അവധി കഴിഞ്ഞ് വരുമ്പോൾ പണി കാണില്ലെന്ന് സംശയം..!! നീക്കം തിരിച്ചറിഞ്ഞ് അവധി വേണ്ടെന്ന് വച്ച് അജിത് കുമാർ… , അതിരാവിലെ ഉണ്ടായ ട്വിസ്റ്റിന് കാരണം സർക്കാരിലെ തന്നെ ഉന്നതരുടെ പിന്തുണ ?

കൊച്ചി: വിവാദങ്ങൾക്കിടെ അവധി അപേക്ഷ പിൻവലിച്ച് എഡിജിപി എം.ആർ. അജിത് കുമാർ‌. അവധി വേണ്ടെന്ന് അജിത് കുമാർ സർക്കാരിനു കത്ത് നൽകി. ശനിയാഴ്ച മുതൽ നാല് ദിവസത്തേക്കായിരുന്നു അവധി അപേക്ഷിച്ചിരുന്നത്. അവധി കഴിഞ്ഞാൽ അജിത് കുമാറിനെ സ്ഥാനത്ത് നിന്നു മാറ്റുമെന്ന് അഭ്യൂഹമുണ്ടായിരുന്നു.

നിർണായക എൽഡിഎഫ് യോഗം ഇന്ന് വൈകുന്നേരം നടക്കാനിരിക്കെയാണ് അജിത് കുമാർ അവധി പിൻവലിച്ച് കത്ത് നൽകിയിരിക്കുന്നത്. ആർഎസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച അടക്കം എഡിജിപി എം.ആര്‍. അജിത്കുമാറിനെതിരെ ഉയർന്ന ആരോപണങ്ങളിൽ ഘടകക്ഷികൾക്ക് കടുത്ത അതൃപ്തിയുണ്ട്.

അതേസമയം അജിത് കുമാറിനെ മാറ്റണമെന്ന നിലപാടിലാണ് സിപിഐയും ആര്‍ജെഡിയും. മലപ്പുറത്ത് അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങള്‍ കണക്കിലെടുത്ത് ജില്ലയിലെ എസ്പിയേയും ഡിവൈഎസ്പിമാരെയും സ്ഥലം മാറ്റിയിരുന്നു. ഉന്നയിക്കപ്പെടുന്ന ആരോപണങ്ങളില്‍ പരിശോധനക്ക് ശേഷം സര്‍ക്കാര്‍ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി യോഗത്തെ അറിയിച്ചേക്കും.

മുന്നിലും പിന്നിലുമുള്ള അതിസുരക്ഷാ നമ്പർ പ്ലേറ്റുകൾ മാത്രം പോരാ.. വശങ്ങളിലും വേണം..!! അത് പരിഹരിച്ചപ്പോൾ മൈക്ക് അനൗൺസ്മെന്റ് ഇല്ലെന്നതായി പിന്നത്തെ കണ്ടുപിടിത്തം..!! അവരുടെ ആഗ്രഹമല്ലേ, നടക്കട്ടെ… !! 70 ദിവസം കട്ടപ്പുറത്ത്.. യാത്രക്കാരില്ലെന്ന് റോബിൻ ബസ്സുടമ ഗീരീഷ്..!!

‘ആഭാസം’ സിനിമയിൽ അഭിനയിച്ചവരെ കണ്ടപ്പോൾ മനസ്സിലായി… മലയാള സിനിയിൽ ഇപ്പോഴും ഭീകരവശമുണ്ട്..!! മോളുടെ പേടിയൊക്കെ സ്ക്രീൻ ടെസ്റ്റ് കഴിയുമ്പോ മാറുമെന്ന് സംവിധായകൻ..!! ക്രിമിനൽ മനസ്സുള്ള ഒരു ഗ്രൂപ്പുണ്ടെന്ന് ഉറപ്പ്..!! ഏഴാം ക്ലാസിലും പ്ലസ് വണ്ണിനും പഠിക്കുമ്പോൾ ദുരനുഭവം..!!

അജിത് കുമാറിനോട് മുഖ്യമന്ത്രി മൃദുസമീപനം തുടരുന്നതില്‍ സിപിഎം നേതൃത്വത്തില്‍ തന്നെ വിയോജിപ്പുകളുണ്ട്. ഇ.പി. ജയരാജനെ കൺവീനർ സ്ഥാനത്ത് നിന്ന് മാറ്റുകയും ടി.പി. രാമകൃഷ്ണനെ ഇടതുമുന്നണി കൺവീനറാക്കുകയും ചെയ്ത ശേഷമുള്ള അദ്യ യോഗമെന്ന പ്രത്യേകതയും ഇന്നത്തെ മുന്നണി യോഗത്തിനുണ്ട്.

