മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ത്രില്ലെർ കണ്ണൂർ സ്ക്വാഡിന്റെ ഷൂട്ടിംഗ് പൂർത്തിയായി

മമ്മൂട്ടി കമ്പനി നിർമ്മിക്കുന്ന ബിഗ് ബഡ്ജറ്റ് ചിത്രം കണ്ണൂർ സ്‌ക്വാഡിന്റെ ഷൂട്ടിംഗ് പൂർത്തിയായി. ചിത്രത്തിന്റെ ലാസ്റ്റ് ഷെഡ്യൂൾ വയനാട്ടിൽ ഇന്നാണ് അവസാനിച്ചത്. ഇൻവെസ്റ്റിഗേഷൻ ത്രില്ലർ ആയി ഒരുങ്ങുന്ന ചിത്രം ഛായാഗ്രാഹകന്‍ റോബി വര്‍ഗീസ് രാജ് ആദ്യമായി സംവിധാനം ചെയ്യുന്ന ചിത്രമാണ്. ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത് മുഹമ്മദ് ഷാഫിയും റോണി ഡേവിഡ് രാജുമാണ്.

റോഷാക്ക്, നൻപകല്‍ നേരത്ത് മയക്കം, കാതല്‍ എന്നീ ചിത്രങ്ങൾക്ക് ശേഷം മമ്മൂട്ടി കമ്പനി നിര്‍മ്മിക്കുന്ന ചിത്രമാണ് കണ്ണൂർ സ്ക്വാഡ്. കണ്ണൂർ, കാസർഗോഡ്, വയനാട്, എറണാകുളം, തിരുവനന്തപുരം, പാലാ, പൂനെ, മുംബൈ, ഉത്തർപ്രദേശ്, മംഗളൂരു, ബെൽഗം, കോയമ്പത്തൂർ എന്നിവിടങ്ങളിലാണ് സിനിമയുടെ ചിത്രീകരണം നടന്നത്.മുഹമ്മദ് റാഹിൽ ആണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിർവഹിക്കുന്ന ചിത്രത്തിലെ ഗാനങ്ങൾക്ക് സംഗീതം പകരുന്നത് സുഷിൻ ശ്യാമാണ്. എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് പ്രവീൺ പ്രഭാകർ.

ദുൽഖർ സൽമാന്റെ ഉടമസ്ഥതയിലുള്ള വേഫെറര്‍ ഫിലിംസ് ആണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. എസ്.ജോർജ് ആണ് ചിത്രത്തിന്റെ എക്സിക്യൂട്ടീവ് പ്രൊഡ്യൂസർ. ലൈൻ പ്രൊഡ്യൂസർ : സുനിൽ സിംഗ്, പ്രൊഡക്ഷൻ കൺട്രോളർ : പ്രശാന്ത് നാരായണൻ, ചീഫ് അസോസിയേറ്റ് ഡയറക്ടേഴ്സ് : ജിബിൻ ജോൺ, അരിഷ് അസ്‌ലം, ചീഫ് അസ്സോസിയേറ്റ് ക്യാമറാമാൻ : റിജോ നെല്ലിവിള, പ്രൊഡക്ഷൻ ഡിസൈനർ : ഷാജി നടുവിൽ, മേക്കപ്പ് : റോണെക്സ് സേവ്യര്‍, വസ്ത്രാലങ്കാരം : അരുൺ മനോഹർ, അഭിജിത്, സൗണ്ട് ഡിസൈൻ : ടോണി ബാബു എംപിഎസ്ഇ : അസോസിയേറ്റ് ഡയറക്ടേഴ്സ് :വി ടി ആദർശ്, വിഷ്ണു രവികുമാർ, വി എഫ് എക്സ്: ഡിജിറ്റൽ ടർബോ മീഡിയ, സ്റ്റിൽസ്: നവീൻ മുരളി, ഓവർസീസ് വിതരണം: ട്രൂത്ത് ഗ്ലോബൽ ഫിലിംസ്,ഡിസൈൻ:ആസ്തറ്റിക് കുഞ്ഞമ്മ, ഡിജിറ്റൽ മാർക്കറ്റിംഗ് : വിഷ്ണു സുഗതൻ , പി ആർ ഒ : പ്രതീഷ് ശേഖർ.

Similar Articles

Comments

Advertisment

Most Popular

ശേഷം മൈക്കിൽ ഫാത്തിമയിലെ അനിരുദ്ധ് ആലപിച്ച “ടട്ട ടട്ടര” ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി

കല്യാണി പ്രിയദർശൻ ഫുട്ബോൾ അന്നൗൺസറായ ഫാത്തിമയായെത്തുന്ന ശേഷം മൈക്കിൽ ഫാത്തിമയിലെ ആദ്യ ഗാനത്തിന്റെ ലിറിക്‌ വീഡിയോ റിലീസായി. തന്റെ കരിയറിലെ ആദ്യ മലയാള ഗാനം "ടട്ട ടട്ടര" മുഴുവനായി ആലപിച്ചിരിക്കുന്നത് ഇന്ത്യൻ...

വി മെഗാ പിക്‌ചേഴ്‌സ് അഭിഷേക് അഗർവാൾ ആർട്‌സുമായി സഹകരിക്കുന്നു; ചിത്രത്തിന്റെ ഔദ്യോഗിക പ്രഖ്യാപനം ഉടൻ

രാം ചരൺ അടുത്തിടെ തന്റെ പ്രൊഡക്ഷൻ ബാനർ 'വി മെഗാ പിക്‌ചേഴ്‌സ്' പ്രഖ്യാപിച്ചിരുന്നു. സുഹൃത്ത് വിക്രം റെഡ്ഡിയുടെ യുവി ക്രിയേഷൻസുമായി സഹകരിച്ചായിരുന്നു പുതിയ ബാനർ പ്രഖ്യാപിച്ചത്. കഴിവുള്ള പുതിയ പ്രതിഭകളെ മുന്നോട്ട് കൊണ്ട്...

ടൈഗര്‍ നാഗേശ്വര റാവു’വിന്‍റെ ഫസ്റ്റ് ലുക്ക് പുറത്ത്

കശ്മീര്‍ ഫയല്‍സ്, കാര്‍ത്തികേയ 2, ഇപ്പോഴിതാ ടൈഗര്‍ നാഗേശ്വര റാവുവും. തുടരെത്തുടരെ പാന്‍ ഇന്ത്യന്‍ ബ്ലോക്ക്ബസ്റ്ററുകള്‍ ഒരുക്കിയ അഭിഷേക് അഗര്‍വാള്‍ ആര്‍ട്ട്‌സ് വടക്കേ ഇന്ത്യക്കാര്‍ക്കും തെക്കേ ഇന്ത്യക്കാര്‍ക്കും ഒരേപോലെ സുപരിചിതനായ രവി...