വ്യക്തമായ ചിത്രം തന്റെ മനസ്സിലുണ്ട്…!!! കാത്തിരുന്നു കണ്ടോളൂ.., പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കാൻ അൻവർ…, പഞ്ചായത്ത് തിര‍ഞ്ഞെടുപ്പിൽ സംസ്ഥാനമൊട്ടാകെ മത്സരിക്കും…!!! മതേതരത്വം ഉയർത്തി പിടിക്കുന്ന സെക്യുലർ പാർട്ടി… ലക്ഷക്കണക്കിന് യുവാക്കളുടെ പിന്തുണയുണ്ടാകും

മലപ്പുറം: പി.വി.അൻവർ പുതിയ രാഷ്ട്രീയ പാർട്ടി രൂപീകരിക്കും. നിലമ്പൂരിലെ വസതിയിൽ നടത്തിയ വാർത്താ മ്മേളനത്തിലാണ് അൻവർ പാർട്ടി രൂപീകരിക്കുമെന്ന് പ്രഖ്യാപിച്ചത്. രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമെന്ന വാർത്ത നേരത്തെ അൻവർ തള്ളിയിരുന്നു.

‘‘രാജ്യം നേരിടുന്ന പ്രശ്നം മതേതരത്വമാണ്. ആ മതേതരത്വം ഉയർത്തി പിടിക്കുന്ന സെക്യുലർ പാർട്ടിയായിരിക്കും. ആ പാർട്ടിയുടെ കാഴ്ചപ്പാടുകൾ നിങ്ങളോട് വിശദീകരിക്കും. രാഷ്ട്രീയ പാർട്ടി പ്രഖ്യാപിക്കുമ്പോൾ പ്രത്യേക സമ്മേളനം തന്നെ വിളിക്കും. തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്ട്രീയ പാർട്ടി വേണം. ലക്ഷക്കണക്കിന് യുവാക്കളുടെ പിന്തുണയുണ്ടാകും. പഞ്ചായത്ത് തിര‍ഞ്ഞെടുപ്പിൽ സംസ്ഥാനമൊട്ടാകെ മത്സരിക്കും’.’– അൻവർ പറഞ്ഞു.

ഗോമൂത്രം കുടിപ്പിച്ച ശേഷം മാത്രമേ അകത്തേക്ക് കടത്തിവിടാൻ പാടുള്ളു… ഗർബ നൃത്തത്തിൽ പങ്കെടുക്കാൻ വരുന്നവർക്ക് ബിജെപി നേതാവിൻ്റെ നിർദേശം…!! മറ്റ് മതസ്ഥർ നുഴഞ്ഞ് കയറുന്നത് തടയാനാകും… ഹിന്ദുക്കൾ അത് നിരസിക്കാതെ കുടിക്കും…!!! ശരീരത്തിനെയും മനസിനെയും ശുദ്ധീകരിക്കും…!!!

സിപിഎമ്മിൻ്റെ അന്തകനാണ് അൻവ‍ർ… പുഷ്പൻ മരിച്ചത് അൻവറിൻ്റെ വാക്കുകൾ കേട്ട് നെഞ്ച് പൊട്ടിയാണ്..!! അൻവറിന് പിന്നിൽ വൻ ശക്തിയുണ്ടെന്നും ബിജെപി

പാർട്ടിയെ കുറിച്ച് വ്യക്തമായ ചിത്രം തന്റെ മനസ്സിലുണ്ടെന്നും അൻവർ പറഞ്ഞു. ആൾബലമുള്ള പാർട്ടിയായി അത് മാറും. കാത്തിരുന്നു കണ്ടോളൂവെന്നും അൻവർ പറഞ്ഞു. പി.ശശിയ്ക്കും അജിത് കുമാറിനുമെതിരെ തുടങ്ങിയ പോരാട്ടമാണിതെന്നും ഉന്നയിച്ച ആരോപണങ്ങളിൽ എവിടെയും നിർത്ത് എന്ന് മുഖ്യമന്ത്രി പറഞ്ഞിട്ടില്ലെന്നും അൻവർ പറഞ്ഞു.

അതേസമയം ദ ഹിന്ദു ദിന പത്രത്തിന് മുഖ്യമന്ത്രി പിണറായി വിജയൻ നൽകിയ വിവാദ അഭിമുഖത്തിൽ രൂക്ഷ വിമർശനമാണ് പിവി അൻവർ എംഎൽഎ ഉയർത്തിയത്. മുഖ്യമന്ത്രി പിണറായി വിജയൻ രാജി വെക്കണമെന്ന് പിവി അൻവർ ആവശ്യപ്പെട്ടിരുന്നു. മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതാണ് അദ്ദേഹത്തിന് നല്ലതെന്ന് അൻവർ പറഞ്ഞു. മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം ബോധപൂർവ്വമാണെന്നും ബി.ജെ.പി നേതൃത്വവുമായി ആലോചിച്ചു വന്ന അഭിമുഖമാണെന്ന് അൻവർ ആരോപിച്ചിരുന്നു.

അൻ‌വർ രാഷ്ട്രീയ പാർട്ടി രൂപീകരിക്കുമ്പോൾ ഇടതുപക്ഷത്ത് സ്വതന്ത്രരായി മത്സരിച്ച് വിജയിച്ചവരുടെയും മുൻ എംഎൽഎ കാരാട്ട് റസാഖ് അടക്കമുള്ളവരുടെയും നിലപാട് ശ്രദ്ധേയമാകും.

P.V. Anwar to Launch New Political Party PV Anvar Malappuram News Kerala News

pathram desk 1:
Leave a Comment