില്‍ വീട്ടില്‍ കണ്ടത്. കൈയിലെ മുറിവില്‍ ഉറുമ്പരിക്കുന്നുണ്ടായിരുന്നു.

ഇന്‍സ്റ്റഗ്രാം വഴിയാണ് പെണ്‍കുട്ടി അനൂപിനെ പരിചയപ്പെടുന്നത്. പിന്നീട് സൗഹൃദം പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു. പ്രതി അനൂപ് ആദ്യമായല്ല പെണ്‍കുട്ടിയെ മര്‍ദിക്കുന്നത്. സംശയ സ്വഭാവമുണ്ടായിരുന്ന യുവാവ് പതിവായി പെണ്‍കുട്ടിയെ ഉപദ്രവിക്കാറുണ്ടായിരുന്നുവെന്നാണ് പോലീസ് വ്യക്തമാക്കിയത്. മറ്റ് യുവാക്കളുടെ പേര് പറഞ്ഞ് മകളെ യുവാവ് ഉപദ്രവിക്കുമായിരുന്നുവെന്നും ഈ ബന്ധം വേണ്ടെന്ന് പലപ്രാവിശ്യം മകളോട് പറഞ്ഞതായും പെണ്‍കുട്ടിയുടെ അമ്മയും വെളിപ്പെടുത്തിയിരുന്നു.

യുവാവ് തന്റെ മകളെ നിരന്തരം മര്‍ദിക്കുമായിരുന്നു. മിക്കവാറും വീട്ടില്‍ വരുമായിരുന്നു. ആദ്യം ഒന്നും അറിഞ്ഞിരുന്നില്ല. മകളെ ഉപദ്രവിക്കുന്നതായും തോന്നിയിരുന്നില്ല. ആദ്യം ഒരു തവണ മൂക്കിന്റെ പാലത്തിന് പൊട്ടലുണ്ടായിരുന്നു. പിന്നീട്, ചെവിക്കും കണ്ണിനും പരുക്കുണ്ടായിരുന്നു. വീണതാണ് എന്നാണ് മകള്‍ പറഞ്ഞതെന്നും കഴിഞ്ഞ ദിവസം അമ്മ വെളിപ്പെടുത്തിയിരുന്നു.

എന്നാല്‍ യുവതി ആത്മഹത്യയ്ക്ക് ശ്രമിക്കുകയായിരുന്നു എന്നും മരിച്ചെന്ന് കരുതിയാണ് സ്ഥലംവിട്ടതെന്നും യുവാവ് മൊഴി നല്‍കിയത്. ഇയാള്‍ പെണ്‍കുട്ടിയോട് ചത്തൂടേ എന്ന് ചോദിച്ചതായും പോലീസ് പറയുന്നു. ഇതിന് ശേഷമാണ് പെണ്‍കുട്ടി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. പെണ്‍കുട്ടി ഷാളില്‍ തൂങ്ങി മരണവെപ്രാളത്തിലായതോടെ ഇയാള്‍ ഷാള്‍ മുറിച്ചു. അതിന് ശേഷവും അനൂപ് പെണ്‍കുട്ടിയെ ഉപദ്രവിച്ചതായും പിന്നീട് മരിച്ചെന്ന് കരുതി രക്ഷപ്പെടുകയായിരുന്നുവെന്നും പോലീസ് പറയുന്നു. ഇയാള്‍ക്കെതിരേ ബലാത്സംഗം, വധശ്രമം എന്നീ കുറ്റങ്ങള്‍ ചുമത്തിയിരുന്നു. പെണ്‍കുട്ടി മരിച്ച സാഹചര്യത്തില്‍ മനപൂര്‍വ്വമുള്ള നരഹത്യയ്ക്ക് കേസെടുക്കുമെന്നാണ് വിവരം.

BREAKING NEWS
കോഴിക്കോട് കക്കാടംപൊയിലിൽ വിനോദയാത്രയ്ക്ക് പോയവർ സഞ്ചരിച്ച ഓപ്പൺ ജീപ്പ് താഴ്ചയിലേക്ക് മറിഞ്ഞു; ഒരാൾ മരിച്ചു, ഏഴുപേർക്ക് പരിക്ക്; അഞ്ചുപേരുടെ നില ഗുരുതരം
25 Oct 2026
BREAKING NEWS
ന്യൂനമർദം ശക്തമാകുന്നു; പാലക്കാട്ട് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി, ചുഴലിക്കാറ്റ് മുന്നറിയിപ്പ്, മണിക്കൂറിൽ 140 കിലോമീറ്റർ വരെ കാറ്റിന് സാധ്യത
25 Oct 2026
BREAKING NEWS
’ഖാർഗെ രാഷ്ട്രീയ മര്യാദയുടെ അതിരുകൾ ലംഘിച്ചു; പ്രധാനമന്ത്രിയെയും അദ്ദേഹത്തിന്റെ കുടുംബത്തെയും കോൺഗ്രസ് അധിക്ഷേപിക്കുന്നത് ഇതാദ്യമായല്ല; ജനങ്ങൾ തക്ക തിരിച്ചടി നൽകും’ :അമിത് ഷാ
25 Oct 2026
BREAKING NEWS
കിസാൻ പഥ് അണ്ടർപാസിനരികെ 25-കാരിയുടെ മൃതദേഹം; മുഖത്ത് പരിക്കുകൾ, ബാഗിലെ കുറിപ്പിൽ 4 യുവാക്കളുടെ പേരുകൾ, കഴുത്തുഞെരിച്ച് കൊലപ്പെടുത്തിയെന്ന് സംശയം; അന്വേഷണം
25 Oct 2026