നടിയെ ആക്രമിച്ച കേസ്: അതിജീവതയുടെ ഹർജിക്കെതിരെ ഹൈക്കോടതിയും

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അന്വേഷണം അട്ടിമറിക്കുന്നുവെന്നാരോപിച്ചുള്ള ഹർജി മാറ്റിവയ്ക്കണമെന്ന അതിജീവിതയുടെ ആവശ്യത്തിൽ അതൃപ്തി പ്രകടിപ്പിച്ച് ഹൈക്കോടതി. ഗൗരവമുളള കാര്യം ഉന്നയിക്കുമ്പോള്‍ ഉത്തരവാദിത്തോടെ വേണമെന്ന് കോടതി പറഞ്ഞു.

മെമ്മറി കാര്‍ഡിന്റെ ഫൊറന്‍സിക് പരിശോധനാഫലം കിട്ടാനുണ്ടെന്നും അതിനു ശേഷം ഹർജി പരിഗണിക്കണമെന്നും അതിജീവിത അറിയിച്ചു. പരിശോധന ഫലവും ഹർജിയും തമ്മിൽ എന്ത് ബന്ധമെന്ന് കോടതി ചോദിച്ചു. ഹർജി പരിഗണിക്കുന്നത് വെള്ളിയാഴ്ചത്തേക്കു മാറ്റി. അതിജീവതയുടെ ആവശ്യപ്രകാരമാണ് മാറ്റിയത്.

pathram desk 1:
Related Post
Leave a Comment