സൊനാലി ഫൊഗാട്ടിന്റെ മരണം: സിബിഐ അന്വേഷണത്തിന് കേന്ദ്ര നിര്‍ദ്ദേശം

ന്യൂഡല്‍ഹി: ബിജെപി നേതാവും നടിയുമായ സൊനാലി ഫൊഗാട്ട് ഗോവയില്‍ ദുരൂഹ സാഹചര്യത്തില്‍ മരിച്ച സംഭവത്തില്‍ സിബിഐ അന്വേഷണത്തിനായി കേന്ദ്ര ആഭ്യന്തരമന്ത്രാലയം പഴ്‌സണല്‍ മന്ത്രാലയത്തിനു നിര്‍ദ്ദേശം നല്‍കി. ഗോവ മുഖ്യമന്ത്രി പ്രമോത് സാവന്ത് കേന്ദ്ര ആഭ്യന്തരമന്ത്രിക്ക് കത്തയച്ചിരുന്നതിനെ തുടര്‍ന്നാണ് നടപടി.

അന്വേഷണം ശരിയായ രീതിയിലാണ് മുന്നോട്ട് പോകന്നതെങ്കിലും കുടുംബത്തിനെറ ആവശ്യം പരിഗണിച്ചാണ് സിബിഐ അന്വേഷണം ആവശ്യപ്പെട്ടതെന്നു പ്രമോദ് സാവന്ത്. കേസില്‍ സൊനാലിയെ കൊലപ്പെടുത്തിയത് സഹായിയായ സുധീര്‍ സാങ്‌വാനാണെന്ന് സമ്മതിച്ചതായി ഗോവ പൊലീസ് വൃത്തങ്ങള്‍ സൂചിപ്പിച്ചിരുന്നു. സാങ്‌വാനു പുറമേ മറ്റൊരു സഹായി സുഖ്‌വീന്ദര്‍ സിങ് അടക്കം 5 പേരെ അറസ്റ്റു ചെയ്തിരുന്നു.
തെരുവുനായ ശല്യം: വാക്സിനേഷന്‍ നല്‍കും, പേപിടിച്ച നായകളെ കൊല്ലാന്‍ അനുമതി തേടും; മന്ത്രി എം ബി രാജേഷ്

Similar Articles

Comments

Advertismentspot_img

Most Popular