ആശുപത്രിയിൽ ബാലയെ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ

കൊച്ചി: ഉദരസംബന്ധമായ രോഗങ്ങളെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന നടൻ ബാലയെ സന്ദർശിച്ച് ഉണ്ണി മുകുന്ദൻ.

ഐ.സി.യുവിലാണ് ബാല. ബാലയുമായി സംസാരിച്ച ശേഷം ഉണ്ണി മുകുന്ദൻ ഡോക്ടറുടെ അടുത്തെത്തി ആരോഗ്യവിവരങ്ങൾ തിരക്കി.
നടൻ ബാല ഗുരുതരാവസ്ഥയിൽ;. കരൾ മാറ്റിവയ്ക്കൽ ശസ്ത്രക്രിയ നടത്തേണ്ടി വരുമെന്ന് സൂചന.

നിർമാതാവ് എൻ.എം ബാദുഷ, സ്വരാജ്, വിഷ്ണു മോഹൻ, വിപിൻ എന്നിവരും ഉണ്ണി മുകുന്ദനൊപ്പം ഉണ്ടായിരുന്നു.

ഒരാഴ്ച മുൻപും ബാല ആശുപത്രിയിൽ ചികിത്സതേടിയിരുന്നു. കഴിഞ്ഞ ദിവസം അസുഖം മൂർച്ഛിച്ചതിനെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.

pathram desk 1:
Related Post
Leave a Comment