ചിരഞ്ജീവി ചിത്രം ‘മെഗാ156’ ! ടൈറ്റിൽ പോസ്റ്റർ പുറത്തുവിട്ടു

യുവി ക്രിയേഷൻസിന്റെ ബാനറിൽ സംവിധായകൻ വസിഷ്ഠ രചനയും സംവിധാനവും നിർവ്വഹിക്കുന്ന, മെഗാസ്റ്റാർ ചിരഞ്ജീവി പ്രധാന വേഷത്തിലെത്തുന്ന ബിഗ് ബജറ്റ് ചിത്രം ‘#മെഗാ156’ന്റെ പുതിയ പോസ്റ്റർ ദസറയുടെ ശുഭമുഹൂർത്തത്തിൽ പുറത്തിറക്കി. പോസ്റ്ററിൽ ഒരു പുരാതന ത്രിശൂലവും പശ്ചാത്തലത്തിൽ ഒരു വെള്ളപ്പൊക്കവും സ്ഫോടനവുമാണ് കാണാൻ സാധിക്കുന്നത്. “മെഗാ മാസ്സ് ബിയോണ്ട് യൂണിവേഴ്‌സിനായി ‘#മെഗാ156’ ആരംഭിക്കുന്നു. ദസറ ആശംസകൾ,” എന്ന് പറഞ്ഞുകൊണ്ടാണ് നിർമ്മാതാക്കൾ പോസ്റ്റർ പുറത്തുവിട്ടത്.

വിക്രം, വംശി പ്രമോദ് എന്നിവരുടെ നിർമ്മാണത്തിൽ ഒരുക്കുന്ന ഈ ചിത്രം കാഴ്ചക്കാരെ ഒരു ഫാന്റസി ലോകത്തേക്കാണ് കൂട്ടികൊണ്ടുപോവുന്നത്. ചിത്രത്തിന്റെ പ്രധാന അണിയറ പ്രവർത്തകരുടെ പേരുകൾ നിർമ്മാതാക്കൾ പുറത്തുവിട്ടിട്ടുണ്ട്.

‘ആർആർആർ’ലൂടെ അക്കാദമി അവാർഡ് കരസ്ഥമാക്കിയ ഇതിഹാസതാരം എംഎം കീരവാണിയാണ് ചിത്രത്തിന് സംഗീതം നൽകുന്നത്. ശ്രീ ശിവശക്തി ദത്ത, ചന്ദ്രബോസ് എന്നിവർ വരികൾ ഒരുക്കുന്ന ചിത്രത്തിന്റെ തിരക്കഥ ശ്രീനിവാസ് ഗവിറെഡ്ഡി, ഗന്ത ശ്രീധർ, നിമ്മഗദ്ദ ശ്രീകാന്ത്, മയൂഖ് ആദിത്യ, മുൻ നിർമ്മാതാവ് കാർത്തിക് ശബരീഷ് എന്നിവർ ചേർന്നാണ് തയ്യാറാക്കുന്നത്. ഛായാഗ്രഹണം: ഛോട്ടാ കെ നായിഡു, ചിത്രസംയോജനം: കോത്തഗിരി വെങ്കിടേശ്വര റാവു, സന്തോഷ് കാമിറെഡ്ഡി, സംഭാഷണങ്ങൾ: സായി മാധവ് ബുറ, പ്രൊഡക്ഷൻ ഡിസൈനർ: എ എസ് പ്രകാശ്, വസ്ത്രാലങ്കാരം: സുസ്മിത കൊനിഡേല. ലൈൻ പ്രൊഡ്യൂസർ: റാമിറെഡ്ഡി ശ്രീധർ റെഡ്ഡി, പിആർഒ: ശബരി

Similar Articles

Comments

Advertismentspot_img

Most Popular