ദുൽഖറിനെക്കുറിച്ചോ ‘കുറുപ്പി’നെതിരെയോ ഒന്നും പറഞ്ഞില്ല: വിശദീകരണവുമായി പ്രിയദർശൻ

‘ കുറുപ്പ്’ സിനിമയ്ക്കെതിരെ താൻ ഒന്നും പറഞ്ഞിട്ടില്ലെന്നും മാധ്യമങ്ങൾ തന്റെ വാക്കുകൾ വളച്ചൊടിക്കുകയായിരുന്നുവെന്നും സംവിധായകൻ പ്രിയദർശൻ. ട്വിറ്ററിലൂടെയായിരുന്നു അദ്ദേഹത്തിന്റെ വിശദീകരണം.

ഇന്നലത്തെ ചാനൽ ചർച്ചയിൽ ഞാൻ നടത്തിയ പ്രസ്താവന നെറ്റ്ഫ്ലിക്സിനെയും തിയേറ്റർ റിലീസിനെയും കുറിച്ചുള്ള പൊതുവായ അഭിപ്രായത്തെ കേന്ദ്രീകരിച്ചായിരുന്നു. അല്ലാതെ പ്രത്യേകിച്ച് ഏതെങ്കിലും സിനിമയെയോ നടനെയോ ഉദ്ദേശിച്ചുള്ളതല്ല.

അതിനാൽ, ദുൽഖറിനെക്കുറിച്ചോ കുറുപ്പിന്റെ വരാനിരിക്കുന്ന റിലീസിനെക്കുറിച്ചോ ഒന്നും പറഞ്ഞിട്ടില്ലെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. മാധ്യമങ്ങൾ എന്റെ വാക്കുകൾ വളച്ചൊടിക്കുകയും ഞാനൊരിക്കലും ഉദ്ദേശിച്ചിട്ടില്ലാത്ത തരത്തിൽ അവതരിപ്പിക്കുകയുമായിരുന്നു. പ്രിയദർശൻ ട്വീറ്റ് ചെയ്തു.

ഒടിടി പ്ലാറ്റ്‍ഫോമുകൾക്ക് വിൽക്കാൻ പറ്റാത്ത സിനിമകൾ ചിലർ തീയേറ്ററിൽ കൊണ്ടുവരുമ്പോൾ, തീയേറ്ററുകാരെ രക്ഷിക്കാനാണെന്ന് കള്ളം പറയുകയാണെന്നായിരുന്നു പ്രിയദർശൻറെ പ്രസ്‍താവന. ഈ ക്ലിപ്പ് സോഷ്യൽ മീഡിയയിൽ വൈറലായി മാറുകയും ചെയ്തിരുന്നു. ഇത് ദുൽഖർ ചിത്രം കുറുപ്പിനെ ഉദ്ദേശിച്ചാണ് എന്ന തരത്തിലാണ് വീഡിയോ വ്യാപകമായി പ്രചരിച്ചത്.

Similar Articles

Comments

Advertismentspot_img

Most Popular

445428397