മുഖ്യമന്ത്രിയുടെ രോമത്തെ തൊടാൻ ഒരു പുല്ലനെയും അനുവദിക്കില്ല; ഭരണമുള്ളതുകൊണ്ടാണ് ഞങ്ങൾ മര്യാദയ്ക്ക് ഇരിക്കുന്നത്

സ്വപ്ന സുരേഷിന്റെ പുതിയ വെളിപ്പെടുത്തലിന്റെ പശ്ചാത്തലത്തിൽ മുഖ്യമന്ത്രിയുടെ രാജി ആവശ്യപ്പെട്ട് പ്രതിപക്ഷ പാർട്ടികൾ നടത്തുന്ന സമരത്തെ വിമർശിച്ച് മുൻ മന്ത്രിയും സിപിഎം നേതാവുമായ എംഎം മണി രം​ഗത്തെത്തിയിരിക്കുന്നു. മുഖ്യമന്ത്രിയുടെ രോമത്തെ തൊടാൻ ഒരു പുല്ലനെയും അനുവദിക്കില്ല. പെപ്പടിയും ഉമ്മാക്കിയും കാട്ടി ആരും പേടിപ്പിക്കാൻ നേക്കണ്ട, മുഖ്യമന്ത്രിയെ സംരക്ഷിക്കാൻ ഞങ്ങളുടെ പാർട്ടിക്ക് അറിയാം. ജനങ്ങളെ അണിനിരത്തി ചെറുക്കുമെന്നും എംഎം മണി താക്കീതിന്റെ സ്വരത്തിൽ മാധ്യമങ്ങളോട് പറഞ്ഞു.

ഭരണമുള്ളതുകൊണ്ടാണ് ഞങ്ങൾ മര്യാദയ്ക്ക് ഇരിക്കുന്നത്. അല്ലെങ്കിൽ വിഡി സതീശനെ നേരിടാൻ ഞങ്ങൾ മുണ്ടും മടക്കി കുത്തിയിറങ്ങുമെന്നും മണി പറഞ്ഞു.

എയർടെല്ലിനും വോഡഫോൺ ഐഡിയയ്ക്കും ‘കോളടിച്ചു’

വിദ്യാർത്ഥിനിയെ കോളേജ് ചെയർമാൻ പീഡിപ്പിച്ചു; വീഡിയോ കാമ്പസിൽ പ്രചരിപ്പിച്ചു

പ്രധാനമന്ത്രി യുഎഇയിലേക്ക്…

അതേസമയം, മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷയുടെ കാര്യത്തിൽ യാതൊരു തരത്തിലുള്ള വിട്ടുവീഴ്ചയും പാടില്ല. ക്രമസമാധാന വിഭാഗം എഡിജിപി, മേഖലാ ഐജി, റേഞ്ച് ഡിഐജി, ജില്ലാ പൊലീസ് മേധാവിമാർ എന്നിവർക്ക് ഇതുസംബന്ധിച്ച നിർദ്ദേശം നൽകിയതായും ഡിജിപി അറിയിച്ചു.

മുഖ്യമന്ത്രിക്ക് നൽകുന്ന സുരക്ഷയുടെ ഭാഗമായി പൊതുജനങ്ങളെ ഏറെ നേരം അനാവശ്യമായി വഴിയിൽ തടയുന്നില്ലെന്ന് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. കറുത്ത മാസ്‌ക് ധരിക്കുന്നതും കറുത്ത വസ്ത്രം ധരിക്കുന്നതും സുരക്ഷയുടെ പേരിൽ തടയില്ലെന്നും അദ്ദേഹം പറഞ്ഞു. ഇതു സംബന്ധിച്ച് നേരത്തേതന്നെ പൊലീസ് ഉദ്യോഗസ്ഥർക്ക് കർശന നിർദ്ദേശം നൽകിയിരുന്നു.

pathram:
Leave a Comment