ഞാൻ കണ്ടതാ സാറെ സിനിമയുടെ ടീസർ പുറത്തിറങ്ങി !

ഇന്ദ്രജിത്ത് സുകുമാരൻ, ബൈജു സന്തോഷ് , അനൂപ് മേനോൻ, മറീന മൈക്കിൾ കുരിശിങ്കൽ എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കി വരുൺ ജി പണിക്കർ സംവിധാനം ചെയ്യുന്ന ‘ഞാൻ കണ്ടതാ സാറേ’ ചിത്രത്തിന്റെ ടീസർ മനോരമ മ്യൂസിക്‌ യൂട്യൂബ് ചാനലിൽ പുറത്തിറങ്ങി.
ഹൈലൈൻ പിക്ചേർസും, ലെമൺ പ്രൊഡക്ഷന്സും, അമീർ അബ്ദുൽ അസീസ് പ്രൊഡക്ഷന്സും അവതരിപ്പിക്കുന്ന ചിത്രം നിർമ്മിച്ചിരിക്കുന്നത് പ്രകാശ് ഹൈലൈനും, അമീർ അബ്ദുൽ അസീസും ചേർന്നാണ്. ദീപു കരുണാകരൻ സഹ നിർമാതാവായെത്തുന്ന ചിത്രത്തിന്റെ രചന അരുൺ കരിമുട്ടമാണ്.
പ്രശാന്ത് കൃഷ്ണ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന്റെ എഡിറ്റിംഗ് എം സ് അയ്യപ്പൻ നായരും, സംഗീതം മനു രമേശുമാണ് കൈകാര്യം ചെയ്തിരിക്കുന്നത്.


സൗണ്ട് മിക്സിങ് – ഡോക്ടർ ആശിഷ് ജോസ് ഇല്ലിക്കൽ, ആർട് ഡയറക്ടർ- സാബു റാം, ചീഫ് അസ്സോസിയേറ്റ് – സഞ്ജു അമ്പാടി, ക്രിയേറ്റീവ് ഹെഡ്- ശരത് വിനായക്, എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ – ബാബു ആർ, പ്രൊഡക്ഷൻ കൺട്രോളർ- എസ് മുരുഗൻ, മേക്കപ്പ് – പ്രദീപ് വിതുര, വസ്ത്രാലങ്കാരം – അസീസ് പാലക്കാട്
സ്റ്റിൽസ് – ജയപ്രകാശ് അതളൂർ, ബ്രാൻഡിംഗ് & മാർക്കറ്റിംഗ് – റാബിറ്റ് ബോക്സ് ആഡ്സ്, പി ആർ ഓ – ശബരി, ഡിസൈൻ – ഇല്ലുമിനാർട്ടിസ്റ്.

pathram desk 1:
Related Post
Leave a Comment