ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ്; പെട്രോള്‍ വില 110 കടന്നു

തിരുവനന്തപുരം: ഇന്ധന വിലയില്‍ ഇന്നും വര്‍ധനവ്. ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിച്ചത്. കഴിഞ്ഞ ഒരാഴ്ചയ്ക്കുള്ളില്‍ പെട്രോളിന് ആറ് രൂപ 11 പൈസയും ഡീസലിന് അഞ്ച് രൂപ 86 പൈസയുമാണ് ഉയര്‍ന്നത്.

കൊച്ചിയിലും തിരുവനന്തപുരത്തും പെട്രോള്‍ വില 110 കടന്നു. കൊച്ചിയില്‍ ഒരു ലിറ്റര്‍ പെട്രോളിന് 110 രൂപ 41 പൈസയും ഡീസലിന് 97 രൂപ 45 പൈസയുമാണ് ഇന്നത്തെ വില.

ഇന്നലെ പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് 74 പൈസയും കൂട്ടിയിരുന്നു. ഒരിടവേളയ്ക്ക് ശേഷം മാര്‍ച്ച് 22 മുതലാണ് എണ്ണക്കമ്പനികള്‍ വില വര്‍ദ്ധിപ്പിച്ചു തുടങ്ങിയത്.

Similar Articles

Comments

Advertismentspot_img

Most Popular