ലൈക്ക പ്രൊഡക്ഷൻസും ജൂഡ് ആന്റണി ജോസഫും ഒന്നിക്കുന്നു

തൊട്ടതെല്ലാം പൊന്നാക്കി മാറ്റുന്ന ബ്രഹ്മാണ്ഡ പ്രൊഡക്ഷൻ കമ്പനിയായ ലൈക്ക പ്രൊഡക്ഷൻസ് സുബാസ്കരൻ മറ്റൊരു രാജകീയ വരവ് അറിയിച്ചിരിക്കുകയാണ്. മികച്ച കഥകൾ കണ്ടുപിടിച്ച് പ്രേക്ഷകരിലേക്ക് എത്തിക്കുകയും നിർമിക്കുകയും ചെയ്യുന്ന ലൈക്ക പ്രൊഡക്ഷൻസ് സുബാസ്കരൻ ഇത്തവണ ജൂഡ് ആന്റണി ജോസഫുമായി ഒന്നിക്കുന്നു.

2018 എന്ന ചിത്രത്തോട് കൂടി ബോക്‌സ് ഓഫീസിൽ ഒട്ടാകെ കോളിളക്കം സൃഷ്ടിച്ച സംവിധായകനാണ് ജൂഡ് ആന്റണി. 2018ൽ പ്രളയം ഉണ്ടാക്കിയ നാശനഷ്ടം ആരും മറക്കില്ല. 2018ൽ നടന്ന എല്ലാ സംഭവങ്ങളും കോർത്തിണക്കി മികച്ച അനുഭവമാണ് സംവിധായകൻ ജൂഡ് ആന്റണി പ്രേക്ഷകർക്കായി സമ്മാനിച്ചത്.

ഇത്തവണ ലൈക്ക പ്രൊഡക്ഷൻസുമായി ജൂഡ് ആന്റണി ഒന്നിക്കുമ്പോൾ മികച്ച ദൃശ്യാനുഭവം പ്രേക്ഷകർക്ക് സമ്മാനിക്കുമെന്ന് തീർച്ച. ചിത്രത്തെക്കുറിച്ചുള്ള കൂടുതൽ വിവരങ്ങൾ ലൈക്ക ഉടൻ പുറത്ത് വിടും. പി ആർ ഒ – ശബരി

Similar Articles

Comments

Advertismentspot_img

Most Popular