ഒരു മാസം മുമ്പ് ഇതേ ദിവസം മാധ്യമങ്ങളെ കൂട്ടുപിടിച്ച അതേ സ്ഥാനത്ത് ഇന്ന് മാധ്യമങ്ങൾക്ക് വിലക്ക്; ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് റി​പ്പോ​ര്‍​ട്ട് ചെയ്യാനെത്തിയ മാധ്യമങ്ങളെ വിലക്കി പോലീസ്

ക​ണ്ണൂ​ര്‍: ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് റി​പ്പോ​ര്‍​ട്ട് ചെ​യ്യാ​നെ​ത്തി​യ മാ​ധ്യ​മ​ങ്ങ​ളെ അകത്തുപ്രവേശിക്കാനാനുവദിക്കാതെ പോ​ലീ​സ്. വ​ര​ണാ​ധി​കാ​രി​യാ​യ ജി​ല്ലാ ക​ല​ക്ട​റു​ടെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് വിലക്കെന്നും പോ​ലീ​സ് അ​റി​യി​ച്ചു.

കണ്ണൂർ എഡിഎം ആയിരുന്ന നവീൻ ബാബുവിന്റെ യാത്രയയപ്പ് വിവാദങ്ങൾക്കും മരണത്തിനും പിപി ദിവ്യയുടെ പടിയിറക്കത്തിനും ശേഷം നടക്കുന്ന ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പ് നടക്കുമ്പോഴാണ് സംഭവം. അ​തേ​സ​മ​യം പ്രസിഡന്റ് സ്ഥാനത്തേക്കു നടക്കുന്ന വോ​ട്ടെ​ടു​പ്പി​ൽ ദി​വ്യ പ​ങ്കെ​ടു​ക്കി​ല്ല. നി​യ​മോ​പ​ദേ​ശ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് തീ​രു​മാ​നം.

ത​ളി​പ്പ​റ​മ്പി​ൽ നി​ന്നു​ള്ള ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം അ​ഡ്വ. കെ.​കെ. ര​ത്ന​കു​മാ​രി​യാ​ണ് എ​ൽ​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി​യാ​യി മ​ത്സ​രി​ക്കു​ന്ന​ത്. ജൂ​ബി​ലി ചാ​ക്കോ​യാ​ണ് യു​ഡി​എ​ഫ് സ്ഥാ​നാ​ർ​ഥി. 11 മണിക്ക് നടന്ന വോട്ടെടുപ്പ് ഫ​ല​പ്ര​ഖ്യാ​പ​ന​ത്തി​നു​ശേ​ഷം ഉ​ച്ച​യോ​ടെ ക​ലക്ട​റു​ടെ സാ​ന്നി​ധ്യ​ത്തി​ൽ പു​തി​യ പ്ര​സി​ഡ​ന്‍റ് അ​ധി​കാ​ര​മേ​ൽ​ക്കും.

pathram desk 5:
Related Post
Leave a Comment