7000 രൂപയുടെ ചെരുപ്പ്.., 4000 രൂപയുടെ ഷർട്ട്…!!! ആഡംബര വാഹനങ്ങൾ…!! പൾസർ സുനി കോടതിയിലെത്തിയത് കണ്ട് അന്തംവിട്ട് പോലീസ്… സാമ്പത്തിക സ്രോതസ്സ് കണ്ടെത്താൻ അന്വേഷണം തുടങ്ങി…

കൊച്ചി: അപകീർത്തികരമായ ദൃശ്യങ്ങൾ പകർത്താൻ ക്വട്ടേഷൻ പ്രകാരം നടിയെ തട്ടിക്കൊണ്ടു പോയി പീഡിപ്പിച്ചെന്ന കേസിലെ ഒന്നാം പ്രതി എൻ.എസ്.സുനിൽകുമാർ (പൾസർ സുനി) ജാമ്യത്തിൽ പുറത്തിറങ്ങിയ ശേഷം ആഡംബര വാഹനങ്ങളും വിലകൂടിയ ഉത്പന്നങ്ങളും ഉപയോഗിക്കുന്നതിന്റെ സാമ്പത്തിക സ്രോതസ്സു കണ്ടെത്താൻ പൊലീസ് അന്വേഷണം തുടങ്ങി.

ജാമ്യത്തിൽ ഇറങ്ങുന്നതിനു മുൻപു ജയിലിൽ നിന്നും നേരിട്ടു വന്ന ഘട്ടത്തിൽ 7000 രൂപ വിലവരുന്ന ചെരിപ്പും 4000 രൂപ വിലവരുന്ന ഷർട്ടും ധരിച്ചു സുനിൽകുമാർ കോടതിയിലെത്തിയ വിവരം രഹസ്യാന്വേഷണ വിഭാഗം റിപ്പോർട്ട് ചെയ്തിരുന്നു. വിചാരണ അന്തിമഘട്ടത്തിൽ എത്തി നിൽക്കെ, സുനിൽകുമാറിനെ ആരെങ്കിലും സ്വാധീനിക്കാൻ ശ്രമിക്കുമോ, കോടതി നേരിട്ടു ചോദ്യം ചെയ്യുന്ന ഘട്ടത്തിൽ ആർക്കെങ്കിലും അനുകൂലമായി മറുപടി പറയാൻ സുനിൽകുമാർ ശ്രമിക്കുന്നുണ്ടോ തുടങ്ങിയ കാര്യങ്ങളാണു പരിശോധിക്കുന്നത്. വിചാരണക്കോടതിയിൽ സുനിൽകുമാറിന്റെ ചോദ്യം ചെയ്യൽ ഇന്നലെയും തുടർന്നു.

സിപിഎമ്മിൻ്റെ അന്തകനാണ് അൻവ‍ർ… പുഷ്പൻ മരിച്ചത് അൻവറിൻ്റെ വാക്കുകൾ കേട്ട് നെഞ്ച് പൊട്ടിയാണ്..!! അൻവറിന് പിന്നിൽ വൻ ശക്തിയുണ്ടെന്നും ബിജെപി

യുദ്ധം കടുത്തു..!!! നൂറുകണക്കിനു മിസൈലുകൾ തൊടുത്ത് വിട്ട് ഇറാൻ… ഇസ്രയേലിലെ വിമാനത്താവളങ്ങൾ അടച്ചു..,വൈറ്റ് ഹൗസിൽ അടിയന്തര യോഗം… ഇന്ത്യക്കാർക്ക് ഇന്ത്യൻ എംബസിയുടെ ജാഗ്രതാ നിര്‍ദേശം…

ഗോമൂത്രം കുടിപ്പിച്ച ശേഷം മാത്രമേ അകത്തേക്ക് കടത്തിവിടാൻ പാടുള്ളു… ഗർബ നൃത്തത്തിൽ പങ്കെടുക്കാൻ വരുന്നവർക്ക് ബിജെപി നേതാവിൻ്റെ നിർദേശം…!! മറ്റ് മതസ്ഥർ നുഴഞ്ഞ് കയറുന്നത് ഇതിലൂടെ തടയാനാകും… ഹിന്ദുക്കൾ അത് നിരസിക്കാതെ കുടിക്കും…!!! ശരീരത്തിനെയും മനസിനെയും ശുദ്ധീകരിക്കും…!!!

Luxury life of Pulsar Suni Police are investigating Pulsar Suni Kerala Police Ernakulam News
Kerala News Malayalam News pathram online news latest kerala news latest updates

pathram desk 1:
Leave a Comment