സോണിയ അഗർവാളും, ജിനു തോമസും പ്രധാന വേഷത്തിൽ എത്തുന്ന ബിഹൈൻഡ്ഡിൻറ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്ത്

തെന്നിന്ത്യൻ താരം സോണിയ അഗർവാൾ ഒരു പതിറ്റാണ്ടിന് ശേഷം വീണ്ടും മലയാളത്തിൽ എത്തുന്നു. പാവക്കുട്ടി ക്രിയേഷൻസിൻ്റെ ബാനറിൽ ഷിജ ജിനു നിർമിച്ച് അമന്‍ റാഫി സംവിധാനം ചെയ്യുന്ന ചിത്രത്തിന് ‘ബിഹൈൻഡ്ഡ്’ എന്നാണ് പേരിട്ടിരിക്കുന്നത്. മലയാളം, തമിഴ്, തെലുങ്ക് എന്നീ ഭാഷകളിൽ എത്തുന്ന ചിത്രത്തിൽ സോണിയ അഗര്‍വാളിനെക്കൂടാതെ ജിനു ഇ തോമസ്, മെറീന മൈക്കിൾ എന്നിവരാണ് ശ്രദ്ധേയ കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ചിത്രത്തിന്‍റെ ഫസ്റ്റ് ലുക്ക് പോസ്റ്റര്‍ പുറത്തെത്തി. പ്രശസ്ത നിർമ്മാതാവും ചലച്ചിത്രതാരവുമായ വിജയ് ബാബുവിൻ്റെയും, ഫ്രൈഡെ ഫിലിംസിൻ്റെയും സോഷ്യൽ മീഡിയ പേജ്കളിലൂടെ റിലീസ് ചെയ്തത്. ചിത്രത്തിൽ നോബി മർക്കോസ്, സിനോജ് വർഗീസ്, അമൻ റാഫി, സുനിൽ സുഖദ, വി. കെ. ബൈജു, ശിവജി ഗുരുവായൂർ, കണ്ണൻ സാഗർ, ജെൻസൺ ആലപ്പാട്ട്, ശിവദാസൻ മാറമ്പിള്ളി, അമ്പിളി സുനിൽ തുടങ്ങിയവരും മറ്റു കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

ഷിജ ജിനു തന്നെയാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും നിർവഹിച്ചിരിക്കുന്നത്. മകളെ ജീവന് തുല്യം സ്നേഹിക്കുന്ന അമ്മയും കുടുംബവും, ഒരു പ്രത്യേക സാഹചര്യത്തിൽ നേരിടേണ്ടി വരുന്ന ഭയപ്പെടുതുന്ന അനുഭവങ്ങളെ അതിജീവിക്കാൻ ഉള്ള ശ്രമവും, അതിൻ്റെ പ്രത്യാഘാതവുമെല്ലാം വിഷയമാകുന്ന ‘BEHINDD’ ഒരു ഹൊറർ സസ്പെൻസ് ത്രില്ലർ ആണ്. റിലീസിന് തയ്യാറെടുക്കുന്ന ഈ സിനിമയുടെ ഛായാഗ്രഹണം സന്ദീപ് ശങ്കർദാസും, ടി.ഷമീർ മുഹമ്മദും ചേർന്നാണ് നിർവഹിച്ചിരിക്കുന്നത്.

Similar Articles

Comments

Advertismentspot_img

Most Popular