BREAKING NEWS

ഇസ്രയേൽ ആക്രമണങ്ങൾക്കു വംശഹത്യാ സ്വഭാവം: മനപ്പൂർവം പട്ടിണിയും പരുക്കുകളും സൃഷ്ടിക്കുന്നു, പട്ടിണിയെ യുദ്ധ ആയുധമാക്കുന്നു: ഐക്യരാഷ്ട്ര സംഘടന; ലബനനിൽ 12 പാരാമെഡിക്കൽ ജീവനക്കാർ കൊല്ലപ്പെട്ടു

· · 1 min read
Share: Copied!

വാഷിങ്ടൻ: ‌ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങൾക്കു ‘വംശഹത്യയുടെ സ്വഭാവസവിശേഷതയാണുള്ളതെന്ന് ഐക്യരാഷ്ട്ര സംഘടനയുടെ വിലയിരുത്തൽ. വൻതോതിൽ സാധാരണക്കാരുടെ മരണത്തെയും പട്ടിണിയെയും ആയുധമായി ഉപയോഗിക്കുന്നു. യുഎന്നിന്റെ പ്രത്യേക സമിതി തയാറാക്കിയ റിപ്പോർട്ടിലാണ് ഇസ്രയേലിനെ രൂക്ഷമായി കുറ്റപ്പെടുത്തുന്നത്.

മരണം, പട്ടിണി, മാരക പരുക്കുകൾ എന്നിവയ്ക്ക് ഇസ്രയേൽ മനഃപൂർവം അവസരമൊരുക്കുന്നു എന്നാണ് യുഎൻ സമിതിയുടെ ആരോപണം. ‘‘ഗാസയിലെ ഉപരോധം, മാനുഷികസഹായം തടസപ്പെടുത്തൽ, ആവർത്തിച്ചുള്ള യുഎൻ അഭ്യർഥനകളും രാജ്യാന്തര നീതിന്യായ കോടതിയുടെ ഉത്തരവുകളും സുരക്ഷാ സമിതിയുടെ പ്രമേയങ്ങളും അവഗണിക്കൽ, സാധാരണക്കാരെയും സന്നദ്ധ പ്രവർത്തകരെയും ലക്ഷ്യമിട്ടുള്ള ആക്രമണങ്ങളും കൊലപാതകങ്ങളും എന്നിവയിലൂടെ ഇസ്രയേൽ മനഃപൂർവം സൃഷ്ടിക്കുന്നതാണ്. പട്ടിണിയെ യുദ്ധമുറയായി ഉപയോഗിച്ചു പലസ്തീൻ ജനതയെ ശിക്ഷിക്കുകയാണ്’’– യുഎൻ സമിതിയുടെ വാർത്താക്കുറിപ്പ് ഉദ്ധരിച്ച് സിഎൻഎൻ റിപ്പോർട്ട് ചെയ്തു.

മനുഷ്യരുടെ മേൽനോട്ടം കുറഞ്ഞ എഐ അധിഷ്ഠിത സംവിധാനങ്ങൾ ഇസ്രയേൽ ഉപയോഗിക്കുന്നതിനാൽ സാധാരണക്കാരെയും സൈനികരെയും വേർതിരിച്ച് അറിയാൻ സാധിക്കുന്നില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. വെടിനിർത്തൽ നീക്കങ്ങൾ പുരോഗമിക്കുമ്പോഴും ഗാസയിലും ലബനനിലും സിറിയയിലും ഇസ്രയേൽ ആക്രമണം തുടരുകയാണ്. ലബനനിലെ ആക്രമണത്തിൽ 12 പാരാമെഡിക്കൽ ജീവനക്കാർ കൊല്ലപ്പെട്ടു. 24 മണിക്കൂറിനിടെ 28 പലസ്തീൻ പൗരൻമാർ കൊല്ലപ്പെട്ടതായും 120 പേർക്കു പരുക്കേറ്റതായും ആരോഗ്യവിഭാഗം അറിയിച്ചു. സിറിയയിലെ ഡമാസ്കസിലും പരിസരത്തും ഇസ്രയേൽ നടത്തിയ ആക്രമണത്തിൽ 15 പേർ കൊല്ലപ്പെട്ടു.

BREAKING NEWS
പപ്പ വന്നിട്ടുണ്ടെന്ന് പറഞ്ഞ് കെ.ജി. വിദ്യാർഥിനിയെ 8 വയസ്സുകാരൻ ആളില്ലാത്ത ക്ലാസ് മുറിയിലേക്ക് കൂട്ടികൊണ്ടുപോയി, ഇഷ്ടിക, പൂച്ചട്ടി, അലുമിനിയം ഡസ്റ്റ്ബിൻ എന്നിവ എടുത്ത് മർദിച്ചു; തല ബെഞ്ചിലും ഡെസ്കിലും ഇടിച്ചു; ഗുരുതര പരിക്ക്; നിർണ്ണായകമായത് സിസിടിവി റിപ്പോർട്ട്
01 Nov 2026
BREAKING NEWS
പോലീസിനെ വിമർശിച്ച് സിപിഎം നേതാവിന്റെ ഫേസ്ബുക്ക് പോസ്റ്റ്; ലൈക്കടിച്ച് തിരുവല്ലം സ്റ്റേഷനിലെ ഗ്രേഡ് എസ്.ഐ; സസ്പെൻഷൻ
01 Nov 2026
BREAKING NEWS
എവിടെ പോയാലും എന്നെ വിളിക്കുന്ന അവന്‍, അന്ന് മാത്രം വിളിച്ചില്ല, നീ പോയെന്ന് ഇപ്പോഴും വിശ്വസിക്കാന്‍ കഴിയുന്നില്ല, എനിക്ക് നീ വെറുമൊരു കാമറാമാന്‍ ആയിരുന്നില്ല, ഇനി എന്റെ ജീവിതകാലം മുഴുവന്‍ നിന്റെ ഉമ്മയ്ക്കും ഉപ്പയ്ക്കും ഒരു മകനെപ്പോലെ ഞാന്‍ കൂടെയുണ്ടാകും, നെഞ്ചുപൊട്ടി ഉബൈദ്
01 Nov 2026
BREAKING NEWS
മത്സ്യ വ്യാപാരിയില്‍ നിന്ന് 5000 രൂപ കൈക്കൂലി വാങ്ങി, പഞ്ചായത്ത് ഹെഡ് ക്ലാര്‍ക്ക് പിടിയില്‍
01 Nov 2026