തീയറ്ററുകള്‍ക്കു ശേഷം ഒടിടി പിടിച്ചുകുലുക്കാന്‍ ടൈഗര്‍ നാഗേശ്വര റാവു; ചിത്രം ആമസോണ്‍ പ്രൈമില്‍ എത്തി

ഇന്ത്യ എമ്പാടുമുള്ള സിനിമാ പ്രേക്ഷകരെ രോമാഞ്ചം കൊള്ളിക്കുന്ന രംഗങ്ങളിലൂടെ ആവേശത്തിലാഴ്ത്തിയ മാസ് മഹാരാജ രവി തേജയുടെ ടൈഗര്‍ നാഗേശ്വര റാവു ഒടിടിയില്‍ റിലീസായി. ലോകത്തെ തന്നെ ഏറ്റവും പ്രമുഖ ഒടിടി ശൃംഖലയായ ആമസോണ്‍ പ്രൈം വീഡിയോയിലാണ് ചിത്രം സ്ട്രീം ചെയ്യാന്‍ സാധിക്കുക. ഒടിടിയില്‍ റിലീസായി മണിക്കൂറുകള്‍ക്കുള്ളില്‍ത്തന്നെ ലക്ഷക്കണക്കിന്‌ വ്യൂസാണ് ചിത്രത്തിന് ലഭിച്ചത് എന്നതാണ് റിപ്പോര്‍ട്ടുകള്‍. നല്ലൊരു എന്റര്‍ടൈനറിനായി കാത്തിരുന്ന പ്രേക്ഷകര്‍ക്ക് വലിയൊരു ആശ്വാസംതന്നെയാണ് ടൈഗര്‍ നല്‍കിയത് എന്നാണ് പ്രേക്ഷകപ്രതികരണം സൂചിപ്പിക്കുന്നത്. വംശി സംവിധാനം ചെയ്ത ടൈഗര്‍ ദസറ ആഘോഷത്തോടനുബന്ധിച്ചായിരുന്നു തീയറ്ററുകളില്‍ എത്തിയത്.

ടൈഗര്‍ നിര്‍മ്മിച്ചത് മികച്ച സാങ്കേതിക നിലവാരത്തോടുകൂടി വലിയ സ്കെയിലില്‍ ചിത്രങ്ങള്‍ ഒരുക്കുന്നതിനു പേരുകേട്ട അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സിന്റെ ബാനറില്‍ അഭിഷേക് അഗര്‍വാള്‍ ആണ്. നിര്‍മ്മാണക്കമ്പനിയുടെ മുന്‍ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററുകളായ കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2 തുടങ്ങിയ ചിത്രങ്ങള്‍ക്കു ശേഷം ഒരുക്കിയ ചിത്രം പ്രേക്ഷകരുടെ പ്രതീക്ഷ പൂര്‍ണ്ണമായി സാധൂകരിച്ചിരുന്നു. നൂപുര്‍ സനോണും ഗായത്രി ഭരദ്വാജുമാണ് ചിത്രത്തില്‍ രവി തേജയുടെ നായികമാരായി എത്തിയത്.

നിര്‍മ്മാതാവിന്റെ സമ്പൂര്‍ണ്ണ പിന്തുണയോടെ മികച്ച രീതിയില്‍ ഒരുക്കിയ ചിത്രം രവി തേജയുടെ കരിയറിലെതന്നെ ഏറ്റവുമധികം ബജറ്റ് ഉള്ള ചിത്രമായിരുന്നു. ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചത് ആര്‍ മതി ISC-യും സംഗീതസംവിധാനം ജി.വി. പ്രകാശ് കുമാറും ആയിരുന്നു. അവിനാശ് കൊല്ലയാണ് പ്രൊഡക്ഷന്‍ ഡിസൈനര്‍. സംഭാഷണം രചിച്ചിരിക്കുന്നത് ശ്രീകാന്ത് വിസ്സയും, കോ-പ്രൊഡ്യൂസര്‍ മായങ്ക് സിന്‍ഘാനിയയുമാണ്‌.

അഭിനേതാക്കള്‍: രവി തേജ, നൂപുര്‍ സനോണ്‍, ഗായത്രി ഭരദ്വാജ് തുടങ്ങിയവര്‍. തിരക്കഥ, സംവിധാനം: വംശി. പ്രൊഡ്യൂസര്‍: അഭിഷേക് അഗര്‍വാള്‍. പ്രൊഡക്ഷന്‍ ബാനര്‍: അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ്. പ്രെസന്‍റര്‍: തേജ് നാരായണ്‍ അഗര്‍വാള്‍. കോ-പ്രൊഡ്യൂസര്‍: മായങ്ക് സിന്‍ഘാനിയ. സംഭാഷണം: ശ്രീകാന്ത് വിസ്സ. സംഗീതസംവിധാനം: ജി.വി. പ്രകാശ് കുമാര്‍. ഛായാഗ്രഹണം: ആര്‍ മതി ISC. പ്രൊഡക്ഷന്‍ ഡിസൈനര്‍: അവിനാശ് കൊല്ല. പി.ആര്‍.ഒ: ആതിരാ ദില്‍ജിത്ത്

Similar Articles

Comments

Advertismentspot_img

Most Popular