അതേസമയം എഡിജിപി എം.ആർ. അജിത്‌കുമാർ അവധി അപേക്ഷ പിൻവലിച്ചത് സർക്കാരിനെ കൂടുതൽ സമ്മർദത്തിലാക്കും. ഇന്ന് എൽഡിഎഫ് യോഗം നടക്കാനിരിക്കെയാണ് അവധി അപേക്ഷ പിൻവലിക്കാൻ അജിത്‌കുമാർ കത്തു നൽകിയെന്നതും ശ്രദ്ധേയമാണ്. സർക്കാരിലെ ഉന്നതരുടെ പിന്തുണയില്ലാതെ അജിത്‌കുമാർ ഇത്തരമൊരു നീക്കം നടത്തില്ലെന്നാണ് ഘടകക്ഷികളും സിപിഎമ്മിലെ ചില നേതാക്കളുടെയും വിശ്വാസം. ഇന്നലെ മലപ്പുറം എസ്പി എസ്.ശശിധരൻ അടക്കം ആരോപണ വിധേയരായ പലർക്കും സ്ഥാനചലനങ്ങൾ ഉണ്ടായിട്ടും അജിത്തിന്റെ കസേര കുലുങ്ങിയിരുന്നില്ല.

കമല ജയിച്ചാൽ രണ്ടു വർഷത്തിനകം ഇസ്രയേൽ ഇല്ലാതാകുമെന്ന് ട്രംപ്…!! ട്രംപ് വരുത്തിയ വിനകൾ നീക്കുകയാണ് പ്രസിഡനറ് ജോ ബൈഡനെന്ന് കമല…!! ചൂടേറിയ സംവാദം

‘ അമ്മ’ കണ്ടു പഠിക്കണം നടികർ സംഘത്തെ…!!! ലൈംഗിക പീഡനപ്രശ്നങ്ങൾ പരിഹരിക്കുന്നതിന് ആഭ്യന്തര പരാതി സമിതി പുനഃസംഘടിപ്പിച്ചു; നടി രോഹിണി അധ്യക്ഷ…, കുറ്റക്കാരെ 5 വർഷം സിനിമയിൽനിന്നു വിലക്കും..!!

അതിന്റെ ചൂടാറും മുന്നേയാണ് അവധി പിൻവലിക്കാനുള്ള നീക്കം. അവധി കഴിഞ്ഞ് തിരികെ പ്രവേശിക്കുമ്പോഴേക്കും അജിത്കുമാറിന് മറ്റൊരു സ്ഥാനം നൽകുമെന്നായിരുന്നു സിപിഎം നേതാക്കളും കരുതിയിരുന്നത്. എന്നാൽ അതിനെ വെല്ലുന്ന ട്വിസ്റ്റാണ് ഇന്നു രാവിലെയോട് പുറത്തുവന്നത്.
ഉദ്യോഗസ്ഥരുടെ കൂട്ട സ്ഥലംമാറ്റം പി.വി.അൻവർ എംഎൽഎയും സർക്കാരും തമ്മിലുള്ള ഒത്തുതീർപ്പാണെന്ന സംശയും ബലപ്പെടുന്നുണ്ട്. അജിത്കുമാറിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വമടക്കം പരസ്യ പ്രതികരണം നടത്തിയിട്ടും മൗനം മാത്രമാണ് മുഖ്യമന്ത്രി പിണറായി വിജയന്റെ ഭാഗത്തുനിന്നുണ്ടായത്.

സ്ഥലം മാറ്റപ്പെട്ടവരേക്കാൾ അൻവറിന്‍റെ പരാതിയിൽ ഗൗരവമുള്ള പ്രശ്നം ഉണ്ടായത് എഡിജിപിക്കും പി.ശശിക്കുമെതിരായ പരാതിയിലായിരുന്നു. എന്നാൽ മലപ്പുറം എസ്പി അടക്കമുള്ളവരെ കൂട്ടത്തോടെ സ്ഥലംമാറ്റി തൽക്കാലം അൻവറിനെ തണുപ്പിക്കുക എന്നതാണ് സർക്കാർ നീക്കത്തിന് പിന്നിലെന്നാണ് സൂചന.
അൻവറിന്‍റെ അനിഷ്ടത്തിന് ഇരയായവരാണ് സ്ഥലം മാറ്റപ്പെട്ട ഉന്നത ഉദ്യോഗസ്ഥർ. ഇന്നലെ കോവളത്ത് നടത്തിയ പ്രസംഗത്തിലും ആർഎസ്എസ് ബന്ധത്തെ പ്രതിരോധിക്കാൻ ശ്രമം നടത്തിയ മുഖ്യമന്ത്രി, എഡിജിപി അജിത്കുമാറിനെ സംബന്ധിച്ച വിഷയത്തിൽ മൗനം പാലിക്കുകയായിരുന്നു.

ADGP Ajith Kumar’s Leave Withdrawal Stirs Political Storm in Kerala
MR Ajith Kumar IPS Communist Party of India Marxist CPM Kerala Government Kerala News Thiruvananthapuram News

pathram desk 1:
Related Post
Leave a Comment