ദാദ സാഹേബ് ഫാൽക്കെ അവാർഡ് നേടുന്ന ആദ്യ മലയാളി താരമായി ദുൽഖർ സൽമാൻ

പ്രേക്ഷക പ്രീതിയും നിരൂപകരുടെ പ്രശംസയും ഏറ്റു വാങ്ങിയ ചിത്രമാണ് ദുൽഖർ സൽമാൻ നായകനായ ചുപ്പ്. നെഗറ്റിവ് റോളിൽ ഉള്ള നായക പരിവേഷം ഗംഭീരമായി കൈകാര്യം ചെയ്ത ദുൽഖർ പ്രേക്ഷക പ്രശംസ ഏറ്റു വാങ്ങിയിരുന്നു. ഇപ്പോഴിതാ ചുപ്പിലെ ഗംഭീര അഭിനയത്തിന് ദാദ സാഹിബ് ഫാൽക്കേ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവൽ അവാർഡ് ചുപ്പിലെ നെഗറ്റീവ് റോളിൽ പ്രേക്ഷകരുടെ ഹൃദയം കീഴടക്കിയ നായകൻ കരസ്ഥമാക്കി. പാൻ ഇന്ത്യൻ സൂപ്പർ താരമായി വളർന്ന ദുൽഖർ സൽമാന്റെ ഈ അവാർഡ് മലയാളികൾക്ക് അഭിമാന മുഹൂർത്തം കൂടിയാണ്. മലയാളത്തിലെ അഭിനേതാക്കളുടെ ഇടയിൽ ആദ്യമായി ഈ അവാർഡ് ലഭിക്കുന്നത് ദുൽഖർ സൽമാനാണ്. ഓണം റിലീസായി ദുൽഖറിന്റെ മാസ്സ് ചിത്രം കിംഗ് ഓഫ് കൊത്ത റിലീസിനൊരുങ്ങുകയാണ്.

ആര്‍ ബല്‍കി രചനയും സംവിധാനവും നിര്‍വ്വഹിച്ചിരിക്കുന്ന ചുപ്പ് സൈക്കോളജിക്കല്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ഒന്നാണ്. സണ്ണി ഡിയോള്‍ ആണ് ചിത്രത്തിലെ മറ്റൊരു പ്രധാന വേഷത്തിൽ ചിത്രത്തിൽ അഭിനയിച്ചത്. ദുൽഖറിന്റെ മൂന്നാമത്തെ ബോളിവുഡ് ചിത്രമായിരുന്നു ഇത്. പൂകൃഷി ഉപജീവനമാക്കിയ ഡാനി എന്ന നിഗൂഢതകളുള്ള ഒരു കഥാപാത്രത്തെയാണ് ചിത്രത്തില്‍ ദുല്‍ഖര്‍ അവതരിപ്പിച്ചിരിക്കുന്നത്. പ്രേക്ഷകരുടെ കണ്ണില്‍ പ്രതിച്ഛായാ ഭാരമില്ലാത്ത ഒരാളായിരിക്കണം ഡാനിയെ അവതരിപ്പിക്കേണ്ടതെന്നാണ് താന്‍ തീരുമാനിച്ചിരുന്നതെന്നാണ് സംവിധായകനായ ആര്‍ ബല്‍കി നേരത്തെ പറഞ്ഞിരുന്നു. വേറിട്ട പ്രൊമോഷൻ രീതികൾ അവലംബിച്ച ചുപ്പിന്റെ ആദ്യ ഷോകൾ സാധാരണ പ്രേക്ഷകർക്ക് കണ്ടു വിലയിരുത്താൻ ഉള്ള അവസരം അണിയറപ്രവർത്തകർ ഒരുക്കിയിരുന്നു. ദുൽഖറിന്റെ വേഫേറെർ ഫിലിംസ് ആണ് കേരളത്തിൽ ചുപ്പ് വിതരണത്തിനെത്തിച്ചത്. സീ ഫൈവ് ഓ ടി ടി പ്ലാറ്റ് ഫോമിലും ഗംഭീര പ്രേക്ഷക പിന്തുണയോടെ ചിത്രത്തിന്റെ സ്ട്രീമിങ് കുതിക്കുകയാണ്.

Similar Articles

Comments

Advertisment

Most Popular

ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസ്:, ഗൂഢാലോചനയും വധശ്രമവും നിലനില്‍ക്കില്ല, 3 പ്രതികള്‍ കുറ്റക്കാര്‍

കണ്ണൂര്‍: മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ കല്ലെറിഞ്ഞ കേസില്‍ മൂന്നുപേര്‍ കുറ്റക്കാരെന്ന് കണ്ണൂര്‍ സബ് കോടതി. ദീപക്, സി.ഒ.ടി നസീര്‍, ബിജു പറമ്പത്ത് എന്നിവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. തിങ്കളാഴ്ചയാണ് കേസില്‍ കണ്ണൂര്‍ സബ്...

അന്ത്യാഞ്ജലിയുമായി സിനിമാലോകവും ആരാധകരും, സംസ്കാരം ചൊവ്വാഴ്ച

കൊച്ചി: അന്തരിച്ച നടനും എംപിയുമായ ഇന്നസെന്റിനെ അവസാനമായി ഒരുനോക്ക് കാണാനും അന്ത്യാഞ്ജലിയർപ്പിക്കാനുമെത്തുന്നത് നിരവധി പേർ. രാവിലെ എട്ടുമണിമുതൽ കടവന്ത്ര ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന പൊതുദർശനത്തിലേക്കാണ് ജനപ്രവാഹം. മൃതദേഹം 11 മണിയോടെ സ്വദേശമായ ഇരിങ്ങാലക്കുടയിലേക്ക്...

ഇന്നസെന്‍റ് അന്തരിച്ചു

കൊച്ചി: മലയാള ചലച്ചിത്ര സാംസ്കാരിക രാഷ്ട്രീയ രംഗത്തെ നിറ സാന്നിധ്യമായിരുന്നു നടൻ ഇന്നസെന്‍റ് അന്തരിച്ചു. കൊച്ചിയിലെ വി പി എസ് ലേക്‍ഷോര്‍ ഹോസ്‍പിറ്റലിലായിരുന്നു അന്ത്യം. മന്ത്രി പി രാജീവാണ് ഇന്നസെന്‍റിന്‍റെ മരണ വാർത്ത...