കാല്‍തെറ്റി ടെറസില്‍ നിന്ന് വീണ അനിയന് ഏട്ടന്റെ കൈകളിൽ പുനർജന്മം

എടപ്പാള്‍: ടെറസില്‍നിന്ന് കാല്‍വഴുതി താഴേക്കുവീണ യുവാവിനാണ് ജ്യേഷ്ഠന്റെ കൈകള്‍ രക്ഷയായി. ചങ്ങരംകുളം ഒതളൂര്‍ കുറുപ്പത്ത് വീട്ടില്‍ ഷഫീഖിനെയാണ് താഴെനിന്ന സഹോദരന്‍ സാദിഖ് കൈകളില്‍ കോരിയെടുത്തു രക്ഷിച്ചത്.

വീട് വൃത്തിയാക്കാനായി കയറിയതായിരുന്നു ഇദ്ദേഹം. മുകളിലെ ജോലിക്കിടയില്‍ കാല്‍വഴുതി താഴേക്കുവീണു. ഇതേസമയം മുറ്റത്തുനിന്ന് ടെറസിലേക്ക് പൈപ്പിലൂടെ വെള്ളമെത്തിച്ചു നല്‍കുകയായിരുന്നു സഹോദരന്‍ സാദിഖ്. ഷഫീഖ് വീഴുന്നത് ഇദ്ദേഹം കണ്ടു. ഉടന്‍തന്നെ പൈപ്പ് വലിച്ചെറിഞ്ഞ്, ഓടിയെത്തി, താഴേക്കുവന്ന ഷഫീഖിനെ രണ്ടു കൈകളിലുംകൂടി താങ്ങിയെടുത്തു. ഇരുവരും മുറ്റത്ത് വീണു.

സഹോദരന്റെ കൈത്താങ്ങില്‍ ഷഫീഖിന് ഒരു പരിക്കുമേറ്റില്ല. അതേസമയം ഇദ്ദേഹത്തിന്റെ ഭാരത്തോടൊപ്പം അടിയില്‍ കുടുങ്ങിയ സാദിഖിന് അല്‍പ്പസമയത്തേക്ക് എഴുന്നേല്‍ക്കാന്‍ വയ്യാതായി. കുറേസമയം അവിടെത്തന്നെ കിടന്ന സാദിഖ് സംഭവത്തിന്റെ ഞെട്ടലില്‍നിന്ന് മുക്തനായി മെല്ലെ എഴുന്നേറ്റ് കുറച്ചുദൂരം നടന്നും ഓടിയുമെല്ലാമാണ് സാധാരണനിലയിലേക്കു തിരിച്ചുവന്നത്. വീട്ടിനകത്തുണ്ടായിരുന്ന കുടുംബാംഗങ്ങളെല്ലാം പുറത്തേക്ക് ഓടിയെത്തിയെങ്കിലും അപ്പോഴേക്കും വീഴ്ചയും രക്ഷിക്കലുമെല്ലാം കഴിഞ്ഞിരുന്നു.

Similar Articles

Comments

Advertisment

Most Popular

“കാസർഗോൾഡ് ” മോഷൻ ഡിജിറ്റൽ പോസ്റ്റർ റിലീസ്

ആസിഫ് അലി, സണ്ണി വെയ്ൻ,ഷൈൻ ടോം ചാക്കോ,വിനായകൻ, മാളവിക ശ്രീനാഥ്, ശ്രീരഞ്ജിനി നായർ എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി മൃദുൽ നായർ കഥയെഴുതി സംവിധാനം ചെയ്യുന്ന "കാസർഗോൾഡ് " എന്ന ചിത്രത്തിന്റെ മോഷൻ...

നടൻ ബാബുരാജ് വഞ്ചനാക്കേസിൽ അറസ്റ്റിൽ

തൊടുപുഴ: വഞ്ചനാക്കേസിൽ നടൻ ബാബുരാജ് അറസ്റ്റിൽ. ഹൈക്കോടതി നിർദേശപ്രകാരം അടിമാലി പൊലീസ് സ്റ്റേഷനിൽ ഹാജരാകുകയായിരുന്നു. റവന്യു നടപടി നേരിടുന്ന കല്ലാറിലെ റിസോർട്ട് പാട്ടത്തിനു നൽകി പണം തട്ടിയെടുത്തെന്ന പരാതിയിലാണ് നടപടി. കേസിൽ ഹൈക്കോടതി മുൻകൂർ...

ഗായിക വാണി ജയറാം അന്തരിച്ചു

ചെന്നൈ: ഗായിക വാണിജയറാം അന്തരിച്ചു (77). ചെന്നൈയിലെ വസതിയിൽ മരിച്ച നിലയിലാണ് കണ്ടെത്തിയത്. നെറ്റിയിൽ ഒരു പൊട്ടലുണ്ടായിരുന്നു. തമിഴ്നാട്ടിലെ വെല്ലൂരിൽ 1945-ലായിരുന്നു ജനനം. കലൈവാണി എന്നായിരുന്നു യഥാർത്ഥ പേര്. മലയാളം, തമിഴ്, കന്നഡ,...