പടികൾ മുഴുവൻ കയറണ്ടേ…, നേരെ അപ്സ്റ്റയറിലേക്ക് കാലെടുത്ത് വയ്ക്കാൻ പറ്റില്ലല്ലോ…!! എല്ലാവരെയും തൂക്കിക്കൊല്ലുമെന്ന് മുഖ്യമന്ത്രിക്ക് പറയാൻ പറ്റില്ലല്ലോ: ഇനി ഞാൻ പറയാൻ പോകുന്നത് സർക്കാരിനെ അട്ടിമറിക്കാൻ ശ്രമിച്ചതിനെ കുറിച്ച് പി.വി. അൻവർ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ പൊളിറ്റിക്കൽ സെക്രട്ടറി പി.ശശിക്കെതിരെ വീണ്ടും പി.വി. അൻവർ എംഎൽഎ. പി.ശശിക്കെതിരെ വിശദമായ പരാതി നല്‍കുമെന്നാണ് അൻവറിന്റെ പ്രഖ്യാപനം. സര്‍ക്കാരിനെ പ്രതിസന്ധിയിലാക്കുന്നത് പൊളിറ്റിക്കല്‍ സെക്രട്ടറി തന്നെയാണ്. പി.ശശിയെ നിയമിച്ചത് പിണറായി തനിച്ചല്ലെന്നും അൻവർ പറഞ്ഞു.

‘‘ഞാൻ പറഞ്ഞതെല്ലാം ശരി, എല്ലാവരെയും തൂക്കിക്കൊല്ലുമെന്ന് മുഖ്യമന്ത്രിക്ക് പറയാൻ പറ്റില്ലല്ലോ. അന്വേഷണം നടക്കണ്ടേ. നേരെ നമുക്ക് അപ്സ്റ്റയറിലേക്ക് കാലെടുത്ത് വയ്ക്കാൻ പറ്റില്ലല്ലോ. പടികൾ മുഴുവൻ കയറിയാലേ അപ്സ്റ്റയറിലേക്ക് കയറാൻ പറ്റുകയുള്ളൂ. ഇനി ഞാൻ പുറത്തു പറയാൻ പോകുന്നത് ഈ സർക്കാരിനെയും പാർട്ടിയേയും അട്ടിമറിക്കാൻ ശ്രമിച്ചതിന്റെ തെളിവുകളാണ്. പൊലീസിന്റെ സീക്രട്ട് റിപ്പോർട്ടുകൾ എന്റെ പക്കലുണ്ട്. ഇതൊന്നും ആഭ്യന്തര മന്ത്രിയിലേക്ക് എത്തിയിട്ടില്ല’’ – അൻവർ പറഞ്ഞു.

അവധി കഴിഞ്ഞ് വരുമ്പോൾ പണി കാണില്ലെന്ന് സംശയം..!! നീക്കം തിരിച്ചറിഞ്ഞ് അവധി വേണ്ടെന്ന് വച്ച് അജിത് കുമാർ… , അതിരാവിലെ ഉണ്ടായ ട്വിസ്റ്റിന് കാരണം സർക്കാരിലെ ഉന്നതരുടെ പിന്തുണ ?

കമല ജയിച്ചാൽ രണ്ടു വർഷത്തിനകം ഇസ്രയേൽ ഇല്ലാതാകുമെന്ന് ട്രംപ്…!! ട്രംപ് വരുത്തിയ വിനകൾ നീക്കുകയാണ് പ്രസിഡനറ് ജോ ബൈഡനെന്ന് കമല…!! ചൂടേറിയ സംവാദം

അട്ടപ്പാടിയിലടക്കം 5 ഗ്രാമങ്ങളിൽ അതിവേഗ 5 ജി ഇൻ്റർനെറ്റ് സേവനം…, കാലാവസ്ഥ പ്രശ്നങ്ങൾ ബാധിക്കില്ല.., റിലയൻസ് ജിയോയുമായി കൈകോർത്ത് പട്ടികവർഗ വികസന വകുപ്പ്

മുന്നിലും പിന്നിലുമുള്ള അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ മാത്രം പോരാ.. വശങ്ങളിലും വേണം..!! അത് പരിഹരിച്ചപ്പോൾ മൈക്ക് അനൗൺസ്മെന്റ് ഇല്ലെന്നതായി പിന്നത്തെ കണ്ടുപിടിത്തം..!! അവരുടെ ആഗ്രഹമല്ലേ, നടക്കട്ടെ… !! 70 ദിവസം കട്ടപ്പുറത്ത്.. യാത്രക്കാരില്ലെന്ന് റോബിൻ ബസ്സുടമ ഗീരീഷ്..!!

‘‘പി.ശശിക്കെതിരായല്ല പൊളിറ്റിക്കൽ സെക്രട്ടറിക്കെതിരായാണ് താൻ പരാതി നൽകുക. പൊളിറ്റിക്കൽ സെക്രട്ടറി ഉത്തരവാദിത്തം നിർവഹിച്ചിട്ടില്ല. സൂചന തെളിവുകളടക്കം പാർട്ടി സെക്രട്ടറിക്ക് പരാതി നൽകും. ഈ സർക്കാരിനെ പ്രതിസന്ധിയിലാക്കിയത് മുഴുവൻ ഒരു വിഭാഗം പൊലീസാണ്. അതു തന്നെയാണ് ഏറ്റവും വലിയ തെളിവ്. ഇതൊന്നും പൊളിറ്റിക്കൽ സെക്രട്ടറി മാനേജ് ചെയ്തിട്ടില്ല. അദ്ദേഹം വലിയ പരാജയമാണ്. പൊളിറ്റിക്കൽ സെക്രട്ടറിയുടെ പോസ്റ്റിങ് നടത്തുന്നത് മുഖ്യമന്ത്രി തനിച്ചല്ല’’ – അൻവർ പറഞ്ഞു.

‘‘എഡിജിപി അജിത്കുമാറിനെ മാറ്റുമെന്ന് താന്‍ ഉറച്ചുവിശ്വസിക്കുന്നു. മലപ്പുറം പൊലീസിലെ അഴിച്ചുപണി കൃത്യമായ നടപടിയാണ്. ഇതു തുടക്കമാണ്. നേതാവായ എഡിജിപിയിലേക്ക് എത്തും. എഡിജിപിയെ പരാമർശിക്കാത്ത മുഖ്യമന്ത്രിയുടെ പ്രസംഗം കേട്ടിട്ടില്ല.’’ – അൻവർ വ്യക്തമാക്കി.

pathram desk 1:
Leave a Comment