BREAKING NEWS

ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഒറ്റദിവസം കൊല്ലപ്പെട്ടത് 46 പലസ്തീൻകാർ; ഇസ്രയേൽ ലക്ഷ്യം നേടിക്കഴിഞ്ഞു; യുദ്ധം നിർത്താൻ സമയമായി- ആന്റണി ബ്ലിങ്കൻ

· · 1 min read
Share: Copied!

ജറുസലം: കഴിഞ്ഞ ദിവസമുണ്ടായ ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഒറ്റദിവസം‌ കൊല്ലപ്പെട്ടത് 46 പലസ്തീൻകാർ. കഫറ്റേരിയയിൽ ബോംബാക്രമണത്തിൽ കൊല്ലപ്പെട്ട 11 പേരും ഉൾപെടെയാണ് ആ സംഖ്യ. ചൊവ്വാഴ്ച ലബനൻ തലസ്ഥാനമായ ബെയ്റൂട്ടിലെ തെക്കൻ മേഖലയിൽ ബോംബാക്രമണങ്ങളിൽ 18 പേരും കൊല്ലപ്പെട്ടു. വടക്കൻ ഇസ്രയേൽ നഗരമായ ഹൈഫയിലെ ഒരു നഴ്സറി സ്കൂളിനു സമീപം ഹിസ്ബുല്ലയുടെ റോക്കറ്റ് പതിച്ചു. കുട്ടികൾ ബോംബ് ഷെൽട്ടറിലായിരുന്നതിനാൽ ആളപായം ഒഴിവായി.

അതേസമയം, പുറംലോകവുമായി ബന്ധമറ്റ വടക്കൻ ഗാസയിൽ ഭക്ഷണവും വെള്ളവുമെത്തിക്കാനുള്ള ജീവകാരുണ്യ സംഘടനകളുടെ ശ്രമം തുടരുകയാണ്. ഇവിടെ സഹായവിതരണം സാധ്യമാക്കാൻ ആക്രമണം നിർത്തണമെന്ന ആവശ്യം യുഎസ് ആവർത്തിച്ചു. ഗാസയിൽ ഇസ്രയേൽ ലക്ഷ്യം നേടിക്കഴിഞ്ഞ സാഹചര്യത്തിൽ യുദ്ധം നിർത്താൻ സമയമായെന്ന് സ്റ്റേറ്റ് സെക്രട്ടറി ആന്റണി ബ്ലിങ്കൻ പറഞ്ഞു.

വടക്കൻ ഗാസയിലേക്ക് ഭക്ഷണവുമായി പോയ ഒരു ട്രക്ക് മാത്രമാണ് ഈ മാസം ഇസ്രയേൽ കടത്തിവിട്ടതെന്ന് യുഎൻ വ്യക്തമാക്കി. ഇസ്രയേൽ ആക്രമണങ്ങളിൽ ഗാസയിൽ ഇതുവരെ 43,712 പലസ്തീൻകാർ കൊല്ലപ്പെട്ടു. 1,03,258 പേർക്കു പരുക്കേറ്റു. ലബനനിൽ ഇതുവരെ 3287 പേർ കൊല്ലപ്പെട്ടു.

BREAKING NEWS
’ഗവർണറുടെ കത്തിനെക്കുറിച്ച് അറിയില്ല; പിഎസ്‌സിയുടെ വിശ്വാസ്യത വീണ്ടെടുക്കും: ചേരാനെല്ലൂർ അപകടത്തിൽ നിയമപ്രകാരമുള്ള ശിക്ഷ ഉറപ്പാക്കും: ജയപാലകൃഷ്ണന്റെ ബന്ധുക്കൾ ആശങ്കപ്പെടേണ്ട’: രമേശ് ചെന്നിത്തല
25 Oct 2026
BREAKING NEWS
അമ്മാവന്റെ വീട്ടില്‍ നിന്നും സ്വര്‍ണം മോഷ്ടിച്ചു, വിറ്റുകിട്ടിയ പണത്തിന് ഥാര്‍ വാങ്ങി, വാഹന പൂജയ്ക്ക് അമ്മാവനും ക്ഷണം, ഒടുവില്‍ 19കാരന്‍ പിടിയില്‍
25 Oct 2026
BREAKING NEWS
ഐഫോണും ബൈക്കും വാങ്ങാൻ സ്വർണം മോഷ്ടിക്കാൻ കൊലപാതകം; കരുവാറ്റയിൽ 13 കാരിയുടെ നിർദ്ദേശപ്രകാരം മുത്തച്ഛനെ കൊലപ്പെടുത്തിയ കേസിൽ കുറ്റപത്രം ഉടൻ; പ്രതികളായ ആൺകുട്ടികളെ രക്ഷിതാക്കൾക്കൊപ്പം വിട്ടു, പെൺകുട്ടിലെ ഏറ്റെടുക്കാൻ ആരും എത്തിയില്ല
25 Oct 2026
BREAKING NEWS
പിതാവും സഹോദരിയും എന്തെങ്കിലും പറഞ്ഞിട്ടുണ്ടെങ്കില്‍ അവരോടാണ് ചോദിക്കേണ്ടത്, എന്നോടല്ല, ഒരാള്‍ പറയുന്ന വാക്കുകള്‍ക്ക് മറ്റുള്ളവരെല്ലാം കൂട്ടുത്തരവാദികളാക്കരുത്, ദിയാ കൃഷ്ണ വിവാദത്തില്‍ പ്രതികരണവുമായി അഹാന
25 Oct 2026