Tag: shot dead
ഹരിയാനയിലെ അഖാഡയില്‍ വെടിവയ്പ്പ്: അഞ്ച് പേര്‍ മരിച്ചു
ചണ്ഡീഗഡ്: ഹരിയാനയിലെ അഖാഡയിലു(ഗുസ്തി പരിശീലന കേന്ദ്രം)ണ്ടായ വെടിവയ്പ്പില്‍ അഞ്ചു പേര്‍ കൊല്ലപ്പെട്ടു. രണ്ടു പേര്‍ക്ക് പരിക്ക് പറ്റി.
റോത്തക്കിലെ മെഹര്‍ സിംഗ് ഗുസ്തി പരിശീലനക്കളത്തില്‍ കഴിഞ്ഞ ദിവസം വൈകിട്ടാണ് സംഭവം. ഒരു പരിശീലകനാണ് അഖാഡയിലെത്തി വെടിയുതിര്‍ത്തത്. മുന്‍വൈരാഗ്യമാണ് കൊലപാതകത്തിന് അയാളെ പ്രേരിപ്പച്ചതെന്ന് പൊലീസ് പറയുന്നു....
ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നു
കുടുംബവഴക്കിനെ തുടർന്നു കാസറഗോഡ് കാനത്തൂരിൽ ഭർത്താവ് ഭാര്യയെ വെടിവച്ചു കൊന്നു.
മുപ്പത്തിയാറുകാരിയായ ബേബിയാണു മരിച്ചത് . തലയ്ക്കു വെടിയേറ്റ് ബേബി വീടിന്റെ സ്വീകരണമുറിയിൽതന്നെ മരിച്ചുവീണു.
ഭർത്താവ് വിജയനെ പിന്നീട് തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.
വഴക്കിനെ തുടർന്നു വെടിയൊച്ച കേട്ടതോടെ അയൽവാസികൾ പൊലീസിൽ അറിയിക്കുകയായിരുന്നു .
പശ്ചിമ ബംഗാളില്‍ എം.എല്‍.എയെ വെടിവച്ചു കൊന്നു; നിറയൊഴിച്ചത് തൊട്ടടുത്ത് നിന്ന്
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ തൃണമൂല്‍ കോണ്‍ഗ്രസ് എം.എല്‍.എ അജ്ഞാതന്റെ വെടിയേറ്റു മരിച്ചു. കിഷന്‍ഗഞ്ച് മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന സത്യജിത് ബിശ്വാസാണ് മരിച്ചത്. ജയ്പാല്‍ഗുരി ജില്ലയിലെ ഭുല്‍ബാരിയില്‍ സരസ്വതി പൂജ ആഘോഷത്തില്‍ പങ്കെടുക്കുന്നതിനിടെയാണ് അദ്ദേഹത്തിന് വെടിയേറ്റത്. വെടിവെച്ചശേഷം അക്രമി സംഭവ സ്ഥലത്തുനിന്ന് രക്ഷപ്പെട്ടു.
ബിശ്വാസിന് വെടിയേല്‍ക്കുമ്പോള്‍ സംസ്ഥാന മന്ത്രി രത്‌ന...