ഏറ്റവും ഉയർന്ന നിലയിൽ സ്വർണവില..!!! ഗ്രാമിന് 7000 രൂപയിലേക്ക്…!!! പവന് ഇന്ന് 600 രൂപ കൂടി 55,​680 രൂപയിലെത്തി… ഒരു പവൻ വാങ്ങണമെങ്കിൽ 60217 രൂപ നൽകേണ്ടി വരും

കൊച്ചി: സംസ്ഥാനത്ത് സ്വർണവില സർലകാല റെക്കോഡിലെത്തി. സ്വർണ്ണവില ഇന്ന് ഗ്രാമിന് 75 രൂപ വർദ്ധിച്ച് 6960 രൂപയും, പവന് 600 രൂപ വർദ്ധിച്ച് 55,680 രൂപയുമായി. ഇന്നലെ ഒരു പവന് 480 രൂപ കൂടിയിരുന്നു. കഴിഞ്ഞ നവംബറിൽ അന്താരാഷ്ട്ര വില 1800 ഡോളറിൽ ആയിരുന്നതാണ് ഇപ്പോൾ 800 ഡോളറിൽ അധികം വർദ്ധിച്ചു 2622 ഡോളറിലായത്. കഴിഞ്ഞ മെയ് 20ന് സ്വർണ്ണവില ഗ്രാമിന് 6895 രൂപയായിരുന്ന റെക്കോർഡ് ആണ് ഇന്ന് മറികടന്നത്. സ്വർണ്ണവിലയിൽ നേരിയ തോതിൽ വിലക്കുറവ് അനുഭവപ്പെടുമ്പോൾ തന്നെ വൻതോതിൽ നിക്ഷേപം വർദ്ധിക്കുന്നത് വിലവർധനവിന് കാരണമാകുന്നതായി ഓൾ കേരള ഗോൾഡ് ആൻഡ് സിൽവർ മർച്ചന്റ്സ് അസോസിയേഷൻ (AKGSMA)​ സംസ്ഥാന ട്രഷറർ എസ്.അബ്ദുൽ നാസർ പറഞ്ഞു.

ഇന്ന് ഒരു പവൻ സ്വർണാഭരണം വാങ്ങുന്ന ഉപഭോക്താവ് നൽകേണ്ട തുക.
ഒരു പവൻ്റെ വില 55680 രൂപയും ഏറ്റവും കുറഞ്ഞത് 5% പണിക്കൂലിയും കൂടാതെ ഈ മൊത്തം തുകയുടെ 3% ജിഎസ്ടിയും ഉൾപ്പെടെ കുറഞ്ഞത് 60217 രൂപ നൽകേണ്ടി വരും ഒരു പവൻ സ്വ‌‌ർണാഭരണം വാങ്ങാൻ…
പണിക്കൂലിയിലെ വ്യത്യാസമനുസരിച്ച് മൊത്തം വിലയിലും വ്യത്യാസം ഉണ്ടാകും.

ആറു കൊലപാതകം, 14 വധശ്രമം, പണം തട്ടൽ.., ഉൾപ്പെടെ അറുപതോളം കേസുകൾ…!!! കൊടുംകുറ്റവാളികാക്കാത്തോപ്പ് ബാലാജിയെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തിയ തമിഴ്നാട് പൊലീസിന് അഭിവാദ്യമർപ്പിച്ച് പേരാമ്പ്രക്കാ‌ർ

അനിശ്ചിതത്വം നിറഞ്ഞ സാമ്പത്തിക സാഹചര്യങ്ങളിലെ ഏറ്റവും സുരക്ഷിതവും ജനപ്രിയവുമായ നിക്ഷേപം എന്ന നിലയിലാണ് സ്വർണം പരി​ഗണിക്കപ്പെടുന്നത്. ഈ സാഹചര്യത്തിലായിരുന്നു പലിശ നിരക്ക് കുറച്ച യുഎസ് ഫെഡ‍റൽ റിസർവിൻ്റെ തീരുമാനം സ്വർണവില വർദ്ധിക്കാൻ കാരണമാകുമെന്ന് നിരീക്ഷക്കപ്പെട്ടത്. അതേസമയം ഇസ്രയേലും ഹിസ്ബുല്ലയും തമ്മിലെ സംഘര്‍ഷവും സ്വര്‍ണ വില വർദ്ധിക്കാൻ ഘടകമായിട്ടുണ്ട്.

ആറു കൊലപാതകം, 14 വധശ്രമം, പണം തട്ടൽ.., ഉൾപ്പെടെ അറുപതോളം കേസുകൾ…!!! കൊടുംകുറ്റവാളികാക്കാത്തോപ്പ് ബാലാജിയെ എൻകൗണ്ടറിലൂടെ കൊലപ്പെടുത്തിയ തമിഴ്നാട് പൊലീസിന് അഭിവാദ്യമർപ്പിച്ച് പേരാമ്പ്രക്കാ‌ർ

18 കാരറ്റ് സ്വർണ്ണം ഗ്രാമിന് 5775 രൂപയായി. 24 കാരറ്റ് തങ്കക്കട്ടിയുടെ ബാങ്ക് നിരക്ക് കിലോഗ്രാമിന് 77 ലക്ഷം രൂപയ്ക്ക് അടുത്തായി. ഇന്ത്യൻ രൂപ ചെറിയതോതിൽ കരുത്തർജിച്ചിട്ടുണ്ട്. വിനിമയ നിരക്ക് 83.50 രൂപ. യുഎസ് പലിശ നിരക്ക് കുറച്ചതിനുശേഷം വലിയതോതിൽ വില വർദ്ധിക്കാതിരുന്ന സ്വർണം, പശ്ചിമേഷ്യയിൽ ഉണ്ടായ സംഘർഷത്തെ തുടർന്നാണ് ഇപ്പോൾ വിലവർധനവിന് കാരണമായത്.

ഈ മാസത്തെ സ്വർണനിരക്ക് – സെപ്റ്റംബർ 1: 53,560, സെപ്റ്റംബർ 2: 53,360, സെപ്റ്റംബർ 3: 53,360, സെപ്റ്റംബർ 4: 53,360, സെപ്റ്റംബർ 5: 53,360, സെപ്റ്റംബർ 6: 53,760, സെപ്റ്റംബർ 7 : 53,440, സെപ്റ്റംബർ 8 : 53,440, സെപ്റ്റംബർ 9 : 53,440, സെപ്റ്റംബർ 10 : 53,440, സെപ്റ്റംബർ 11 : 53,720, സെപ്റ്റംബർ 12 : 53,640, സെപ്റ്റംബർ 13 : 54,600, സെപ്റ്റംബർ 14 : 54, 920, സെപ്റ്റംബർ 15 : 54, 920, സെപ്റ്റംബർ 16 : 55,040, സെപ്റ്റംബർ 17 : 54,920, സെപ്റ്റംബർ 18 : 54,800, സെപ്റ്റംബർ 19 : 54,600, സെപ്റ്റംബർ 20 : 55,080, സെപ്റ്റംബർ 21 : 55,680
, ,

pathram desk 2:
Related Post
Leave a Comment