കേരളത്തിന് 10 വന്ദേ മെട്രോ ട്രെയിനുകൾ..!! ഇന്റർസിറ്റി യാത്രകൾക്കായുള്ള ആധുനിക എസി ട്രെയിനുകൾ..!! ടൂറിസം രം​ഗത്ത് വൻകുതിപ്പിന് കരുത്താകും

കൊച്ചി: വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി കേരളത്തിന്റെ ഗതാഗത മേഖലയിലേക്കു 10 പുതിയ നമോ ഭാരത് ട്രെയിനുകൾ അഥവാ വന്ദേ മെട്രോ ട്രെയിനുകൾ കൂടി എത്തുന്നു. ഇന്റർസിറ്റി യാത്രകൾക്കായുള്ള ആധുനിക എസി ട്രെയിനുകളാണ് വന്ദേ മെട്രോ. പരമാവധി വേഗം 130 കിലോമീറ്ററാണ്. ഓട്ടമാറ്റിക് സ്ലൈഡിങ് ഡോറുകളും സിസിടിവി ക്യാമറകളും ട്രെയിനിലുണ്ട്. കേരളത്തിലേക്ക് എത്തുന്ന വിനോദസഞ്ചാരികൾക്ക് നാടിന്റെ പ്രകൃതിസൗന്ദര്യവും സംസ്കാരവും അറിഞ്ഞ് നിരവധി സ്ഥലങ്ങൾ കാണാനും പുതിയ സ്ഥലങ്ങളെക്കുറിച്ച് അറിയാനും അവസരം ഒരുക്കുന്നു. പുതിയതായി കേരളത്തിന് ലഭിക്കാൻ പോകുന്നത് 10 പുതിയ നമോഭാരത് അല്ലെങ്കിൽ വന്ദേഭാരത് ട്രെയിനുകളാണ്. ഇന്ത്യയിൽ ഹ്രസ്വദൂര യാത്രകൾക്കു പുതിയ മാനവും നിലവാരവും നൽകിയ ട്രെയിനാണ് വന്ദേഭാരത് ട്രെയിനുകൾ. വേഗതയും മികച്ച സൗകര്യങ്ങളും വന്ദേഭാരത് ട്രെയിനിനെ ആളുകൾക്കിടയിൽ എളുപ്പത്തിൽ തന്നെ പ്രിയങ്കരമാക്കി. ഇലക്ട്രിക് ട്രെയിൻ ആയതിനാൽ കൂടുതൽ കാര്യക്ഷമമായ യാത്രാ ഓപ്ഷനുകൾ ഈ ട്രെയിനുകൾ നൽകുമെന്നാണ് പ്രതീക്ഷിക്കുന്നത്. സംസ്ഥാനത്തിനകത്ത് വേഗത കൂടിയ ഗതാഗത സംവിധാനം കൂടുതൽ ഫലപ്രദമാക്കാനും പുതിയ വന്ദേഭാരത് ട്രെയിനുകൾക്കു സാധിക്കും.

ഏതായാലും പുതിയ വന്ദേഭാരത് ട്രെയിനുകൾ എത്തുന്നത് കേരളത്തിന്റെ വിനോദസഞ്ചാര മേഖലയ്ക്ക് പുത്തൻ ഉണർവ് ആയിരിക്കും. നിരവധി വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് മികച്ച കണക്ടിവിറ്റി നൽകാൻ ഇതിനു സാധിക്കും. അത്ര അറിയപ്പെടാത്ത സ്ഥലങ്ങളിലേക്ക് എത്താനും മികച്ച യാത്രാനുഭവം സ്വന്തമാക്കാനും സഞ്ചാരികൾക്കു സാധിക്കുകയും ചെയ്യും.

