മലപ്പുറം ജില്ലയുടെ പേര് മുഖ്യമന്ത്രി എടുത്തു പറയുന്നത് ആർഎസ്എസിനെ സന്തോഷിപ്പിക്കാൻ…!! സൂര്യനും ചന്ദ്രനും അല്ല ഇപ്പോൾ വെറും കറുത്ത മേഘങ്ങളായി മാറി..!! ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആദ്യമായിട്ടാണ് പി ആർ ഏജൻസി ഉപയോഗിക്കുന്നതെന്ന് കെ. മുരളീധരൻ.., 1987 മോഡൽ പരിശ്രമം…,

തൃശൂർ: മുഖ്യമന്ത്രി പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് കെ മുരളീധരൻ. കഴിഞ്ഞ കുറെ നാളായി മുഖ്യമന്ത്രിയുടെ പ്രസ്ഥാനങ്ങൾ ആർഎസ്എസ് ശൈലിയിൽ ഉള്ളതെന്ന് മുരളീധരൻ പറഞ്ഞു. ഭൂരിപക്ഷ വർഗീയതയെ പ്രോത്സാഹിപ്പിക്കുന്ന സമീപനങ്ങളാണ് ഇപ്പോൾ കയ്യിലുള്ളത്. ഒരു 1987 മോഡൽ പരിശ്രമമാണ് ഇപ്പോൾ നടക്കുന്നതെനന്ന് മുരളീധരൻ പറഞ്ഞു.

പി ആർ ഏജൻസിയാണ് പിണറായി വിജയന്റെ പ്രധാന ഘടകം എന്ന പ്രതിപക്ഷ ആരോപണം ശരിയായി. പി ആർ ഏജൻസിക്കെതിരെ ദേശദ്രോഹ പ്രവർത്തനത്തിന് കേസെടുക്കണം. അതു പറയാനുള്ള ധൈര്യം പിണറായിക്ക് ഉണ്ടോയെന്ന് കെ മുരളീധരൻ ചോദിച്ചു. മലപ്പുറം ജില്ലയുടെ പേര് മുഖ്യമന്ത്രി എടുത്തു പറയുന്നത് ആർഎസ്എസിനെ സന്തോഷിപ്പിക്കാനാണെന്ന് അദ്ദേഹം പറഞ്ഞു.

മുഖ്യമന്ത്രിക്ക് നേരിട്ട് പറയാൻ മടിയുള്ളത് പിആർ ഏജൻസിയെ കൊണ്ട് പറയിപ്പിച്ചു. ഒരു കമ്മ്യൂണിസ്റ്റ് മുഖ്യമന്ത്രി ആദ്യമായിട്ടാണ് പി ആർ ഏജൻസി ഉപയോഗിക്കുന്നതെന്ന് കെ മുരളീധരൻ പറഞ്ഞു. സൂര്യനും ചന്ദ്രനും അല്ല ഇപ്പോൾ വെറും കറുത്ത മേഘങ്ങളായി മാറിയെന്ന് കെ മുരളീധരൻ പരിഹസിച്ചു.

വ്യക്തമായ ചിത്രം തന്റെ മനസ്സിലുണ്ട്…!!! കാത്തിരുന്നു കണ്ടോളൂ.., പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ അൻവർ…, പഞ്ചായത്ത് തിര‍ഞ്ഞെടുപ്പിൽ സംസ്ഥാനമൊട്ടാകെ മത്സരിക്കും…!!! മതേതരത്വം ഉയർത്തി പിടിക്കുന്ന സെക്യുലർ പാർട്ടി… ലക്ഷക്കണക്കിന് യുവാക്കളുടെ പിന്തുണയുണ്ടാകും

7000 രൂപയുടെ ചെരുപ്പ്.., 4000 രൂപയുടെ ഷർട്ട്…!!! ആഡംബര വാഹനങ്ങൾ…!! പൾസർ സുനി കോടതിയിലെത്തിയത് കണ്ട് അന്തംവിട്ട് പോലീസ്… സാമ്പത്തിക സ്രോതസ്സ് കണ്ടെത്താൻ അന്വേഷണം തുടങ്ങി…

നാളെ നിർണായകം…. പരമാവധി നീട്ടിക്കൊണ്ടു പോകും..!!! തൃശ്ശൂർ പൂരം കലക്കൽ അന്വേഷണ റിപ്പോർട്ട് ഉടൻ ഹൈക്കോടതിയിൽ സമർപ്പിക്കില്ല…!!! കൂടുതൽ സമയം ആവശ്യപ്പെടും…

പിണറായി വിജയൻ വേഗം ഒഴിഞ്ഞുപോണമെന്നും അദ്ദേഹത്തിന്റെ പ്രസ്ഥാനത്തെ രക്ഷപ്പെടുത്തണമെന്നും മുരളീധരൻ പറഞ്ഞു. കേരളത്തിൽ മാത്രം കമ്മ്യൂണിസ്റ്റുകൾ കൂടാത്തതിന്റെ കാരണം മനസ്സിലായില്ലേ. മോദിയുടെ അനുയായികളാണ് ഇക്കൂട്ടർ. ടി പി രാമകൃഷ്ണൻ പേരാമ്പ്രയിൽ ജയിച്ചത് ജമാഅത്തെ ഇസ്ലാമി വോട്ടുകൾ വാങ്ങി. എന്നിട്ട് ജമാത്തെ ഇസ്ലാമിയെയും എസ്ഡിപിഐയും കുറ്റം പറയുന്നുവെന്ന് കെ മുരളീധരൻ പറഞ്ഞു.

K Muraleedharan criticise CM Pinarayi Vijayan in The Hindu interview controversy
Cm Pinarayi Vijayan cpim K Muraleedharan RSS The Hindu newspaper

pathram desk 1:
Related Post
Leave a Comment