ജയരാജന്‍ തടഞ്ഞില്ലായിരുന്നുവെങ്കില്‍ മുഖ്യമന്ത്രിയെ വധിക്കുമായിരുന്നു; വിമാനത്തില്‍ പ്രതിഷേധിച്ചവരെ റിമാന്‍ഡ് ചെയ്തു

മുഖ്യമന്ത്രി പിണറായി വിജയനെതിരെ വിമാനത്തില്‍ പ്രതിഷേധിച്ചവരെ റിമാന്‍ഡ് ചെയ്തു. യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരായ ഫര്‍സീന്‍ മജീദിനേയും നവീന്‍ കുമാറിനേയും ഈ മാസം 27 വരെയാണ് കോടതി റിമാന്‍ഡ് ചെയ്തത്. ഒന്നര മണിക്കൂറോളം നീണ്ട വാദപ്രതിവാദങ്ങള്‍ക്കൊടുവിലായിരുന്നു പ്രതികളെ റിമാന്‍ഡ് ചെയ്യാന്‍ കോടതി ഉത്തരവിട്ടത്.

പ്രതികള്‍ നടത്തിയത് മുഖ്യമന്ത്രിയെ വധിക്കാനുള്ള ശ്രമമായിരുന്നുവെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു. ഇ.പി.ജയരാജന്‍ തടഞ്ഞില്ലായിരുന്നുവെങ്കില്‍ മുഖ്യമന്ത്രിയെ വധിക്കുമായിരുന്നുവെന്നും പ്രോസിക്യൂഷന്‍ വ്യക്തമാക്കി. അതേസമയം ഒരു മൊട്ടുസൂചി പോലുമില്ലാതെ പ്രതിഷേധിച്ചവര്‍ എങ്ങനെ വധശ്രമം നത്തുമെന്ന് പ്രതിഭാഗം വാദിച്ചു.

ഇതിനിടെ പ്രതികളുടെ ജാമ്യഹര്‍ജിയില്‍ നാളെ കോടതിയില്‍ വാദം നടക്കും.

രാഷ്ട്രീയ വിരോധത്തില്‍ കുറ്റകരമായ ഗൂഡാലോചന നടത്തി മുഖ്യമന്ത്രിയെ വിമാനത്തിനുള്ളില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ വധിക്കാന്‍ ശ്രമിച്ചുവെന്നാണ് തിരുവനന്തപുരം വലിയതുറ പോലീസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത എഫ്‌ഐആറില്‍ വ്യക്തമാക്കുന്നത്. ‘നിന്നെ ഞങ്ങള്‍ വെച്ചേക്കില്ലെടാ’ എന്ന് ആക്രേശിച്ചുകൊണ്ട് മുഖ്യമന്ത്രിക്കു നേരെ പ്രതികള്‍ പാഞ്ഞടുത്ത് കൊലപ്പെടുത്താന്‍ ശ്രമിച്ചു. വിമാനത്തിന്റെ സുരക്ഷയ്ക്ക് ഭീഷണി ഉണ്ടാക്കി. മുഖ്യമന്ത്രിയുടെ സുരക്ഷാ ഉദ്യോഗസ്ഥരെ ദേഹോപദ്രവം ചെയ്ത് കൃത്യ നിര്‍വ്വഹണത്തിന് തടസ്സം സൃഷ്ടിച്ചുവെന്നും എഫ്‌ഐആറില്‍ പറയുന്നുണ്ട്.

അതേസമയം കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് ചാടിക്കയറിയ മൂന്ന് ഡിവൈഎഫ്ഐ പ്രവര്‍ത്തകരെ സ്റ്റേഷന്‍ ജാമ്യത്തിൽ വിട്ടു. ഡിവൈഎഫ്ഐ പ്രവർത്തകർക്കെതിരെ കേസെടുത്തത് കന്‍റോണ്‍മെന്‍റ് ഹൗസിലേക്ക് അതിക്രമിച്ച് കയറിയതിനാണ്. പ്രതിപക്ഷനേതാവിന്റെ വസതി അതീവസുരക്ഷാ മേഖലയെന്ന് പൊലീസ് വ്യക്തമാക്കി. മുഖ്യമന്ത്രിയെ വിമാനത്തിൽ വച്ച് ആക്രമിക്കാൻ ശ്രമിച്ചെന്ന് ആരോപിച്ചായിരുന്നു ഡിവൈഎഫ്ഐയുടെ കന്‍റോണ്‍മെന്‍റ് മാര്‍ച്ച്.

എയർടെല്ലിനും വോഡഫോൺ ഐഡിയയ്ക്കും ‘കോളടിച്ചു’

വിദ്യാർത്ഥിനിയെ കോളേജ് ചെയർമാൻ പീഡിപ്പിച്ചു; വീഡിയോ കാമ്പസിൽ പ്രചരിപ്പിച്ചു

പ്രധാനമന്ത്രി യുഎഇയിലേക്ക്…

pathram:
Related Post
Leave a Comment