പുതിയ വന്ദേഭാരത് ട്രെയിനുകളിൽ രണ്ടെണ്ണം യാത്ര ആരംഭിക്കുന്നത് കൊല്ലത്തു നിന്ന് ആയിരിക്കും. അതിൽ തന്നെ ഒന്ന് തിരുനെൽവേലിക്കും രണ്ടാമത്തേത് തൃശൂരിലേക്കും ആയിരിക്കും. തൃശൂർ വരെ എന്നുള്ളത് തീർഥാടന കേന്ദ്രമായ ഗുരുവായൂർ വരെ വ്യാപിപ്പിക്കാനും സാധ്യതയുണ്ട്. അന്തർസംസ്ഥാന സേവനവും പുതിയ വന്ദേഭാരത് ട്രെയിനുകളിൽ ഉണ്ട്. പുതിയ റൂട്ടിൽ ഒന്ന് തിരുവനന്തപുരത്ത് തുടങ്ങി എറണാകുളത്ത് അവസാനിക്കുന്നതും മറ്റൊരു ട്രെയിൻ ഗുരുവായൂരിൽ തുടങ്ങി തമിഴ്നാട്ടിലെ മധുരയിൽ അവസാനിക്കും.

അധികം അറിയപ്പെടാത്ത വിനോദസഞ്ചാര കേന്ദ്രങ്ങളിലേക്ക് സഞ്ചാരികൾ എത്തുന്നതോടെ ആ പ്രദേശത്തിന് സാമ്പത്തിക നേട്ടങ്ങൾ ഉണ്ടാകും. വിനോദസഞ്ചാരികൾ എത്തുന്നതോടെ പ്രദേശത്തെ പ്രാദേശിക വ്യവസായങ്ങൾ പച്ച പിടിക്കുകയും ആ നാടിന് തന്നെ സാമ്പത്തികനേട്ടങ്ങൾ ഉണ്ടാകുകയും ചെയ്യും. വേഗതയും സൗകര്യങ്ങളും ആണ് നമോ ഭാരത് ട്രെയിനുകളുടെ പ്രത്യേകത. വിനോദസഞ്ചാരികൾക്ക് എളുപ്പത്തിൽ ലക്ഷ്യസ്ഥാനത്ത് എത്താനും സുഖകരമായ യാത്ര നടത്താനും നമോ ഭാരത് ട്രെയിനുകളിലൂടെ സാധിക്കുന്നു.

റെയിൽവേ മന്ത്രാലയത്തിന്റെ പട്ടികയിൽ കേരളത്തിൽ 10 നമോ ഭാരത് ട്രെയിനുകൾ ഓടിക്കാനാണ് പദ്ധതി. അതിൽ 2 ട്രെയിനുകൾ കൊല്ലത്തു നിന്നാണു തുടങ്ങുന്നത്. മറ്റു രണ്ട് ട്രെയിനുകൾ കൊല്ലം വഴി പോകുന്നവയാണ്.

കൊല്ലം–തൃശൂർ, കൊല്ലം–തിരുനെൽവേലി ട്രെയിനുകളാണ് കൊല്ലം ജംക്‌ഷൻ സ്റ്റേഷനിൽ നിന്നു പുറപ്പെടുന്നത്. തിരുവനന്തപുരം–എറണാകുളം, ഗുരുവായൂർ–മധുര എന്നീ ട്രെയിനുകൾ കൊല്ലം വഴിയാണു പോകുന്നത്. കൊല്ലം–തൃശൂർ ട്രെയിൻ ഗുരുവായൂർ വരെ ഓടിക്കാനും സാധ്യതയുണ്ട്. കൊല്ലം–തിരുനെൽവേലി ട്രെയിനും ഗുരുവായൂർ–മധുര ട്രെയിനും കൊല്ലത്തു നിന്നും കൊട്ടാരക്കര, പുനലൂർ, തെന്മല, ആര്യങ്കാവ് വഴിയാണ് തെങ്കാശിയിൽ എത്തി അവിടെ നിന്നാണ് മറ്റു സ്ഥലങ്ങളിലേക്കു പോകുന്നത്.

ശബ്ദം തടയാൻ ഇരയുടെ പിന്നിലൂടെയെത്തി സ്വനപേടകത്തിൽ ആയുധം കുത്തിയിറക്കും; രാജേന്ദ്രൻ തമിഴ്നാട്ടിൽ മൂന്ന് കൊല നടത്തിയത് സമാന മാതൃകയിൽ; ആയുധവും സമാന മാതൃകയിലുള്ളത്

 

pathram desk 2:
Leave a Comment