സംവിധാന രംഗത്തേക്ക് പ്രശസ്ത തിരക്കഥാകൃത്ത് നിഷാദ് കോയയും , ഷൂട്ടിംഗ് ആഗസ്റ്റിൽ

ഓർഡിനറി എന്ന സൂപ്പർ ഹിറ്റ് ചിത്രത്തിന് തിരക്കഥയൊരുക്കി മലയാള സിനിമാ ലോകത്തിലേക്കെത്തിയ നിഷാദ് കോയ സംവിധാനത്തിലേക്ക് ചിത്രം ആഗസ്റ്റിൽ ആരംഭിക്കും. ചിത്രത്തിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവയും നിഷാദ് കോയ തന്നെയാണ്. ഹിറ്റ് ഗാനങ്ങൾ മലയാളിക്ക് സമ്മാനിച്ച ഗോപി സുന്ദറാണ് ചിത്രത്തിന്റെ സംഗീത സംവിധാനം. മധുര നാരങ്ങ, ശിക്കാരി ശംഭു, പോളി ടെക്‌നിക്, തോപ്പിൽ ജോപ്പൻ, പകലും പാതിരാവും എന്നീ ചിത്രങ്ങൾക്ക് തിരക്കഥയൊരുക്കിയ നിഷാദ് കോയ സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിർമ്മാണ പങ്കാളികൾ എൻ.എം. ബാദുഷ, ഷിനോയ് മാത്യു എന്നിവരാണ്.

ഒരു മുഴുനീള പ്രണയ ചിത്രമാണ് തന്റെ ആദ്യ സംവിധാന സംരഭത്തിൽ നിഷാദ് കോയ ഒരുക്കുന്നത്. യുവ തലമുറയിലെ പ്രഗത്ഭ താരങ്ങളുടെയും മറ്റു പ്രശസ്ത നടീ നടന്മാരും അഭിനയിക്കുന്ന ചിത്രത്തിന്റെ താര നിർണ്ണയം നടന്നു വരികയാണ്. ചിങ്ങം ഒന്നിന് ഷൂട്ടിംഗ് ആരംഭിക്കുന്ന ചിത്രത്തിന്റെ മറ്റു വിവരങ്ങൾ വരും ദിവസങ്ങളിൽ അറിയിക്കുമെന്ന് അണിയറപ്രവർത്തകർ അറിയിച്ചു. പി ആർ ഓ പ്രതീഷ് ശേഖർ.

Similar Articles

Comments

Advertismentspot_img

Most Popular