ഉപയോഗിച്ചു ബാക്കി വന്ന പാചക എണ്ണയുടെ പുനരുപയോഗം ആരോഗ്യം നശിപ്പിക്കും. എന്നാല്‍, അതു വെറുതേ കളയുന്നതു പ്രകൃതിക്കും ദോഷകരമാണ്. പ്രകൃതിക്കും മനുഷ്യനും ഗുണമുണ്ടാകുന്ന കണ്ടുപിടിത്തമാണ് ഇപ്പോള്‍ ഗവേഷകര്‍ നടത്തിയിരിക്കുന്നത്.
പാചകയെണ്ണയെ ജൈവ ഡീസലാക്കി മാറ്റാമെങ്കിലും നിലവില്‍ അത് ഉയര്‍ന്ന താപനിലയിലാണ്. കൂടാതെ ഗ്ലീസറിന്‍, സോപ്പ് എന്നിവയും...