BREAKING NEWS

അമ്മയ്ക്കു പ്രായം 17, അച്ഛന് 21, കുഞ്ഞിനു എട്ടുമാസം, അടൂരിൽ 17 കാരി പ്രസവിച്ച സംഭവത്തിൽ 21 കാരൻ പോക്സോ കേസിൽ അറസ്റ്റിൽ, ഇരുവരുടേയും ബന്ധം കുടുംബാംഗങ്ങളുടെ സമ്മതത്തോടെ, സംഭവം മറച്ചുവച്ച പെൺകുട്ടിയുടെ അമ്മയേയും പ്രതി ചേർത്തേക്കും

· · 1 min read
Share: Copied!

പത്തനംതിട്ട: അടൂര്‍ ഏനാത്ത് 17 വയസുകാരി പ്രസവിച്ച സംഭവത്തില്‍ 21-കാരന്‍ പോക്‌സോ കേസില്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ കൂടെ താമസിച്ചിരുന്ന ആദിത്യനെ (21)യാണ് ഏനാത്ത് പോലീസ് പോക്‌സോ കേസില്‍ അറസ്റ്റ് ചെയ്തത്. സംഭവത്തിൽ പെണ്‍കുട്ടിയുടെ അമ്മയും കേസില്‍ പ്രതിയായേക്കുമെന്നാണ് അറിയുന്നത്.

ആദിത്യനും പെണ്‍കുട്ടിയും ഏറെക്കാലമായി ഒരുമിച്ചാണ് താമസം. ഇരുവരുടേയും കുഞ്ഞിന് എട്ട് മാസം പ്രായമായി. കുടുംബത്തിലെ അസ്വാരസ്യങ്ങളെ തുടര്‍ന്ന് ബന്ധുവാണ് പോലീസിൽ പരാതി നല്‍കിയത്. പെണ്‍കുട്ടിയും ആദിത്യനും ഒരുമിച്ച് താമസിക്കുന്നതിനെ കുറിച്ച് പെണ്‍കുട്ടിയുടെ അമ്മയ്ക്കും കുടുംബാംഗങ്ങള്‍ക്കും അറിയാമായിരുന്നെന്ന് പോലീസ് പറയുന്നു. പ്രത്യേകിച്ച് അമ്മയ്ക്ക് തുടക്കം മുതലുള്ള കാര്യങ്ങളെ കുറിച്ച് അറിവുണ്ടെന്നാണ് പോലീസ് അന്വേഷണത്തില്‍ വ്യക്തമായത്. കുടുംബാംഗങ്ങളുടെ സമ്മതത്തോടെയായിരുന്നു ഇരുവരും ഒരുമിച്ച് താമസിച്ചിരുന്നതെന്ന് പോലീസ് പറയുന്നു.

മഹാകുംഭമേളയ്‌ക്ക് 2,100 കോടി രൂപയുടെ പ്രത്യേക ഗ്രാൻ്റിന് അംഗീകാരം നൽകി കേന്ദ്ര സർക്കാർ..!!! ആദ്യ ഗഡു 1,050 കോടി കൈമാറി…!! മോദിക്ക് നന്ദി അറിയിച്ച് യോഗി ആദിത്യനാഥ്
നിലവില്‍ പെണ്‍കുട്ടിക്കും കുഞ്ഞിനും ആരോഗ്യ പ്രശ്‌നങ്ങളൊന്നുമില്ല. ഇരുവരേയും മഹിളാ മന്ദിരത്തിലേക്ക് മാറ്റിയേക്കും. പോലീസ് ചൈല്‍ഡ് ലൈന്‍ അധികൃതരുമായി ബന്ധപ്പെട്ടിട്ടുണ്ട്.

BREAKING NEWS
‘ഒമർ അബ്ദുല്ല–നിധി റസ്ദാൻ വിവാഹം ഇസ്‍ലാമിക തത്വങ്ങൾക്ക് വിരുദ്ധം; അസാധു; ശരീഅത്ത് നിബന്ധനകൾ പാലിച്ചില്ല‘;ജമാഅത്ത് പ്രസിഡന്റ്
02 Nov 2026
BREAKING NEWS
‘ഇതാണ് ആ ആൾ‘; കല്ല്യാണ ചെറുക്കനെ വെളിപ്പെടുത്തി റിമി ടോമി; ‘ബോഡി ബിൽഡർ, എന്റെ ജിം കോച്ച്; 9 മാസത്തെ പരിചയം; ഒരു സങ്കടമുണ്ട്, മുൻ ഭർത്താവിന്റെ ഫോട്ടോയൊക്കെ വച്ച് പല കാര്യങ്ങളും പ്രചരിപ്പിക്കുന്നുണ്ട്; ആ വേർപിരിയൽ ഞങ്ങളിരുവരുടെയും തീരുമാനമായിരുന്നു; അതുകൊണ്ടെന്താ എന്നെക്കാൾ നല്ലൊരു പങ്കാളിയെ അദ്ദേഹ...
02 Nov 2026
BREAKING NEWS
കുടുംബവഴക്കിനിടെ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തി ഭർത്താവ്; കഴുത്തിലടക്കം ആറോളം മുറിവുകൾ
02 Nov 2026
BREAKING NEWS
മഹാരാജാസിൽ മന്ത്രിയുടെ പ്രസംഗം തടഞ്ഞ സംഭവം; കോളേജ് യൂണിയൻ ചെയർമാനും വൈസ് ചെയർപേഴ്സണും സസ്പെൻഷൻ; നടപടി പിൻവലിച്ചില്ലെങ്കിൽ ശക്തമായ പ്രക്ഷോഭം നേരിടേണ്ടിവരുമെന്ന് എസ്.എഫ്.ഐ
02 Nov 2026