ഐ.എസ്.എൽ; കേരള ബ്ലാസ്റ്റേഴ്സിന് ജയം, പോയിൻ്റ് പട്ടികയിൽ തലപ്പത്ത്

കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിന് ഹൈദരാബാദ് എഫ് സിയെയാണ് മഞ്ഞപ്പട വീഴ്ത്തിയത്.

കളിയുടെ 41-ാം മിനിറ്റിൽ മിലോസ് ഡ്രിൻസിച്ചാണ് വിജയ ഗോൾ നേടിയത്.

സസ്പെൻഷൻ കഴിഞ്ഞ് മടങ്ങിയെത്തിയ ഡ്രിൻസിച്ചിന് കളിയുടെ 52 -ാം മിനിറ്റിൽ മറ്റൊരു ഗോളവസരം കിട്ടിയയെങ്കിലും ഗോൾ പോസ്റ്റ് വിലങ്ങ് തടിയായി.

ഇൻജ്വറി സമയത്തിൻ്റെ അവസാന മിനിറ്റിൽ ഹൈദരാബാദിന് കിട്ടിയ മികച്ച അവസരം ബ്ലാസ്റ്റേഴ്സിൻ്റെ മലയാളി ഗോളി സച്ചിൻ സുരേഷ് കുത്തിയകറ്റി.

ജയത്തോടെ 16 പോയിൻ്റുമായി ബ്ലാസ്റ്റേഴ്സ് പോയിൻ്റ് പട്ടികയിൽ വീണ്ടും ഒന്നാമതെത്തി.

Similar Articles

Comments

Advertismentspot_img

Most Popular