BREAKING NEWS

ആർസിഎഫ്എല്ലിൽ കെഎഫ്സി ‌60.80 കോടി രൂപ നിക്ഷേപിച്ചതിന് പിന്നിൽ വൻ അഴിമതി, സംസ്ഥാന ഖജനാവിനിതുവരെയുണ്ടാക്കിയത് 101 കോടി രൂപയുടെ നഷ്ടം- സരാ‍ക്കാരിനോട് അഞ്ചു ചോദ്യങ്ങളുമായി വിഡി സതീശൻ

· · 1 min read
Share: Copied!

തിരുവനന്തപുരം: അനിൽ അംബാനിയുടെ കമ്പനികൾ സാമ്പത്തികമായി തകർന്നു കൊണ്ടിരിക്കുന്ന സമയത്ത് ആർസിഎഫ്എല്ലിൽ കേരള ഫിനാൻഷ്യൽ കോർപറേഷൻ (കെഎഫ്സി) 60.80 കോടി രൂപ നിക്ഷേപിച്ചതിന് പിന്നിൽ വൻ അഴിമതിയുണ്ടെന്ന ആരോപണവുമായി പ്രതിപക്ഷ നേതാവ് വിഡി സതീശൻ. ഇതുമൂലം സംസ്ഥാന ഖജനാവിന് 101 കോടി രൂപയുടെ നഷ്ടമാണ് ഇതുവരെ ഉണ്ടാക്കിയത്. കെഎഫ്സി പണം നിക്ഷേപിച്ച് സംസ്ഥാനത്തിന് നഷ്ടമുണ്ടാക്കിയതിനു പിന്നിൽ വൻ അഴിമതി നടന്നിട്ടുണ്ട്. ഈ സാഹചര്യത്തിൽ ഇതുമായി ബന്ധപ്പെട്ട് അഞ്ച് ചോദ്യങ്ങൾ സർക്കാരിനോട് ഉന്നയിക്കുകയാണ്. ഈ ചോദ്യങ്ങൾക്ക് സർക്കാർ മറുപടി നൽകിയേ മതിയാകൂവെന്നും അദ്ദേഹം പറഞ്ഞു.

പ്രതിപക്ഷ നേതാവ് ഉന്നയിച്ച ചോദ്യങ്ങൾ ഇവയാണ്:
1 ) സ്റ്റേറ്റ് ഫിനാൻഷ്യൽ കോർപ്പറേഷൻ ആക്ടിലെ സെക്ഷൻ 34 പ്രകാരം കെഎഫ്സി നടത്തുന്ന നിക്ഷേപങ്ങൾ ബോർഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണം എന്നിരിക്കെ സാമ്പത്തികമായി തകർന്നു കൊണ്ടിരുന്ന അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിൽ കെഎഫ്സി നടത്തിയ നിക്ഷേപം ബോർഡ് തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ ആയിരുന്നോ?

2 ) റിലയൻസിൽ (ആർസിഎഫ്എൽ) കെഎഫ്സി നിക്ഷേപം നടത്തുന്നതിന് മുൻപ് ആർസിഎഫ്എല്ലിന്റെ മാതൃ സ്ഥാപനമായ റിലയൻസ് ക്യാപിറ്റൽ ലിമിറ്റിഡിന്റെയും സഹോദര സ്ഥാപനമായ റിലയൻസ് കമ്മ്യൂണിക്കേഷൻസിന്റെയും സാമ്പത്തിക സ്ഥിതിയും സാമ്പത്തിക ബാധ്യതകളും പരിശോധിച്ചിരുന്നോ ?

3 അനിൽ അംബാനിയുടെ റിലയൻസ് ഗ്രൂപ്പിൽ കെഎഫ്സി 60.80 കോടി രൂപ നിക്ഷേപിക്കുമ്പോൾ റിലയൻസ് ഗ്രൂപ്പിന് രാജ്യത്തെ വിവിധ ബാങ്കുകളിൽ 50000 കോടിയുടെ ബാധ്യത ഉണ്ടെന്ന വസ്തുത വിവിധ മാധ്യമങ്ങളിൽ വാർത്ത ആയിട്ടും കെഎഫ്സിയും സർക്കാരും അറിഞ്ഞില്ലേ?

4) കെയർ(CARE) എന്ന റേറ്റിംഗ് ഏജൻസി ആർസിഎഫ്എൽനെയും സഹോദര സ്ഥാപനങ്ങളെയും കുറിച്ച് നൽകിയ റിപ്പോർട്ടിൽ ‘ ‘Credit watch with developing implications’ എന്ന ആശങ്ക രേഖപ്പെടുത്തിയത് കെഎഫ്സി പരിഗണിക്കാതിരുന്നത് എന്തുകൊണ്ടാണെന്ന് വ്യക്തമാക്കാമോ?

