പാലക്കാട്: പരാജയഭീതി നേരിട്ടതോടെ പാലക്കാട് നിയമസഭാ മണ്ഡലം വിലയ്ക്കെടുക്കാനും തെരഞ്ഞെടുപ്പ് അട്ടിമറിക്കാനും കോടികളുടെ കള്ളപ്പണം ഇറക്കിയത് കോൺഗ്രസെന്ന് ആരോപണം. ഇത്തവണ പാലക്കാട്ട് കാര്യങ്ങൾ അത്ര സുഗമമാകില്ല എന്ന് ഉറപ്പായതോടെയാണ് വലിയ തോതിൽ കള്ളപ്പണം ഇറക്കിയത്. പാലക്കാട്ട് കോൺഗ്രസിൽ കലാപം അതിരൂക്ഷമായതോടെയാണ് പിടിച്ചുനിൽക്കാനായി പണം ഇറക്കുകയായിരുന്നു. കോൺഗ്രസ് എംപിമാരുടെ നേതൃത്വത്തിലാണ് നഗരത്തിലെ സ്വകാര്യ ഹോട്ടലിൽ കള്ളപ്പണം എത്തിച്ചത്. പരിശോധനക്കെത്തിയ പൊലീസിനെ ഭയന്ന് യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ കോഴിക്കോട്ടേക്ക് ഓടി രക്ഷപ്പെട്ടുവെന്നും സൂചന.
തെരഞ്ഞെടുപ്പ് രംഗത്ത് കോൺഗ്രസ് വലിയ പ്രതിരോധത്തിലായിരുന്നു. പലയിടങ്ങളിലും കോൺഗ്രസിന് കനത്ത തിരിച്ചടി ഉണ്ടായിട്ടുണ്ട്. പ്രചാരണ രംഗത്ത് കോൺഗ്രസ് ഇപ്പോൾ ഏറെ പിന്നിലുമാണ്. ഇതേത്തുടർന്നാണ് വോട്ടർമാരെ സ്വാധീനിക്കാൻ കോടികളുടെ കള്ളപ്പണം ഇറക്കിയത്. ഇതും പിടികൂടും എന്നുറപ്പായതോടെയാണ് പൊലീസ് പരിശോധനയുടെ കാര്യം പറഞ്ഞ് കോൺഗ്രസ് സംഘർഷം ഉണ്ടാക്കിയത്.
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസിലെ പ്രതിയുമായ ഫെനി എന്നയാൾ കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിലേക്ക് സ്യൂട്ട്‌കേസുമായി എത്തിയിരുന്നു. ഇതിനു പിന്നാലെയാണ് കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിലേക്ക് വലിയ തോതിൽ കള്ളപ്പണം കൊണ്ടുവന്നുവെന്ന് പൊലീസിന് രഹസ്യവിവരം ലഭിച്ചത്. തമിഴ്നാട് രജിസ്ട്രേഷനിലുള്ള ആഡംബര കാറിലാണ് കള്ളപ്പണം എത്തിച്ചുവെന്നായിരുന്നു രഹസ്യവിവരം. പൊലീസ് എത്തിയപ്പോൾ കള്ളപ്പണം തിരിച്ചുകടത്താൻ ശ്രമം നാടാണ്. ഇത് യഥാസമയം ഫലിക്കാതെ വന്നപ്പോഴാണ് ഷാഫി പറമ്പിലും സംഘവും ചേർന്ന് സംഘർഷം ഉണ്ടാക്കുകയും പണം രഹസഹ്യകേന്ദ്രത്തിലേക്ക് കടത്തിയതെന്നും സൂചനയുണ്ട്.
കനത്ത ഉൾപ്പോരും തമ്മിലടിയും കാരണം പാലക്കാട് സീറ്റ് നഷ്ടമാകുമെന്ന് ഉറപ്പായതോടെയാണ് അവസാന അടവെന്ന നിലയിൽ കോടിക്കണക്കിന് രൂപയുടെ കള്ളപ്പണം ഇറക്കിയത്. രഹസ്യവിവരം ലഭിച്ചതനുസരിച്ച് തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരും പൊലീസും ഹോട്ടലിൽ പരിശോധനക്കെത്തിയത്. പരിശോധന ആരംഭിച്ചപ്പോൾ തന്നെ പൊലീസിനെ തടഞ്ഞുവെച്ച് സംഘർഷ രംഗം സൃഷ്ടിച്ച് കള്ളപ്പണം ഹോട്ടലിൽ നിന്നും രഹസ്യകേന്ദ്രത്തിലേക്ക് കടത്തി. നീല ട്രോളി ബാഗിലാണ് പണം കടത്തിയത്. പരിശോധനക്കായി പോലീസ് എത്തിയപ്പോൾ കോൺഗ്രസ് നേതാവ് ഷാനിമോൾ ഉസ്മാൻ മുറി തുറക്കാതെ സംഘർഷം രൂക്ഷമാക്കി. ഇതിനിടയിലാണ് കള്ളപ്പണം ഒളിപ്പിക്കുകയായിരുന്നു.
വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസ് പരിശോധനയ്ക്കായി എത്തിയപ്പോൾ ഹോട്ടലിൽ നിന്നും ഒരു കാർ സംശയാസ്പദമായി പുറത്തേക്ക് പോയിരുന്നു.
ഈ കാർ എങ്ങോട്ടാണ് പോയത് എന്ന് ഇതുവരെ വിശദീകരിക്കാൻ കോൺഗ്രസ് നേതൃത്വത്തിന് കഴിഞ്ഞിട്ടില്ല. പരിശോധനയ്ക്കിടെ സിസിടിവി ദൃശ്യങ്ങൾ പരിശോധിക്കണം എന്ന നിർദ്ദേശം ഉയർന്നതോടെ കോൺഗ്രസ് എംപിമാരായ ഷാഫി പറമ്പിൽ, വികെ ശ്രീകണ്ഠൻ എന്നിവർ ചേർന്ന് സംഘർഷത്തിന് തുടക്കമിട്ടു. ഇതിനുപിന്നാലെ വലിയ തോതിൽ പ്രവർത്തകരെ വിളിച്ചുകൂട്ടി കലാപം ഉണ്ടാക്കുകയായിരുന്നു ഷാഫിയും സംഘവുമെന്നും ആരോപണമുണ്ട്.
പരിശോധനക്കെത്തിയ സംഘം എല്ലാ രാഷ്ട്രീയ പാർട്ടികളുടെ മുറിയും പരിശോധിച്ചു. എന്നാൽ പൊലീസ് പരിശോധന നടക്കുമ്പോൾ കോണ്‍ഗ്രസിന്റെ രണ്ട് എംപിമാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീസെത്തി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഷാനിമോൾ ഉസ്മാൻ മുറി തുറക്കാതിരുന്നത് അവിടെ പണം ഉള്ളതുകൊണ്ടായിരുന്നു. പിന്നീട് സംഘർഷാവസ്ഥ സൃഷ്ടിച്ച് പൊലീസിനെയും മാധ്യമ പ്രവർത്തകരുടെ ശ്രദ്ധ തിരിച്ചു. പണം മാറ്റുന്നതിനും പണം കടത്താനും വേണ്ടി സമയം എടുക്കുകയാണ് വേണ്ടിയായിരുന്നു അതെന്നുമാണ് പുറത്തുവരുന്ന ആരോപണങ്ങൾ.
പരിശോധന നടക്കുന്നതിനിടെ ഹോട്ടലിലില്‍ ഉണ്ടായിരുന്ന കോണ്‍ഗ്രസ് നേതാക്കൾ തിരക്കിട്ട് ഫോൺ വിളിച്ചിരുന്നു. നേതാക്കളുടെ കോൾലിസ്റ്റ് ഫോണ്‍ കോളുകള്‍ പരിശോധിച്ചാൽ കൂടുതൽ കൂടുതൽ വിവരങ്ങൾ പുറത്തുവരും. ഇത് ഭയന്നാണ് സിസിടിവി പരിശോധനയും ഫോൺ പരിശോധനയും കോൺഗ്രസ് നേതാക്കൾ എതിർക്കുന്നതും. അന്വേഷണത്തിന്റെ ഭാഗമായി കൂടുതൽ പൊലീസ് സ്ഥലത്തിയപ്പോഴാണ് ഷാഫിയും സംഘവും ചേർന്ന് പൊലീസ് ഉദ്യോഗസ്ഥരെയും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരെയും ആക്രമിച്ചത്. അന്വേഷണവും സിസിടിവി പരിശോധനയും സജീവമാക്കിയ നേരത്ത് ഇത് അട്ടിമറിച്ചു. ഈ സമയത്താണ് പാലക്കാട്ടെ യു ഡി എഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ കോഴിക്കോട്ടേക്ക് ഓടി രക്ഷപ്പെട്ടതെന്നും ആരോപണം ഉയരുന്നുണ്ട്.
