BREAKING NEWS

ആരാണ് ശ്രീരാംകൃഷ്ണ…? ട്രംപിൻ്റെ എഐ ഉപദേഷ്ടാവായി ഇന്ത്യൻ വംശജൻ..!! ഇലോൺ മസ്കിൻ്റ അനുയായി ആയ ചെന്നൈക്കാരൻ..!!

· · 1 min read
Share: Copied!

വാഷിങ്ടൻ: പുതിയ സർക്കാരിന്റെ നിർമിത ബുദ്ധി (എഐ) ഉപദേഷ്ടാവായി അമേരിക്കൻ – ഇന്ത്യൻ വംശജനായ ശ്രീരാം കൃഷ്ണനെ നിയമിച്ച് നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. സീനിയർ വൈറ്റ് ഹൗസ് പോളിസി അഡ്വൈസർ എന്ന പദവിയിലേക്കാണു നിയമനം. വെൻച്വർ കാപ്പിറ്റലിസ്റ്റ് ഡേവിഡ് ഒ.സാക്സിനെ വൈറ്റ് ഹൗസിന്റെ എഐ ക്രിപ്റ്റോ കറൻസി ഉപദേഷ്ടാവായി നിയമിച്ചിരുന്നു. ഇദ്ദേഹത്തിനൊപ്പമായിരിക്കും ശ്രീറാമിന്റെയും പ്രവർത്തനം. എക്സ് പ്ലാറ്റ്‌ഫോമിലൂടെ ശ്രീറാം ട്രംപിനു നന്ദി അറിയിക്കുകയും ചെയ്തു. ശതകോടീശ്വരൻ ഇലോൺ മസ്കിന്റെ അനുയായി കൂടിയാണ് അദ്ദേഹം.

ചെന്നൈയിൽ ജനിച്ച ശ്രീറാം കാഞ്ചീപുരം കട്ടൻകുളത്തൂരിലെ എസ്ആർഎം വല്ലിയമ്മൈ എൻജിനീയറിങ് കോളജിൽനിന്നാണ് ബിരുദം നേടിയത്. പിന്നീട് മൈക്രോസോഫ്റ്റിൽ ജോലിക്കു ചേർന്നു. 2013ല്‍ ഫെയ്സ്ബുക്കിന്റെ ഭാഗമായി. പിന്നീട് സ്നാപിൽ എത്തി. 2019 വരെ ട്വിറ്ററിലും ജോലി ചെയ്തു. 2021ൽ അൻഡ്രീസ്സെൻ ഹോറോവിറ്റ്സിലെത്തി.

ഇന്ത്യൻ ഫിൻടെക്ക് കമ്പനിയായ ക്രെഡിന്റെ ഉപദേഷ്ടാവു കൂടിയാണ് അദ്ദേഹം. ഭാര്യ ആരതി രാമമൂർത്തി. ഭാര്യയ്‌ക്കൊപ്പം ഒരു പോഡ്കാസ്റ്റ് ഷോയും അദ്ദേഹം നടത്തുന്നുണ്ട് – ദി ആരതി ആൻഡ് ശ്രീറാം ഷോ.

വർഗീയവാദികളും തീവ്രവാദികളും കേരളത്തിലും തലപൊക്കാൻ നോക്കുകയാണ്…!! വിജയരാഘവൻ തെറ്റായി ഒന്നും പറഞ്ഞിട്ടില്ല..!! പാർട്ടി നയമാണ് പറഞ്ഞത്…!!! പിന്തുണച്ച് ശ്രീമതി

BREAKING NEWS
രാഹുൽ ഗാന്ധിയുടെ വാഹനവ്യൂഹവും ആംബുലൻസും കൂട്ടിയിടിച്ച് അപകടം, നിരവധി പേർക്ക് പരുക്ക്, കോൺഗ്രസ് നേതാവ് സുരക്ഷിതൻ!! അപകടം 2018 ൽ ബെംഗളൂരുവിൽ തിരഞ്ഞെടുപ്പ് റാലിക്കിടെ അമിത് ഷായ്‌ക്കെതിരെ അപകീർത്തി പരാമർശം നടത്തിയ കേസിൽ ഇന്ന് വിധി വരാനിരിക്കെ
26 Oct 2026
BREAKING NEWS
ക്ഷേത്രത്തില്‍ അതിക്രമിച്ച് കയറി വിഗ്രഹത്തില്‍ ഭീകരസംഘടവനയുടെ പേര് എഴുതി, പീഠത്തില്‍ അറബി അക്ഷരങ്ങളും, പൊലീസില്‍ പരാതി നല്‍കി ക്ഷേത്രസമിതി
26 Oct 2026
BREAKING NEWS
പ്രായപൂർത്തിയാകാത്ത മകന് വാഹനമോടിക്കാൻ കൊടുത്തു, അഡീഷണൽ സെഷൻസ് ജഡ്ജിയായ പിതാവ് പ്രതി, കേസെടുത്ത് പോലീസ്!! കേസന്വേഷിക്കാൻ എസ്ഐടി... 17 കാരന് ജാമ്യം അനുവദിച്ചത് മുൻകാല കുറ്റകൃത്യങ്ങളില്ലെന്ന കാര്യം പരിഗണിച്ച്
26 Oct 2026
BREAKING NEWS
മദ്യലഹരിയില്‍ യുവാവ് ഓടിച്ച കാറിടിച്ച് അധ്യാപകന് ദാരുണാന്ത്യം, സുഹൃത്തിന്റെ വാരിയെല്ലൊടിഞ്ഞു
26 Oct 2026