പിണറായി വിവാദ അഭിമുഖം നൽകയിപ്പോൾ ഒപ്പം രണ്ട് പേർ…!! മുൻ സിപിഎം എംഎൽഎയുടെ മകനും…!!! അഭിമുഖത്തിന് സൗകര്യമൊരുക്കിയത് ഏജൻസിയുടെ പൊളിറ്റിക്കൽ വിങ്…, ദുബൈ ഖലീജ് ടൈംസിനും മുഖ്യമന്ത്രിയുടെ അഭിമുഖം നൽകി..!!

ന്യൂഡൽഹി: മുഖ്യമന്ത്രി പിണറായി വിജയൻ ദി ഹിന്ദു പത്രത്തിന് അഭിമുഖം നൽകയിപ്പോൾ ഒപ്പം ഉണ്ടായിരുന്നത് രണ്ട് പേർ. അഭിമുഖം നടക്കുമ്പോൾ മുൻ സിപിഎം എംഎൽഎയുടെ മകനും ഉണ്ടായിരുന്നു. ടികെ ദേവകുമാറിന്റെ മകൻ ടിഡി സുബ്രഹ്‌മണ്യമാണ്. മറ്റൊരാൾ പിആർ ഏജൻസി സിഇഒ വിനീത് ഹാൻഡെയാണ് എന്നും 24 ന്യൂസ് റിപ്പോർട്ട് ചെയ്യുന്നു.

കെയ്സൻ പി.ആർ ഏജൻസിയാണ് അഭിമുഖം ഒരുക്കിയതെന്നായിരുന്നു ഹിന്ദുവിന്റെ വിശദീകരണം. ഏജൻസിയുമായി ബന്ധപ്പെട്ട രണ്ടു പേർ ഒപ്പമുണ്ടായിരുന്നുവെന്നും ഹിന്ദു വിശദീകരിച്ചിരുന്നു. മുഖ്യമന്ത്രിയുടെ അഭിമുഖം കൈകാര്യം ചെയ്തത് സുബു എന്ന സുബ്രഹ്മണ്യം എന്ന് സ്ഥാപനത്തിന്റെ ജീവനക്കാരി പ്രതികരിച്ചു. എന്നാൽ തനിക്ക് ഇതിനെപ്പറ്റി ഒന്നുമറിയില്ലെന്നാണ് സുബ്രഹ്മണ്യം പറയുന്നത്.

കെയ്സണുമായി തനിക്ക് ബന്ധമില്ലെന്ന് സുബ്രഹ്മണ്യം വ്യക്തമാക്കി. മലയാളിയായ നിഖിൽ പവിത്രനാണ് കെയ്‌സന്റെ പ്രസിഡൻറ്. അഭിമുഖത്തിന് സൗകര്യമൊരുക്കിയത് ഏജൻസിയുടെ പൊളിറ്റിക്കൽ വിങ്ങാണെന്നും ഒപ്പം ഉണ്ടായിട്ടില്ലെന്നുമാണ് നിഖിലിന്റെ വാദം. ദുബൈയിലെ ഖലീജ് ടൈംസിനും ഇതേ ഏജൻസി മൂന്നാഴ്ച മുൻപും മുഖ്യമന്ത്രിയുടെ അഭിമുഖം സംഘടിപ്പിച്ചു നൽകിയിരുന്നു.

ഗോമൂത്രം കുടിപ്പിച്ച ശേഷം മാത്രമേ അകത്തേക്ക് കടത്തിവിടാൻ പാടുള്ളു… ഗർബ നൃത്തത്തിൽ പങ്കെടുക്കാൻ വരുന്നവർക്ക് ബിജെപി നേതാവിൻ്റെ നിർദേശം…!! മറ്റ് മതസ്ഥർ നുഴഞ്ഞ് കയറുന്നത് തടയാനാകും… ഹിന്ദുക്കൾ അത് നിരസിക്കാതെ കുടിക്കും…!!! ശരീരത്തിനെയും മനസിനെയും ശുദ്ധീകരിക്കും…!!!

ഗൂഗിൾ ക്രോം ഉപയോഗിക്കുന്നുണ്ടോ.. ? പണി വരുന്നുണ്ട്…!!! സൈബർ ആക്രമണത്തിന് സാധ്യതയെന്ന് കേന്ദ്ര സർക്കാർ മുന്നറിയിപ്പ്…, ഉടൻ അപ്ഡേറ്റ് ചെയ്യുക…

7000 രൂപയുടെ ചെരുപ്പ്.., 4000 രൂപയുടെ ഷർട്ട്…!!! ആഡംബര വാഹനങ്ങൾ…!! പൾസർ സുനി കോടതിയിലെത്തിയത് കണ്ട് അന്തംവിട്ട് പോലീസ്… സാമ്പത്തിക സ്രോതസ്സ് കണ്ടെത്താൻ അന്വേഷണം തുടങ്ങി…

CM was accompanied by the son of former CPIM MLA while The Hindu Interview Cm Pinarayi Vijayan The Hindu The Hindu newspaper pathram onlinle pathram news latest news todays news updates

pathram desk 1:
Related Post
Leave a Comment