റിലീസിന് മുമ്പേ 150 കോടി നേടി വിജയ്ചിത്രം’ വാരിസ്’

റിലീസിന് മുമ്പേ 150 കോടി നേടി വിജയ് ചിത്രം’ വാരിസ്’. ഇളയ ദളപതി വിജയിയുടെ 66-ാം ചിത്രമാണ് ‘വാരിസ്’. വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന ചിത്രത്തെ വലിയ പ്രതീക്ഷയോടെയാണ് താരത്തിന്റെ ആരാധകര്‍ കാത്തിരിക്കുന്നത്. ഇപ്പോള്‍ ഫാന്‍സിന് ആഘോഷിക്കാന്‍ വക നല്‍കുന്ന റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

റിലീസിന് മുമ്പേ തന്നെ ചിത്രം 150 കോടി നേടിയെന്നാണ് പുതിയ വിവരം. ചിത്രത്തിന്റെ ഷൂട്ടിംഗ് ഹൈദരാബാദില്‍ പുരോഗമിക്കുകയാണ്. തെലുങ്കിലും തമിഴിലുമായാണ് ചിത്രം ഒരുക്കുന്നത്. ചിത്രത്തിന്റെ ഹിന്ദി ഡബ്ബിംഗ് അവകാശം ഉള്‍പ്പെടെയുള്ള തിയറ്റര്‍ ഇതര അവകാശങ്ങള്‍ 150 കോടി രൂപയ്ക്ക് വിറ്റുപോയതായാണ് റിപ്പോര്‍ട്ട്.

മികച്ച വിനോദ ചിത്രത്തിനുള്ള 2019ലെ ദേശീയ പുരസ്‌കാരം നേടിയ ‘മഹര്‍ഷി’യുടെ സംവിധായകനാണ് വംശി പൈഡിപ്പള്ളി. ‘ഊപ്പിരി’, ‘യെവാഡു’ അടക്കം ഇതുവരെ അഞ്ച് സിനിമകള്‍ അദ്ദേഹം ഒരുക്കിയിട്ടുണ്ട്. ചിത്രത്തിനായി വിജയ് വാങ്ങുന്ന പ്രതിഫലം 120 കോടിയാണെന്നാണ് റിപ്പോര്‍ട്ട്. രശ്മിക മന്ദാനയാണ് ചിത്രത്തില്‍ നായികയായി എത്തുന്നത്. എസ് തമന്‍ ആണ് സംഗീത സംവിധാനം നിര്‍വഹിക്കുന്നത്

വിജയ് നായകനായി ഏറ്റവും ഒടുവില്‍ പ്രദര്‍ശനത്തിന് എത്തിയ ബീസ്റ്റിന് സമ്മിശ്ര പ്രതികരണമാണ് ലഭിച്ചത്. നെല്‍സണ്‍ സംവിധാനം ചെയ്ത ചിത്രം വിമര്‍ശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. സണ്‍ പിക്‌ചേഴ്‌സിന്റെ ബാനറില്‍ കലാനിധി മാരനാണ് ചിത്രം നിര്‍മിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular