BREAKING NEWS

അസദും ഭാര്യയും രണ്ട് മക്കളും മോസ്കോയിൽ സുരക്ഷിതർ…!! മാനുഷിക പരിഗണനവച്ച് അഭയം നൽകിയെന്ന് റഷ്യ..!!! റഡാറിൽ നിന്ന് അപ്രത്യക്ഷമായ വിമാനം മോസ്കോയിൽ എത്തിച്ചു…

· · 1 min read
Share: Copied!

ഡമാസ്‌കസ്: വിമതരുടെ മുന്നേറ്റത്തെത്തുടർന്ന് രാജ്യംവിട്ട സിറിയൻ പ്രസിഡന്റ് ബഷാർ അൽ അസദും കുടുംബവും റഷ്യൻ തലസ്ഥാനമായ മോസ്കോയിലുണ്ടെന്ന് റഷ്യൻ മാധ്യമങ്ങൾ. മാനുഷിക പരിഗണനയിലാണ് റഷ്യ, അസദിനും കുടുംബത്തിനും അഭയം നൽകിയതെന്നും മാധ്യമങ്ങൾ വ്യക്തമാക്കി. ബഷാർ അൽ അസദും കുടുംബവും സിറിയ വിട്ടെന്നും സമാധാനപരമായ അധികാരക്കൈമാറ്റത്തിനു തയാറാണെന്ന് അറിയിച്ചെന്നും റഷ്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കിയിരുന്നു. റഷ്യൻ സൈനിക കേന്ദ്രങ്ങൾക്കും നയതന്ത്ര ഓഫിസുകൾക്കും സുരക്ഷ ഉറപ്പാക്കുമെന്ന് വിമതർ അറിയിച്ചെന്നും റിപ്പോർട്ടുകളുണ്ട്.

ഹയാത്ത് തഹ്‌രീർ അൽ ശാം സംഘടന നേതൃത്വം നൽകുന്ന വിമതസഖ്യം അധികാരം പിടിച്ചതോടെയാണ് 24 വർഷം സിറിയ അടക്കിവാണ ബഷാർ അൽ അസദ് രാജ്യം വിട്ട് മോസ്കോയിലെത്തിയത്. ഭാര്യ അസ്മയും രണ്ടു മക്കളും ഒപ്പമുണ്ട്. തലസ്ഥാന നഗരം കീഴടക്കിയതായി വിമതർ പ്രഖ്യാപിക്കുന്ന സമയം ഡമാസ്കസ് വിമാനത്താവളം വഴി അസദും കുടുംബവും രക്ഷപ്പെടുകയായിരുന്നു.

തീരദേശമേഖല ലക്ഷ്യമാക്കി പറന്ന വിമാനം അവിടെയെത്തിയ ശേഷം എതിർദിശയിൽ തിരിഞ്ഞ് റഡാറിൽനിന്നു മറയുകയായിരുന്നു. അസദിന് റഷ്യ അഭയം നൽകുമെന്നാണ് അവിടത്തെ ഔദ്യോഗിക മാധ്യമമായ ‘ടാസ്’ പുറത്തുവിടുന്ന വിവരം.

കഴിഞ്ഞ 53 ‍വർഷമായി സിറിയയിൽ തുടരുന്ന അസദ് കുടുംബവാഴ്ചയ്ക്കാണ് അന്ത്യമായിരിക്കുന്നത്. 1971 മുതൽ രാജ്യം ഭരിച്ച ഹാഫിസ് അൽ അസദിനു ശേഷം 2000ലാണ് മകൻ ബഷാർ അൽ അസദ് പ്രസിഡന്റായത്. മേഖലയിൽ‍ അലയടിച്ച ‘അറബ് വസന്ത’ പ്രക്ഷോഭങ്ങളുടെ ഭാഗമായി 2011ൽ സിറിയയിൽ ആരംഭിച്ച ജനാധിപത്യ പ്രക്ഷോഭം ആഭ്യന്തരയുദ്ധമായി രൂപം മാറി. അസദ് ഭരണത്തിന്റെ അന്ത്യം ആഘോഷിച്ച് തെരുവിലിറങ്ങിയ ജനം അസദിന്റെ സ്വകാര്യവസതിയിൽ ഇരച്ചുകയറി സാധനങ്ങൾ കൊള്ളയടിച്ചു. സ്വാതന്ത്ര്യപ്രഖ്യാപനം നടത്തിയ വിമത സേന ഡമാസ്കസിൽ കർഫ്യൂ പ്രഖ്യാപിച്ചു.

സിറിയയിലെ ഇറാൻ എംബസിക്ക് നേരെ ആക്രമണം…!!! വിമതർ ഇരച്ചുകയറി കെട്ടിടം തക‍‍‍‌‍‍‍ർത്തു…, ഇറാന്റെ പരമോന്നത നേതാക്കളുടെ ചിത്രങ്ങൾ നശിപ്പിച്ചു…!! ആക്രമിക്കുന്നതിനുമുമ്പ് നയതന്ത്രജ്ഞർ സ്ഥലംവിട്ടു

17കാരി പ്രസവിച്ച സംഭവത്തിൽ അമ്മയും യുവാവും അറസ്റ്റിൽ…!! സ്വകാര്യബസിലെ കണ്ടക്ടറായ യുവാവ് പെൺകുട്ടിയുമായി രണ്ടുവർഷത്തോളമായി അടുപ്പത്തിലായിരുന്നു…!! മറ്റൊരു പീഡനക്കേസിലും ഇയാൾ പ്രതി

BREAKING NEWS
വന്നു വന്ന് വീട്ടിലിരുന്ന് മദ്യം നിർമ്മിക്കാനുള്ള വിദ്യയ്ക്ക് വരെ എഐ സഹായം !! നിർമാണ രീതികൾ പഠിച്ച് വ്യാജമദ്യം നിർമിച്ച് വിതരണം ചെയ്ത സംഘം പിടിയിൽ; ആക്രി കടയിൽ നിന്ന് ശേഖരിച്ച പ്രമുഖ ബ്രാൻഡുകളുടെ കാലിക്കുപ്പികളിൽ നിറച്ച് വില്പന!
29 Oct 2026
BREAKING NEWS
സ്‌കൂൾ കായികമേളയിൽ പ്രായത്തട്ടിപ്പ്! 400 മീറ്ററിൽ പുതിയ വിജയിയെ പ്രഖ്യാപിച്ചു; കായികമേളാ ചരിത്രത്തിൽ ആദ്യമായാണ് എല്ലുപരിശോധനയിലൂടെ പ്രായത്തട്ടിപ്പ് കണ്ടെത്തുന്നത്; കൂടുതൽ പരാതികൾ ഉയരുന്നു
29 Oct 2026
BREAKING NEWS
എംഎൽഎമാർക്ക് 98,000 രൂപയാകും; മന്ത്രിമാർക്ക് 1.33 ലക്ഷം, ശമ്പള വർദ്ധനയ്ക്ക് മന്ത്രിസഭാ അംഗീകാരം; 6.70 കോടിയ്ക്ക് 480 ഐപാഡുകൾ വാങ്ങാൻ തീരുമാനം
29 Oct 2026
BREAKING NEWS
ചേരാനല്ലൂർ വാഹനാപകടക്കേസിൽ ജഡ്ജിക്കെതിരെ അത്ര തിടുക്കപ്പെട്ട് നടപടിയെടുക്കേണ്ട, പോലീസ് റിപ്പോർട്ട് വരട്ടേ... ഹൈക്കോടതി!! പ്രതിയായ പതിനേഴുകാരന്റെ ജാമ്യം റദ്ദാക്കണം കസ്റ്റഡിയിൽ വേണം, ഡ്രൈവിങ് എങ്ങനെ പഠിച്ചെന്നത് ഉൾപ്പെടെ അറിയണം- പോലീസ് കോടതിയിൽ, ഹർജി വെള്ളിയാഴ്ച പരി​ഗണിക്കും
28 Oct 2026