5) അനിൽ അംബാനിയുടെ ആർ.സി.എഫ്.എൽ എന്ന സ്ഥാപനത്തിൽ കെ.എഫ്.സി നടത്തിയ നിക്ഷേപത്തെ കുറിച്ച് 2018 ലെയും, 2019 ലെയും കെ.എഫ്.സി വാർഷിക റിപ്പോർട്ടുകളിൽ മറച്ചുവച്ചതിന്റെ കാരണം വിശദമാക്കാമോ? ഇതു സംബന്ധിച്ച് നിയമസഭയിൽ മുൻപ് രണ്ടു തവണ ചോദ്യം വന്നിട്ടും ഇതുവരെ മറുപടി നൽകാതിരുന്നത് എന്തുകൊണ്ടാണ്?
രഞ്ജിനിയേയും കുഞ്ഞുങ്ങളേയും ഇല്ലാതാക്കാമെന്ന് നിർദേശിച്ചത് രാജേഷ്, ഇരട്ടക്കുട്ടികളുടെ മരണത്തിനു മുൻപ് തന്നെ കൊലപാതകം ആസൂത്രണം ചെയ്തു, അമ്മയേയും കുഞ്ഞുങ്ങളേയും വാടക വീട്ടിലേക്കു മാറ്റിയതും കൃത്യമായ ആസൂത്രണത്തോടെ

പിതാവിനെ കാട്ടാന ആക്രമിക്കുമ്പോൾ ഒരു കയ്യിൽ അഞ്ചുവയസുകാരൻ മകനും, മണിയുടെ കയ്യിൽ നിന്നും തെറിച്ചുവീണ കുട്ടിയെ കാട്ടാനയിൽ നിന്നും രക്ഷപെടുത്തിയത് കൂടെയുണ്ടായിരുന്ന കുട്ടികൾ, അപകടത്തിൽപ്പെട്ട യുവാവിനെ സഹോദരൻ ചുമന്നത് ഒന്നര കി.മീ.

BREAKING NEWS
17 കാരനെ കൊലപ്പെടുത്തിയതിനു പിന്നിൽ മുൻകൂട്ടി തയാറാക്കിയ 'ക്രൈം' തിരക്കഥ, നിയമത്തെ കബളിപ്പിക്കാൻ പിടിക്കപ്പെട്ടാൽ പ്രായപൂർത്തിയാകാത്തയാൾ കുറ്റം സമ്മതിക്കണമെന്ന് മുൻകൂട്ടി തീരുമാനിച്ചു, മൂന്നുപേർക്കും കൊലപാതകത്തെകുറിച്ച് കൃത്യമായ ധാരണ!! തെളിവുകൾ സ്‌ട്രോങ്, പ്രായത്തിന്റെ പേരിൽ ഒന്നാംപ്രതിക്ക് കേസിൽ...
03 Nov 2026
BREAKING NEWS
വികസിത് ഭാരത് 2047: ഇന്ത്യയ്ക്ക് പ്രതിവർഷം 9-10% വളർച്ച അനിവാര്യമെന്ന് നബാർഡ് ചെയർമാൻ ഡോ. ഷാജി കൃഷ്ണൻ; കേരളത്തിൽ ബാങ്ക് നിക്ഷേപം 10.6 ലക്ഷം കോടി രൂപയും വായ്പകൾ 7.74 ലക്ഷം കോടി രൂപയും കടന്നു
03 Nov 2026
BREAKING NEWS
‘വിദ്യാർഥികൾ മാപ്പപേക്ഷ നൽകിയാൽ പരീക്ഷ എഴുതാൻ അവസരം’; കാലടി സർവകലാശാലാ വിവാദത്തിൽ നിലപാട് വ്യക്തമാക്കി മന്ത്രി റോജി എം. ജോൺ
03 Nov 2026
BREAKING NEWS
പോലീസ് വെടിവെപ്പിൽ ഹേമന്തിന്റെ തുട മുതൽ പാദം വരെയുള്ള ഭാഗങ്ങളിൽ ബുള്ളറ്റ് തുളച്ചുകയറി, ചെയിൻസോ ആക്രമണക്കേസ് പ്രതിയുടെ ഇടതുകാലിന്റെ രക്തയോ‌ട്ടം പൂർണമായി നിലച്ചു, മുട്ടിനു മുകളിൽവച്ച് മുറിച്ചുമാറ്റി, വലതുകാലിലേക്കുള്ള രക്തയോട്ടത്തിലും ആശങ്ക, നില അതീവ ​ഗുരുതരമായി തുടരുന്നു
03 Nov 2026