കുറ്റകൃത്യങ്ങളുടെ കണക്കില്‍ മലപ്പുറം ജില്ല നാലാം സ്ഥാനത്ത്…!! പൊലീസ് ജില്ലകളുടെ അടിസ്ഥാനത്തിൽ ഏറ്റവും കൂടുതല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത് മലപ്പുറത്ത്…!! മുഖ്യമന്ത്രി പറഞ്ഞത് ഇതാണ്..!!! മറ്റു ജില്ലകളുടെ കണക്കുകൾ ഇങ്ങനെ…

കൊച്ചി: മലപ്പുറവുമായി ബന്ധപ്പെട്ട രാഷ്ട്രീയ വിവാദം കൊഴുക്കുന്നതിനിടെ, സംസ്ഥാനത്തെ കുറ്റകൃത്യങ്ങളുമായി ബന്ധപ്പെട്ട കണക്കുകള്‍ പുറത്ത്. കേരളത്തില്‍ കുറ്റകൃത്യങ്ങളുടെ കണക്കില്‍ മലപ്പുറം ജില്ല നാലാം സ്ഥാനത്താണെന്നാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. ഈ വര്‍ഷത്തില്‍ ഓഗസ്റ്റ് 31 വരെ 32,651 എഫ്‌ഐആറുകളാണ് മലപ്പുറത്ത് രജിസ്റ്റര്‍ ചെയ്തിട്ടുള്ളതെന്ന് ദി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു.

കുറ്റകൃത്യങ്ങളുടെ നിരക്കില്‍ തലസ്ഥാന ജില്ലയായ തിരുവനന്തപുരമാണ് ഒന്നാം സ്ഥാനത്ത്. എറണാകുളവും കൊല്ലവുമാണ് തൊട്ടു പിന്നിലുള്ളത്. തിരുവനന്തപുരത്ത് 50,627 എഫ്‌ഐആര്‍ ഈ വര്‍ഷം ഓഗസ്റ്റ് 31 വരെ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. എറണാകുളത്ത് 45,211 എഫ്‌ഐആറുകളും, കൊല്ലത്ത് 35,211 എഫ്‌ഐആറുകളുമാണ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

സംസ്ഥാനത്ത് 14 റവന്യൂ ജില്ലകളാണുള്ളത്. എന്നാല്‍ 20 പൊലീസ് ജില്ലകളുണ്ട്. തിരുവനന്തപുരം, എറണാകുളം, കൊല്ലം, കോഴിക്കോട് ജില്ലകളില്‍ ഒന്നിലേറെ പൊലീസ് ജില്ലകളുണ്ട്. പൊലീസ് ജില്ലകളുടെ അടിസ്ഥാനത്തിലുള്ള കണക്കു പ്രകാരം ഈ കാലയളവില്‍ ഏറ്റവും കൂടുതല്‍ എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത് മലപ്പുറത്താണ്. തൊട്ടുപിന്നില്‍ കോട്ടയം ( 28,091), തിരുവനന്തപുരം റൂറല്‍ (27,711), ആലപ്പുഴ (27,631), എറണാകുളം റൂറല്‍ (26,977), പാലക്കാട്(22,300) എന്നിങ്ങനെയാണ് എഫ്‌ഐആറുകള്‍ രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്.

മലപ്പുറം ജില്ലയുടെ പേര് മുഖ്യമന്ത്രി എടുത്തു പറയുന്നത് ആർഎസ്എസിനെ സന്തോഷിപ്പിക്കാൻ…!! സൂര്യനും ചന്ദ്രനും അല്ല ഇപ്പോൾ വെറും കറുത്ത മേഘങ്ങളായി മാറി..!! ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആദ്യമായിട്ടാണ് പി ആർ ഏജൻസി ഉപയോഗിക്കുന്നതെന്ന് കെ. മുരളീധരൻ.., 1987 മോഡൽ പരിശ്രമം…,

പിണറായി വിവാദ അഭിമുഖം നൽകയിപ്പോൾ ഒപ്പം രണ്ട് പേർ…!! മുൻ സിപിഎം എംഎൽഎയുടെ മകനും…!!! അഭിമുഖത്തിന് സൗകര്യമൊരുക്കിയത് ഏജൻസിയുടെ പൊളിറ്റിക്കൽ വിങ്…, ദുബൈ ഖലീജ് ടൈംസിനും മുഖ്യമന്ത്രിയുടെ അഭിമുഖം നൽകി..!!

ഗൂഗിൾ ക്രോം ഉപയോഗിക്കുന്നുണ്ടോ.. ? പണി വരുന്നുണ്ട്…!!! സൈബർ ആക്രമണത്തിന് സാധ്യതയെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ്…, ഉടൻ അപ്ഡേറ്റ് ചെയ്യുക…

pathram desk 1:
Leave a Comment