BREAKING NEWS

ഫിസിയോതെറാപ്പിക്കിടെ ചികിത്സാ മുറിയിൽ വച്ച് കയറിപ്പിടിച്ചു, വിദ്യാർഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച 42 കാരനായ ഫിസിയോതെറാപ്പിസ്റ്റ് അറസ്റ്റിൽ

· · 1 min read
Share: Copied!

കോഴിക്കോട്: ഫിസിയോതെറാപ്പിക്കെത്തിയ വിദ്യാർഥിനിയോട് ലൈംഗികാതിക്രമം നടത്തിയ കേസിൽ ഫിസിയോതെറാപ്പിസ്റ്റ് പിടിയിൽ. കോഴിക്കോട് എരഞ്ഞിപ്പാലം ജവഹർനഗറിലുള്ള മെഡിസിറ്റിയിലെ ഫിസിയോതെറാപ്പിസ്റ്റ് ഇടുക്കി മേരിഗിരി സ്വദേശി പൂവത്താടിക്കുന്നൻ വീട്ടിൽ ഷിന്റോ തോമസിനെ (42) ആണ് നടക്കാവ് പൊലീസ് പിടികൂടിയത്.

കോഴിക്കോടുള്ള ഫിസിക്കൽ എജ്യുക്കേഷൻ കോളജിൽ ബി–എഡിനു പഠിക്കുന്ന വിദ്യാർത്ഥിനിയോട് ആണ് പ്രതി മോശമായി പെരുമാറിയത്. ഷോൾഡറിന് ചികിത്സ ചെയ്യുന്നതിനായി ഫിസിയോതെറാപ്പി സെന്ററിൽ എത്തിയപ്പോഴായിരുന്നു സംഭവം. ചികിത്സ ചെയ്യുന്ന മുറിയുടെ ഉള്ളിൽവെച്ച് പ്രതി വിദ്യാർഥിനിയെ കയറിപ്പിടിക്കുകയായിരുന്നു.

വിദ്യാർഥിനിയുടെ പരാതിയിൽ നടക്കാവ് പൊലീസ് കേസ് റജിസ്റ്റർ ചെയ്ത് അന്വേഷണം നടത്തി വരവേ എരഞ്ഞിപ്പാലത്ത് വെച്ച് പ്രതിയെ പിടികൂടുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാന്റ് ചെയ്തു.

BREAKING NEWS
വീണ്ടും ആക്രമിക്കാൻ ഇറങ്ങിപ്പുറപ്പെട്ടാൽ തിരിച്ചടി എങ്ങനെ വേണമെന്ന് തീരുമാനിക്കുക ഇറാനായിരിക്കും, തിരിച്ചടിയുടെ സമയവും സാഹചര്യങ്ങളും ഇറാന്റെ സായുധസേനയും ജനങ്ങളും തീരുമാനിക്കും, അത് എപ്പോൾ അവസാനിക്കണമെന്ന് തീരുമാനിക്കുന്നതും ഞങ്ങൾ തന്നെയായിരിക്കും- അമേരിക്കയ്ക്കും ഇസ്രയേലിനും മുന്നറിയിപ്പുമായി മൊജ...
31 Oct 2026
BREAKING NEWS
ഏഷ്യാകപ്പിലും ഏഷ്യൻ‍ ഗെയിംസിലും ട്വന്റി20 ലോകകപ്പിലും ഇന്ത്യയോട് മുട്ടിനോക്കി, എട്ടുനിലയിൽ പൊട്ടി...ഹോങ്കോങ് സിക്സസ് ടൂർണമെന്റിൽ ഇന്ത്യയെ തോൽപിച്ചത് ആഘോഷമാക്കി പാക് പ്രധാനമന്ത്രി- ഇനി പാക്കിസ്ഥാനിൽ അവധി കൊടുക്കുമോയെന്ന് പരിഹാസം
31 Oct 2026
BREAKING NEWS
’എന്റെ മരണശേഷം നിങ്ങൾ വീണ്ടും കല്ല്യാണം കഴിക്കണം, ജീവിതം മുന്നോട്ടുകൊണ്ടുപോകണം; അതിന് കുഞ്ഞ് ഒരു തടസ്സമായാലോ?’; ഭർത്താവിന് കുറിപ്പ് എഴുതിവച്ചു, 33-കാരിയും ആറുവയസ്സുകാരനായ മകനും 18-ാം നില ഫ്ലാറ്റിൽ നിന്നും വീണ് മരിച്ച നിലയിൽ
31 Oct 2026
BREAKING NEWS
ലുക്കീമിയ ബാധിച്ച 9 മാസം പ്രായമുള്ള കുഞ്ഞിന്റെ ക്യാനുല വച്ച അതേ കയ്യിൽ ബിപി മെഷീൻ വച്ച് പരിശോധിച്ചു, കുഞ്ഞ് വെന്റിലേറ്ററിൽ... കൈയിലെ അണുബാധയും കാൻസറും തമ്മിൽ ബന്ധമില്ല, കയ്യിലെ രക്ത കുഴലുകളിൽ രക്തം കട്ടപിടിച്ചതിനു പിന്നിൽ ചികിത്സാപിഴവ്- പാത്തോളജി റിപ്പോർട്ട്, റീജിയണൽ കാൻസർ സെന്ററിൽ ​ഗുരുതര ചികിത്...
31 Oct 2026