പാര്‍ട്ടികളില്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത ലഹരി വസ്തുക്കള്‍ ഉപയോഗിച്ചെന്ന സുചിത്രയുടെ ആരോപണം…, ആഷിഖ് അബുവിനും റിമ കല്ലിങ്കലിനുമെതിരേ അന്വേഷണം ആരംഭിച്ചു

കൊച്ചി: സംവിധായകന്‍ ആഷിഖ് അബുവിനും നടി റിമ കല്ലിങ്കലിനുമെതിരായ ലഹരി പാര്‍ട്ടി പരാതിയില്‍ പ്രാഥമിക അന്വേഷണം ആരംഭിച്ച് പൊലീസ്. കൊച്ചി സിറ്റി പൊലീസ് കമ്മീഷണര്‍ക്ക് യുവമോര്‍ച്ച നല്‍കിയ പരാതിയില്‍ ആണ് പ്രാഥമിക അന്വേഷണം ആരംഭിച്ചിരിക്കുന്നത്. എറണാകുളം സൗത്ത് എസ്പിക്കാണ് അന്വേഷണച്ചുമതല.

നടി റിമ കല്ലിങ്കല്‍, സംവിധായകന്‍ ആഷിക് അബു എന്നിവര്‍ക്കെതിരെ ഗായിക സുചിത്രയാണ് ഗുരുതരമായ ലഹരിപ്പാര്‍ട്ടി ആരോപണം ഉന്നയിച്ചത്. റിമയും ആഷിക്കും നടത്തിയ പാര്‍ട്ടികളില്‍ ഒരിക്കലും ഉപയോഗിക്കാന്‍ പാടില്ലാത്ത ലഹരി വസ്തുക്കള്‍ ഉപയോഗിച്ചതായും സുചിത്ര ഒരു ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.

അവരുടെ പാര്‍ട്ടികളില്‍ നല്‍കുന്ന ചോക്ലേറ്റ് പോലും കഴിക്കാതിരിക്കാതിരിക്കാന്‍ ശ്രദ്ധിച്ചിരുന്നതായി ഒരു സുഹൃത്ത് തന്നോടു പറഞ്ഞിരുന്നെന്നും സുചിത്ര ആരോപിച്ചു. കൊച്ചിയിലെ ഫ്‌ലാറ്റില്‍ ലഹരിപാര്‍ട്ടി നടത്തി പെണ്‍കുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നുമാണ് സുചിത്രയുടെ ആരോപണം. സുചിത്രയ്‌ക്കെതിരെ റിമ വക്കീല്‍ നോട്ടിസ് അയച്ചിട്ടുണ്ട്.

എല്ലാം കലങ്ങി തെളിയട്ടെ, കാർമേഘങ്ങൾ ഒഴിയട്ടെ…!! നിങ്ങളുടെ സ്നേഹമുള്ളിടത്തോളം കാലം മലയാള സിനിമയ്ക്ക് ഒന്നും സംഭവിക്കാൻ പോകുന്നില്ല..!! ആദ്യമായി പ്രതികരിച്ച് മഞ്ജു വാര്യർ

ഒന്നാം ക്ലാസിലെത്തിയപ്പോൾ മുതല്‍ ലൈംഗിക പീഡനം..!! 15ാം വയസ്സിൽ പരീക്ഷ കഴിഞ്ഞു വീട്ടിലെത്തിയ ശേഷവും മകളെ പീഡിപ്പിച്ചു; പിറ്റേന്ന് ടീച്ചറോട് പറഞ്ഞതോടെ ക്രൂരപീഡന കഥ പുറത്തറിഞ്ഞു… പിതാവിന് മൂന്നു തവണ മരണം വരെ കഠിന തടവ് ശിക്ഷ

നടി ലഹരി പാർട്ടി നടത്തുന്നുണ്ടെന്നും അറസ്റ്റിലായി എന്നുമായിരുന്നു ആരോപണം. ഇത്തരമൊരു സംഭവമുണ്ടായിട്ടില്ലെന്ന് നടി വ്യക്തമാക്കുകയായിരുന്നു. പ്രത്യേക അന്വേഷണസംഘത്തിന് മുന്നിൽ പരാതി സമർപ്പിക്കുകയും മാനനഷ്ടത്തിന് നോട്ടീസ് അയക്കുകയും ചെയ്തതായി റിമ വ്യക്തമാക്കി. സോഷ്യൽ മീഡിയയിൽ പങ്കുവച്ച കുറിപ്പിലൂടെയാണ് താരം വ്യക്തമാക്കിയത്.

pathram desk 1:
Related Post
Leave a Comment