ബിവറേജസ് വിൽപനശാലയിലുണ്ടായ തർക്കം ചെന്നുനിന്നത് കൊലപാതകത്തിൽ, റോഡപകടമെന്നു കരുതിയ യുവാവിന്റെ മരണം ആസൂത്രിത കൊലപാതകമെന്ന് പോലീസ്, തുമ്പായത് പോലീസിനു ലഭിച്ച രഹസ്യവിവരം, സംഭവത്തിനു പിന്നിൽ റാന്നി സ്വദേശികളായ മൂന്നുപേർ,

പത്തനംതിട്ട: റാന്നിയിൽ റോഡപകടത്തിൽ കൊല്ലപ്പെട്ടുവെന്ന് കരുതിയ യുവാവിന്റേത് അപകടമല്ല, ആയൂത്രിതമായ കൊലപാതകമാണെന്ന് പോലീസ്. ഞായറാഴ്ച രാത്രി 9.30 ഓടെ മന്ദമരുതിലാണ് റോഡ് മുറിച്ച് കടക്കവേ വാഹനമിടിച്ച് റാന്നി സ്വദേശിയായ അമ്പാടിക്ക് ഗുരുതരമായി പരിക്കേറ്റത്. ഇടിച്ച കാർ നിർത്താതെ പോകുകയും ചെയ്തു. തുടർന്ന് പ്രദേശവാസികൾ ഇയാളെ കോഴഞ്ചേരിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിച്ചു. അത്യാഹിതവിഭാഗത്തിൽ ചികിത്സയിലായിരുന്ന അമ്പാടി അർധരാത്രിയോടെ മരണപ്പെട്ടു. ഇത് കൊലപാതകമാണെന്ന് പോലീസ് പറയുന്നു.

സാധാരണ അപകടമരണം എന്ന രീതിയിലാണ് റാന്നി പോലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. എന്നാൽ രാത്രി വൈകി പോലീസിന് ലഭിച്ച രഹസ്യവിവരത്തേ തുടർന്നുള്ള അന്വേഷണത്തിലാണ് അപകടം മരണമല്ല, കൊലപാതകമാണ് എന്ന് വ്യക്തമാക്കുന്ന നിർണായക വിവരങ്ങൾ ലഭിച്ചത്.

ഞായറാഴ്ച ഉച്ചയോടെ റാന്നി ബിവറേജസ് ചില്ലറ വിൽപ്പനശാലയിലുണ്ടായ തർക്കം കൊലപാതകത്തിൽ കലാശിച്ചുവെന്നാണ് വിവരം. ഇടിച്ചശേഷം കടന്നുകളഞ്ഞ കാർ രാത്രി തന്നെ പോലീസ് കസ്റ്റഡിയിൽ എടുത്തു. സം​ഭ​വ​ത്തി​ൽ റാന്നി സ്വദേശികളായ അ​ജോ​യ്, ശ്രീ​ക്കു​ട്ട​ൻ, അ​ര​വി​ന്ദ് എ​ന്നി​വ​രാ​ണ് പ്ര​തി​ക​ൾ. യു​വാ​വി​നെ കൊ​ല​പ്പെ​ടു​ത്തി​യ​ശേ​ഷം യു​വാ​ക്ക​ൾ കാ​ർ ഉ​പേ​ക്ഷി​ച്ച് ഒ​ളി​വി​ൽ പോ​വു​ക​യാ​യി​രു​ന്നു.
ക്രൂരത, വിനോദസഞ്ചാരികൾ തമ്മിലുള്ള തർക്കത്തിലിടപെട്ടു, ആദിവാസി യുവാവിന്റെ കൈ കാറിനുള്ളിലാക്കി വലിച്ചിഴച്ചുകൊണ്ടുപോയത് അര കിലോമീറ്റർ, യുവാവിന്റെ കൈകാലുകൾക്കും നടുവിനും ​ഗുരുതര പരുക്ക്

pathram desk 5:
Related Post
Leave a Comment