Tag: vedikkettu
പുച്ഛം മാത്രം ബാക്കി! ആചാര പ്രശ്‌നങ്ങളില്‍ പൂരനഗരി കത്തുമ്പോള്‍ തിരിഞ്ഞു നോക്കാതെ കേന്ദ്രമന്ത്രി സുരേഷ് ഗോപി; കോടതി വിധിയില്‍ ആശ്വാസം കണ്ടെത്തി ദേവസ്വങ്ങള്‍; വികസന പ്രഖ്യാപനങ്ങളും ആവിയായി
തൃശൂര്‍: പൂരവും ആചാരവും വെടിക്കെട്ടും വികസനവുമൊക്കെപ്പറഞ്ഞ് വോട്ടു നേടി കേന്ദ്രത്തിലേക്കു പോയ സുരേഷ് ഗോപി സാംസ്‌കാരിക തലസ്ഥാനത്തിന്റെ നിര്‍ണായക പ്രശ്‌നങ്ങളില്‍ ഇടപെടാത്തതിനെതിരേ വിമര്‍ശനം കടുക്കുന്നു. തെരഞ്ഞെടുപ്പിനു മുമ്പ് മാസത്തില്‍ നാലുവട്ടം തൃശൂര്‍ ലോക്‌സഭാ മണ്ഡലത്തിലെത്തിയിരുന്ന സുരേഷ് ഗോപി കേന്ദ്ര മന്ത്രിയായതിനുശേഷം വിരലിലെണ്ണാവുന്ന സമയത്താണ് വന്നത്.
നെല്‍ക്കര്‍ഷകര്‍ക്കു...