BREAKING NEWS

‘ആരാണ് പണം മുടക്കിയത് എന്ന് പറയുന്നത് എന്തിനാണ്? ഒരു പരിചയക്കാരാണ്, ഔദാര്യം പറ്റുന്നയാളല്ല; ഇനിയും ഞാൻ പോകും; മലപ്പുറത്ത് ഞാൻ പോയില്ലായിരുന്നെങ്കിൽ അവിടേക്ക് പോയില്ലെന്ന വിമർശനം ഉയർന്നേനെ’: വിമാനയാത്ര വിവാദത്തിൽ പ്രതികരിച്ച് മുഖ്യമന്ത്രി

· · 1 min read
Share: Copied!

തിരുവനന്തപുരം: മലപ്പുറം മഴക്കെടുതി ബാധിത പ്രദേശങ്ങൾ സന്ദർശിക്കാൻ ചാർട്ടേഡ് വിമാനത്തിൽ നടത്തിയ യാത്രയുടെ ചെലവ് വഹിച്ചത് ആരാണെന്ന് വെളിപ്പെടുത്താതെ മുഖ്യമന്ത്രി വി.ഡി. സതീശൻ. യാത്ര സർക്കാർ ചെലവിലല്ലെന്നും, വിമാനത്തിനായി പണം മുടക്കിയത് ആരാണെന്ന് പറയേണ്ട കാര്യമില്ലെന്നുമാണ് സതീശൻ പ്രതികരിച്ചത്.

മലപ്പുറത്ത് വലിയ ദുരന്തമുണ്ടായ സാഹചര്യത്തിലാണ് അവിടേക്ക് പോയതെന്ന് സതീശൻ പറഞ്ഞു. ആറ് പേർ മരിച്ചിട്ടും മുഖ്യമന്ത്രി അവിടേക്ക് പോയില്ലെന്ന വിമർശനം ഉയർന്നേക്കാമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. കരിപ്പൂരിലേക്ക് സാധാരണ വിമാനസർവീസ് ലഭ്യമല്ലാത്ത സാഹചര്യത്തിൽ ഒരു മലയാളിയായ പരിചയക്കാരനാണ് യാത്രയ്ക്കായി വിമാനം ഏർപ്പാട് ചെയ്തതെന്നും സതീശൻ പറഞ്ഞു.

വിമാനം ഏർപ്പാട് ചെയ്ത വ്യക്തിയുടെ പേര് വെളിപ്പെടുത്താൻ ഉദ്ദേശിക്കുന്നില്ലെന്നും സതീശൻ വ്യക്തമാക്കി. ഇത്തരം യാത്രകൾ ഇനിയും നടത്തുമെന്നും അദ്ദേഹം പറഞ്ഞു. വിമാനം ഏർപ്പാട് ചെയ്തതിന്റെ പേരിൽ ബന്ധപ്പെട്ടവർ പിന്നീട് എന്തെങ്കിലും ഔദാര്യം ആവശ്യപ്പെടുന്നവരല്ലെന്നും മുഖ്യമന്ത്രി പ്രതികരിച്ചു.

മുൻ മുഖ്യമന്ത്രിമാരായ പിണറായി വിജയനും ഉമ്മൻ ചാണ്ടിയും സ്വകാര്യ വ്യക്തികൾ ഏർപ്പാട് ചെയ്ത വിമാനങ്ങളിലോ ഹെലികോപ്റ്ററുകളിലോ യാത്ര ചെയ്തിട്ടുണ്ടെന്നും സതീശൻ ചൂണ്ടിക്കാട്ടി. താൻ പ്രതിപക്ഷത്തായിരുന്നപ്പോൾ പിണറായി വിജയന്റെ ഇത്തരം യാത്രകൾക്ക് ആരാണ് പണം നൽകിയതെന്ന് ചോദിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

മലപ്പുറം യാത്രയ്ക്ക് സംസ്ഥാന സർക്കാരിന് അധിക സാമ്പത്തിക ബാധ്യതയുണ്ടായിട്ടില്ലെന്നായിരുന്നു നേരത്തെയുള്ള സർക്കാർ വിശദീകരണം. അടിയന്തര സാഹചര്യം കണക്കിലെടുത്ത് സർക്കാരിന്റെ അഭ്യർഥന പ്രകാരം സ്വകാര്യ വിമാനം സൗജന്യമായി ലഭിച്ചതാണെന്നായിരുന്നു സർക്കാർ വൃത്തങ്ങൾ വ്യക്തമാക്കിയിരുന്നത്.

BREAKING NEWS
പത്മശ്രീ ജേതാവ് ചെറുവയൽ രാമൻ അന്തരിച്ചു; വിടവാങ്ങിയത് പാരമ്പര്യ നെൽവിത്തുകളുടെ കാവൽക്കാരൻ
14 Oct 2026
BREAKING NEWS
റിയാദിൽ നഴ്‌സായ മലയാളി യുവതിയെ ജിദ്ദ വിമാനത്താവളത്തിൽ കാണാതായതായി പരാതി
14 Oct 2026
BREAKING NEWS
നെതന്യാഹുവിന്റെ ഉന്നം ട്രംപിനെ മുന്നിൽ നിർത്തി രാഷ്ട്രീയ വിജയമോ? തിരഞ്ഞെടുപ്പിന് മുമ്പ് ഇറാനെ വീണ്ടും ആക്രമിക്കാൻ ട്രംപും നെതന്യാഹുവും ആലോചിച്ചു, നടപടി ഇറാൻ ആണവ പദ്ധതി പുനരുജ്ജീവിപ്പിക്കാൻ ശ്രമിക്കുന്നുവെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ പുതിയ റിപ്പോർട്ട് ചൂണ്ടിക്കാട്ടി, ആദ്യം അനുകൂലിച്ചെങ്കിലും പി...
14 Oct 2026
BREAKING NEWS
'രാത്രിയിൽ പപ്പ ബെൽറ്റ് കൊണ്ട് അമ്മയെ അടിച്ചു, അമ്മ ബാത്ത്റൂമിൽ വീണു'... പിതാവിനെതിരെ മൊഴി നൽകി മകൻ... കാണാതായ പോലീസുകാരി വനത്തിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ, കൊലപ്പെടുത്തി കെട്ടിത്തൂക്കിയതാണോയെന്ന സംശയത്തിൽ പോലീസ്, ഭർത്താവ് അറസ്റ്റിൽ
14 Oct 2026