കോവാക്‌സിന് ബ്രിട്ടന്റെ അംഗീകാരം

ലണ്ടൻ: ലോകാരോഗ്യ സംഘടനയുടെ പട്ടികയിലുള്ള കോവിഡ് വാക്സിനുകൾക്ക് അംഗീകാരം നൽകുമെന്ന് വ്യക്തമാക്കി ബ്രിട്ടൺ. ഇന്ത്യയുടെ കോവാക്സിൻ, ചൈനയുടെ സിനോവാക്, സിനോഫാം എന്നീ വാക്സിനുകൾക്കും ഇതിന്റെ ഭാഗമായി അംഗീകാരം നൽകും.

നവംബർ 22 മുതലാകും ഈ തീരുമാനങ്ങൾ പ്രാബല്യത്തിൽ വരിക. ഇന്ത്യ, യു.എ.ഇ, മലേഷ്യ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള യാത്രികർക്ക് ഇതിന്റെ നേട്ടം ലഭ്യമാകും.

രാജ്യത്തേക്കുള്ള യാത്രാ നിബന്ധനകൾ കൂടുതൽ ലളിതമാക്കാനും ബ്രിട്ടൻ തീരുമാനിച്ചിട്ടുണ്ട്. രാജ്യത്തിന് പുറത്ത് നിന്ന് വരുന്ന 18 വയസ്സ് പൂർത്തിയായ രണ്ട് വാക്സിനുമെടുത്തവർ ഇനി സ്വയം ക്വാറന്റൈൻ ചെയ്യേണ്ടെന്നും ബ്രിട്ടീഷ് ഡിപ്പാർട്ട്മെന്റ് ഓഫ് ട്രാൻസ്പോർട്ട് വ്യക്തമാക്കി.

pathram desk 1:
Related Post
Leave a Comment