അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ പ്രതികരിച്ചില്ലെങ്കിൽ വാലിഡ് അല്ലാതാകാൻ ഒടിപി അല്ല, സ്ത്രീയുടെ പൗരാവകാശങ്ങൾ..!!! എങ്ങനെ വേദനിക്കണം, എത്ര നേരത്തിനകം വേദനിക്കണം എന്നൊക്കെ ഉപദേശിക്കാൻ എളുപ്പമാണ്… കെ.ആർ മീര..

കൊച്ചി: ഒരു അതിക്രമം നേരിട്ട് വര്‍ഷങ്ങള്‍ കഴിഞ്ഞ് പ്രതികരിച്ചാലും അതിക്രമം അല്ലാതാവുന്നില്ലെന്ന് എഴുത്തുകാരി കെ.ആര്‍ മീര. അതിക്രമം നടന്ന് മിനുറ്റുകള്‍ക്കുള്ളില്‍ പ്രതികരിച്ചില്ലെങ്കില്‍ വാലിഡ് അല്ലാതായി പോകാന്‍ ഇത് ഒടിപി ഒന്നുമല്ല, സ്ത്രീയുടെ പൗരാവകാശങ്ങളാണ് എന്നാണ് മീര പറയുന്നത്.

ബോബി ചെമ്മണ്ണൂരിനെതിരായ നടി ഹണി റോസിന്റെ ലൈംഗിക അതിക്രമപരാതിയിലെ കേസ് പുരോഗമിക്കുന്നതിനിടെയാണ് കെ.ആര്‍ മീരയുടെ പോസ്റ്റ്. അതിക്രമം നേരിട്ടാൽ അത് എത്ര വർഷം കഴിഞ്ഞാലും അതിക്രമം അതിക്രമം തന്നെയാണ് , അത് ഒരിക്കലും മാറുകയില്ല എന്ന് കെ.ആർ മീര സോഷ്യൽ മീഡിയയിൽ കുറിച്ചു.

”ഒരു അതിക്രമം നേരിട്ടാൽ, ഒരു വർഷം കഴിഞ്ഞു പ്രതികരിച്ചാലും രണ്ടു വർഷം കഴിഞ്ഞു പ്രതികരിച്ചാലും പ്രതികരിച്ചേയില്ലെങ്കിലും അതിക്രമം അതിക്രമം അല്ലാതാകുകയില്ല. അതു കുറ്റകൃത്യം അല്ലാതാകുകയില്ല.
അവരവർക്കു മുറിപ്പെടുംവരെ എങ്ങനെ വേദനിക്കണം, എത്ര നേരത്തിനകം വേദനിക്കണം എന്നൊക്കെ ഉപദേശിക്കാൻ എളുപ്പമാണ്. അഞ്ചോ പത്തോ മിനിറ്റിനുള്ളിൽ പ്രതികരിച്ചില്ലെങ്കിൽ valid അല്ലാതാകാൻ OTP അല്ല, സ്ത്രീയുടെ പൗരാവകാശങ്ങൾ”- കെ ആർ മീര ഫേസ്ബുക്കിൽ കുറിച്ചു.

“എന്തുകൊണ്ട് കസ്റ്റഡിയിൽ വിടണം?” കോടതി- “നടിയെ നിരന്തരം അപമാനിക്കുന്നു, സമൂഹത്തിന് സന്ദേശമാകണം”- പ്രോസിക്യൂഷൻ, “പ്രതി റിമാൻഡിലായതോടെ സമൂഹത്തിന് സന്ദേശം ലഭിച്ചുകഴിഞ്ഞു”- ഹൈക്കോടതി

“ആരെയെങ്കിലും കൊല്ലണമെന്ന് തീരുമാനിച്ചിരുന്നു..!! അതിനായി ​ന​ഗരത്തിൽ ചുറ്റി നടന്നു…!! അവളെ പരിചയപ്പെട്ടത് ജോലികഴിഞ്ഞ് മടങ്ങുമ്പോൾ, കൊല്ലണോയെന്നറിയാൻ ടോസ് ഇട്ടു നോക്കി.., ഹെഡ് വീണു…!!! അവളെ ഞാൻ കൊന്നു…, മൃതദേഹവുമായി ലൈം​ഗിക ബന്ധത്തിലേർപ്പെട്ടു..!!!”- കോടതിയിൽ 20 കാരൻ്റെ വെളിപ്പെടുത്തൽ…

Similar Articles

Comments

Advertismentspot_img

Most Popular

G-8R01BE49R7