വിലങ്ങ് അണിഞ്ഞ് മോഹൻലാൽ; ദൃശ്യം 3 ഉറപ്പായും വരുമെന്ന് ആന്റണി പെരുമ്പാവൂർ

മലയാള സിനിമാ ചരിത്രത്തില്‍ ആളുകൾ ഏറ്റവുമധികം ചർച്ച ചെയ്ത ക്രൈം ത്രില്ലറാണ് ജീത്തു ജോസഫ്– മോഹൻലാൽ കൂട്ടുകെട്ടിൽ പിറന്ന ദൃശ്യം. സിനിമയുടെ രണ്ടാം ഭാഗവും ഒ.ടി.ടി റിലീസ് ആയിരുന്നിട്ടുപ്പോലും വമ്പൻ ഹിറ്റായി മാറി. ഇപ്പോഴിതാ ദൃശ്യം–3 ഉടനുണ്ടാകുമോ എന്ന ആരാധകരുടെ ചോദ്യത്തിന് മറുപടിയുമായെത്തിയിരിക്കുകയാണ് നിർമാതാവ് ആന്റണി പെരുമ്പാവൂർ.

മഴവിൽ മനോരമ നടത്തിയ മഴവിൽ എന്റർടെയ്ൻമെന്റ് അവാർഡ്സ് 2022ലാണ് ദൃശ്യം–3 തീർച്ചയായും വരും, അതിന്റെ പണിപ്പുരയിലാണെന്ന് ആന്റണി പെരുമ്പാവൂർ വ്യക്തമാക്കിയത്. ടൊവിനോ തോമസിന്റെ ചോദ്യത്തിനാണ് ആന്റണി പെരുമ്പാവൂരിന്റെ മറുപടി. ദേശീയ മാധ്യമങ്ങളിലടക്കം ഇത് വാർത്തയായിക്കഴിഞ്ഞിരിക്കുകയാണിപ്പോൾ. ഇതോടെ ആരാധകരും ആവേശത്തിലായിക്കഴിഞ്ഞു. ദൃശ്യം–3യുടെ ഫാൻ മെയ്ഡ് പോസ്റ്ററുകളടക്കം വലിയ തോതിൽ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിക്കുന്നുണ്ട്.

Similar Articles

Comments

Advertismentspot_img

Most Popular