സമ്പത്ത് നാടുവിട്ടത് വെറുംകൈയോടെയല്ല, അത്യാവശ്യത്തിലധികം ‘സമ്പത്തു’മായി, റഷ്യയിലേക്ക് പോകും മുൻപ് അസദ് സമ്പത്ത് കടത്തിയത് 2120 കോടി രൂപ

മോസ്‌കോ: വിമത അട്ടിമറിയെത്തുടർന്ന് സിറിയയിൽനിന്നു കടന്ന മുൻ പ്രസിഡന്റ് ബാഷർ അൽ അസദ് സമ്പത്ത് റഷ്യയിലേക്ക് കടത്തിയത് ഏകദേശം 2120 കോടി രൂപയെന്ന് റിപ്പോർട്ട്. അസദ് ഭരണ കാലത്ത് സിറിയൻ സെൻട്രൽ ബാങ്ക് രണ്ട് വർഷത്തിനിടെയാണ് മോസ്‌കോയിലേക്ക് ഏകദേശം 25 കോടി ഡോളർ പണമായി അയച്ചതായി ഫിനാൻഷ്യൻ ടൈംസ് റിപ്പോർട്ട് ചെയ്തു.

നൂറിന്റെ ഡോളർ നോട്ടുകളും അഞ്ഞൂറിന്റെ യൂറോ നോട്ടുകളുമായി ഏകദേശം രണ്ട് ടണ്ണോളം ഭാരംവരുന്ന നോട്ടുകളാണ് സിറിയൻ സെൻട്രൽ ബാങ്ക് മോസ്‌കോയിലെ നുകോവോ വിമാനത്താവളത്തിലേക്ക് അയച്ചത്. വിലക്ക് നേരിടുന്ന ഒരു റഷ്യൻ ബാങ്കിൽ 2018- 19 കാലത്ത് ഈ പണം നിക്ഷേപിച്ചതായാണ് ടൈംസ് റിപ്പോർട്ട് ചെയ്തു. ഈ സമയത്ത് റഷ്യയുടെ സൈനിക സഹായത്താലാണ് അസദ് വിമത സംഘങ്ങളെ അടിച്ചമർത്തിയിരുന്നത്. കടത്തിക്കൊണ്ടുപോയ പണമുപയോ​ഗിച്ച് റഷ്യയിൽ അസദിന്റെ ബന്ധുക്കൾ വസ്തുവകകൾ വാങ്ങിക്കൂട്ടിയതായും റിപ്പോർട്ടിൽ പറയുന്നു.

പണം റഷ്യയിലേക്ക് കടത്തിയ സമയത്ത് റഷ്യയുടെ സൈനിക സഹായവും കൂലിപ്പട്ടാളമായ വാഗ്നർ സംഘവും സിറിയയിൽ ഉണ്ടായിരുന്നു. വിമതർക്കെതിരായ ആക്രമണത്തിന് സർക്കാർ സേനയെ സഹായിക്കലായിരുന്നു ഇവരുടെ ദൗത്യം. സിറിയ്ക്ക് മേൽ പാശ്ചാത്യരാജ്യങ്ങൾ സാമ്പത്തിക ഉപരോധമടക്കം ഏർപ്പെടുത്തിയിരുന്നതിനാലാണ് നോട്ടുകളായി പണം റഷ്യയിലേക്ക് കടത്തിയതെന്നാണ് കരുതുന്നത്.

നേരത്തെ സിറിയയിൽനിന്നു കടന്ന മുൻ പ്രസിഡന്റ് ബാഷർ അൽ അസദിന് രാഷ്ട്രീയാഭയം നൽകിയെന്ന് റഷ്യൻ പ്രസിഡന്റിന്റെ വക്താവ് ദിമിത്രി പെസ്‌കോവ് സ്ഥിരീകരിച്ചിരുന്നു. വിമതസംഘമായ ഹയാത്ത് തഹ്രീർ അൽ ഷാം തലസ്ഥാനഗരമായ ഡമാസ്‌കസ് പിടിച്ചെടുത്തതിന് പിന്നാലെ അസദിനെ രാജ്യം വിടാൻ സഹായിച്ചതായാണ് റഷ്യ സ്ഥിരീകരിച്ചത്.

വിമതർ രാജ്യം പിടിച്ചടക്കിയതിനേത്തുടർന്ന് അസദിനെ മോസ്‌കോയിലേക്ക് ‘സാധ്യമായ ഏറ്റവും സുരക്ഷിതമായ രീതിയിൽ’ കൊണ്ടുപോയെന്ന് റഷ്യയുടെ ഡെപ്യൂട്ടി വിദേശകാര്യ മന്ത്രി സെർജി റിയാബ്‌കോവ് അവകാശപ്പെട്ടു. പ്രസിഡന്റ് വ്ലാദിമിർ പുതിന്റെ തീരുമാനപ്രകാരമായിരുന്നു ഇത്. എന്നാൽ, അസദ് എവിടെയുണ്ടെന്ന് പെസ്‌കോവ് പറഞ്ഞില്ല. റഷ്യ, അസദിനെ വിചാരണയ്ക്കായി കൈമാറുമോ എന്ന ചോദ്യത്തിന് അന്താരാഷ്ട്ര ക്രിമിനൽ കോടതി സ്ഥാപിച്ച കൺവെൻഷനിൽ റഷ്യ ഒരു കക്ഷിയല്ലെന്നാണ് സെർജി റിയാബ്‌കോവ് മറുപടി പറഞ്ഞത്.

ബിവറേജസ് വിൽപനശാലയിലുണ്ടായ തർക്കം ചെന്നുനിന്നത് കൊലപാതകത്തിൽ, റോഡപകടമെന്നു കരുതിയ യുവാവിന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് പോലീസ്, തുമ്പായത് പോലീസിനു ലഭിച്ച രഹസ്യവിവരം, സംഭവത്തിനു പിന്നിൽ റാന്നി സ്വദേശികളായ മൂന്നുപേർ,

ക്രൂരത, വിനോദസഞ്ചാരികൾ തമ്മിലുള്ള തർക്കത്തിലിടപെട്ടു, ആദിവാസി യുവാവിന്റെ കൈ കാറിനുള്ളിലാക്കി വലിച്ചിഴച്ചുകൊണ്ടുപോയത് അര കിലോമീറ്റർ, യുവാവിന്റെ കൈകാലുകൾക്കും നടുവിനും ​ഗുരുതര പരുക്ക്
ആഭ്യന്തര യുദ്ധ സമയത്ത് അസദിന്റെ പ്രധാന സഖ്യകക്ഷിയായിരുന്നു റഷ്യ. 2011 മുതൽ 2016 വരെയുള്ള ആഭ്യന്തരയുദ്ധകാലത്തും അതിനുശേഷവും അസദിന്റെ പ്രധാനസംരക്ഷകരായിരുന്നു റഷ്യ. 50 വർഷത്തിലേറെയായി സിറിയ ഭരിച്ചിരുന്ന അദ്ദേഹത്തിന്റെ കുടുംബത്തിന്റെ ഭരണം നിലനിർത്താൻ അവർ സഹായിച്ചിരുന്നതായും റിപ്പോർട്ടിൽ പറയുന്നു.

pathram desk 5:
Related Post
Leave a Comment