പരിശോധനക്കെത്തിയ സംഘം എല്ലാ രാഷ്ട്രീയ പാർട്ടികളുടെ മുറിയും പരിശോധിച്ചു. എന്നാൽ പൊലീസ് പരിശോധന നടക്കുമ്പോൾ കോണ്‍ഗ്രസിന്റെ രണ്ട് എംപിമാര്‍ അക്രമം അഴിച്ചുവിടുകയായിരുന്നു. പൊലീസെത്തി അന്വേഷണം നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടും ഷാനിമോൾ ഉസ്മാൻ മുറി തുറക്കാതിരുന്നത് അവിടെ പണം ഉള്ളതുകൊണ്ടായിരുന്നു എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പിന്നീട് സംഘർഷാവസ്ഥ സൃഷ്ടിച്ച് പൊലീസിനെയും മാധ്യമ പ്രവർത്തകരുടെ ശ്രദ്ധ തിരിച്ചു. പണം മാറ്റുന്നതിനും പണം കടത്താനും വേണ്ടി സമയം എടുക്കുകയാണ് വേണ്ടിയായിരുന്നു അതെന്നും ആരോപണമുണ്ട്.
എംപിമാരായ ഷാഫി പറമ്പിൽ, വി കെ ശ്രീകണ്ഠൻ എന്നിവരുടെ നേതൃത്വത്തിൽ കോൺഗ്രസുകാർ നിയമം കയ്യിലെടുക്കുകയായിരുന്നു. ഈ നേതാക്കളുടെ അറിവോടെയാണ് പാലക്കാട്ട് പരക്കെ കോൺഗ്രസ് പ്രവർത്തകർ കുഴപ്പം ഉണ്ടാക്കിയത്. മടിയിൽ കനമുള്ളത് കൊണ്ടുതന്നെയാണ് ഷാഫി പറമ്പിലും സംഘവും അന്വേഷണത്തെ ഭയക്കുന്നതെന്നും ആരോപണം.
ഈ ചോദ്യങ്ങൾക്ക് കോൺഗ്രസ് നേതൃത്വം മറുപടി പറഞ്ഞേ തീരു.
പൊലീസും തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും പരിശോധനക്കെത്തിയപ്പോൾ യുഡിഎഫ് സ്ഥാനാർഥി രാഹുൽ മാങ്കൂട്ടത്തിൽ എന്തിനാണ് ഓടിരക്ഷപ്പെട്ടത്? എവിടെയായിരുന്നു ഈ 12 മണിക്കൂർ?
യൂത്ത് കോണ്‍ഗ്രസ് സംഘടനാ തെരഞ്ഞെടുപ്പിൽ വ്യാജ തിരിച്ചറിയല്‍ കാര്‍ഡ് നിര്‍മിച്ച കേസിലെ പ്രതിയുമായ ഫെനി എന്നയാളാണ് ഹോട്ടലിലേക്ക് സ്യൂട്ട്‌കേസുമായി എത്തിയതെന്തിന് ?
പൊലീസ് പരിശോധനയ്ക്ക് വന്നപ്പോൾ ഷാനിമോൾ ഉസ്മാൻ മുറി തുറക്കാൻ കൂട്ടാക്കാതിരുന്നത് എന്തിന് ?
തമിഴിനാട് രജിസ്ട്രേഷനിലുള്ള ആഡംബര കാർ കോൺഗ്രസ് നേതാക്കൾ താമസിക്കുന്ന ഹോട്ടലിൽ വന്നിരുന്നോ ?
പൊലീസും തെരഞ്ഞെടുപ്പ് കമ്മീഷൻ ഉദ്യോഗസ്ഥരും എത്തിയപ്പോൾ ഹോട്ടലിൽ നിന്നും സംശയാസ്പദ സാഹചര്യത്തിൽ പുറത്തേക്ക് പോയ കാർ ആരുടേത് ? എങ്ങോട്ടാണ് ആ കാർ പോയത് ?
പരിശോധനയ്ക്കിടെ കോൺഗ്രസ് നേതാക്കൾ തിരക്കിട്ട് ഫോണിൽ വിളിച്ചത് ആരെ? എന്തിനായിരുന്നു തിടുക്കപ്പെട്ടുള്ള ആ കോളുകൾ ?
ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളുടെ പരിശോധന എന്തിനാണ് അട്ടിമറിച്ചത് ?
എന്തുകൊണ്ടാണ് കോൺഗ്രസ് പൊലീസ് അന്വേഷണത്തോട് സഹകരിക്കാതെ അക്രമ സമരങ്ങളിലേക്ക് മാറുന്നത് ?
ആദ്യം ഈ ചോദ്യങ്ങൾക്ക് ഷാഫി പറമ്പിലും സംഘവും വ്യക്തമായ മറുപടി പറയണം. തെരഞ്ഞെടുപ്പ് അട്ടിമറിക്കാൻ കോടികളുടെ കള്ളപ്പണം ഇറക്കിയെന്ന സംശയനിഴലിൽ നിൽക്കുന്ന വേളയിൽ.
Leave a Comment