യുവാവ് വെട്ടേറ്റ് മരിച്ച സംഭവത്തിൽ ഭാര്യാപിതാവും സഹോദരനും അറസ്റ്റിൽ, പ്രതികളെത്തിയത് മാരകായുധങ്ങളുമായി

ആ​ല​പ്പു​ഴ: അ​രൂ​ക്കു​റ്റി വ​ടു​ത​ല​യി​ൽ യു​വാ​വ് വെ​ട്ടേ​റ്റ് മ​രി​ച്ച സം​ഭ​വ​ത്തി​ൽ ഭാ​ര്യാ പി​താ​വിനേയും സ​ഹോ​ദ​ര​നേയും പോലീസ് അ​റ​സ്റ്റ് ചെയ്തു. വ​ടു​ത​ല ച​ക്കാ​ല നി​ക​ർ​ത്തി​ൽ റി​യാ​സ് (36) കൊ​ല്ല​പ്പെ​ട്ട​ സം​ഭ​വ​ത്തി​ൽ റി​യാ​സി​ൻറെ ഭാ​ര്യ നെ​തീ​ഷ​യു​ടെ പി​താ​വ് നാ​സ​ർ (62 ), മ​ക​ൻ റെ​നീ​ഷ് (35) എ​ന്നി​വ​രെ പൂ​ച്ചാ​ക്ക​ൽ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തത്.

ബു​ധ​നാ​ഴ്ച രാ​ത്രി എ​ട്ടി​നാ​ണ് സം​ഭ​വം. എ​റ​ണാ​കു​ളം സ്വ​ദേ​ശി​യാ​യ റി​യാ​സ് വ​ടു​ത​ല​യി​ൽ ഭാ​ര്യ​യു​ടെ വീ​ടി​ന് അ​ടു​ത്താ​യി വാ​ട​ക​യ്ക്ക് താ​മ​സി​ച്ചു വ​രു​ക​യാ​യി​രു​ന്നു. ഭാ​ര്യ​യെ ശാ​രീ​രി​ക​മാ​യി ഉ​പ​ദ്ര​വി​ക്കു​മാ​യി​രു​ന്ന റി​യാ​സ് മ​ദ്യ​ത്തി​നും മ​യ​ക്കു​മ​രു​ന്നി​നും അ​ടി​മ​യാ​ണെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. വ​ഴ​ക്കി​നെ തു​ട​ർ​ന്ന് ഭാ​ര്യ സ്വ​വ​സ​തി​യി​ലേ​ക്ക് പോ​യ​തി​നെ​ക്കു​റി​ച്ച് ചോ​ദി​ക്കു​വാ​ൻ എ​ത്തി​യ​താ​യി​രു​ന്നു ഭാ​ര്യാ പി​താ​വ് നാ​സ​റും മ​ക​ൻ റെ​നീ​ഷും.

റി​യാ​സി​നെ വീ​ട്ടി​ൽ കാ​ണാ​തി​രു​ന്ന​തി​നാ​ൽ അ​ടു​ത്തു​ള്ള റി​യാ​സി​ൻറെ സുഹൃ​ത്തി​ൻറെ വീട്ടിലുണ്ടെ​ന്ന​റി​ഞ്ഞ് അ​വി​ടെ ചെ​ല്ലു​ക​യും തു​ട​ർ​ന്ന് ഇ​വ​ർ ത​മ്മി​ൽ വാ​ക്ക് ത​ർ​ക്കമുണ്ടാവുകയും കൊ​ല​പാ​ത​ക​ത്തി​ൽ ക​ലാ​ശി​ക്കു​ക​യു​മാ​യി​രു​ന്നു. റിയാസിനെ തിരക്കി മാ​ര​കാ​യു​ധ​ങ്ങ​ളു​മാ​യാ​ണ് ഇ​വ​ർ എ​ത്തി​യ​തെ​ന്ന് പ​റ​യ​പ്പെ​ടു​ന്നു. പ്ര​തി റെ​നീ​ഷി​നെ​തി​രെ നേ​ര​ത്തേ കേ​സു​ക​ൾ ഉ​ണ്ടാ​യി​രു​ന്നു.

pathram desk 5:
Leave a Comment