കമല ജയിച്ചാൽ രണ്ടു വർഷത്തിനകം ഇസ്രയേൽ ഇല്ലാതാകുമെന്ന് ട്രംപ്…!! ട്രംപ് വരുത്തിയ വിനകൾ നീക്കുകയാണ് പ്രസിഡനറ് ജോ ബൈഡനെന്ന് കമല…!! ചൂടേറിയ സംവാദം

വാഷിങ്ടൻ: യുഎസ് പ്രസിഡന്റ് തിരഞ്ഞെടുപ്പിനു മുന്നോടിയായുള്ള സംവാദത്തിൽ പോരടിച്ച് സ്ഥാനാർഥികളായ ഡോണൾ‌ഡ് ട്രംപും കമല ഹാരിസും. ട്രംപ് വരുത്തിയ വിനകൾ നീക്കുകയാണ് പ്രസിഡനറ് ജോ ബൈഡനെന്ന് കമല ഹാരിസ് സംവാദത്തിൽ പറഞ്ഞു. ബൈഡന്റെ ഭരണത്തിൽ അമേരിക്കൻ മധ്യവർഗം തിരിച്ചടി നേരിടുന്നെന്നായിരുന്നു ട്രംപിന്റെ മറുപടി.

ക്യാപ്പിറ്റൽ ആക്രമണം സംബന്ധിച്ചും ചൂടേറിയ സംവാദമാണ് ഇരുവരും തമ്മിൽ നടക്കുന്നത്. തനിക്ക് ഖേദമില്ലെന്നും സമാധാനപരമായ പ്രതിഷേധത്തിനാണ് ആഹ്വാനം ചെയ്തതെന്നും ട്രംപ് പറഞ്ഞു. അമേരിക്ക അപമാനിക്കപ്പെട്ട സംഭവമെന്ന് ആക്രമണത്തെ കമല വിശേഷിപ്പിച്ചു. കമല ജയിച്ചാൽ രണ്ടു വർഷത്തിനകം ഇസ്രയേൽ ഇല്ലാതാകുമെന്ന് ട്രംപ് പറഞ്ഞു.

റോബിൻ ബസ് നടത്തുന്നത് നിയമലംഘനമാണ്.., കോൺട്രാക്ട് കാര്യേജ് ബസുകൾക്ക് ആളെ കയറ്റാൻ അധികാരമില്ലെന്ന് വ്യക്തമാക്കി കോടതി..!!!

ഓൺലൈൻ വഴിയുള്ള സാമ്പത്തിക കുറ്റകൃത്യങ്ങൾക്ക് അറുതി വരുത്തണം..!! 5000 ‘സൈബർ കമാൻഡോകളെ’ ഇറക്കുമെന്ന് അമിത് ഷാ

ഇവികൾക്ക് സബ്‌സിഡി നൽകുന്നതിൽ എനിക്ക് പ്രശ്‌നമില്ല…!! രണ്ട് വർഷത്തിനകം ഇവികളുടെ വില പെട്രോൾ, ഡീസൽ വാഹനങ്ങൾക്ക് തുല്യമാക്കും..!! ലോകത്തെ ഒന്നാം നമ്പർ വാഹന നിർമാണ ഹബ്ബായി ഇന്ത്യക്ക് മാറാനാകുമെന്നും നിതിൻ ഗഡ്കരി

ട്രംപിനെതിരായ ക്രിമിനൽ കുറ്റങ്ങൾ കമല ആയുധമാക്കിയപ്പോൾ‌ അഭയാർഥി പ്രശ്നങ്ങൾ അടക്കം ട്രംപ് ആയുധമാക്കി. ഗർഭഛിദ്ര നിയമങ്ങളിലും ശക്തമായ വാഗ്വാദമാണ് നടന്നത്. സംവാദം തുടങ്ങും മുൻപ് കമല ഹാരിസും ട്രംപും പരസ്പരം ഹസ്തദാനം നടത്തി. രണ്ടു മാസം മുൻപ് തങ്ങളുടെ പ്രസിഡൻഷ്യൽ സംവാദത്തിനായി കണ്ടുമുട്ടിയപ്പോൾ ട്രംപും പ്രസിഡന്റ് ജോ ബൈഡനും ഹസ്തദാനം നടത്തിയിരുന്നില്ല എന്നതും ശ്രദ്ധേയമാണ്.

Trump Harris Clash in Fiery Debate Ahead of US Election
Donald Trump Kamala Harris World News Latest News

pathram desk 1:
Leave a Comment